Breaking NewsLead NewsSportsTRENDING

പരിക്ക് പണിയാകും; സഞ്ജു ഉടന്‍ മടങ്ങിയെത്തില്ല; ജയ്പുരില്‍ ചികിത്സ തുടരും; പരാഗ് ടീമിനെ നയിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ്

ബംഗളുരു: പരിക്കിന്റെ പിടിലായ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉടന്‍ മടങ്ങിയെത്തില്ലെന്നു സൂചന. വ്യാഴാഴ്ച രാത്രി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുമായിട്ടാണ് അടുത്ത മത്സരം. ഇതില്‍ ഉള്‍പ്പെട്ടേക്കാവുന്ന ടീം അംഗങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണു സഞ്ജുവിന്റെ അനിശ്ചിതാവസ്ഥയെക്കുറിച്ചു സൂചന പുറത്തുവിട്ടത്.

യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കുക. എല്‍എസ്ജിയുമായി സഞ്ജുവിന്റെ അഭാവത്തില്‍ പരാഗാണു ടീമിനെ നയിച്ചത്. രാജസ്ഥാന് സീസണില്‍ ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ എല്ലാ കളികളും ജയിക്കണം. എന്നാല്‍, മെഡിക്കല്‍ സ്റ്റാഫിനൊപ്പം ജയ്പുരില്‍തന്നെ സഞ്ജു തുടരുമെന്നാണു വിവരം.

Signature-ad

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന കളിയില്‍ റോയല്‍സ് ടീം 189 റണ്‍സ് ചേസ് ചെയ്യുമ്പോഴാണു പരിക്ക് വില്ലനായത്. ആറാമത്തെ ഓവറില്‍ ഡിസ് സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളുകയും ബോള്‍ നേരെ വാരിയെല്ലിന്റെ ഭാഗത്തു കൊള്ളുകയുമായിരുന്നു. അസ്വസ്ഥനായ സഞ്ജുവിനെ മെഡിക്കല്‍ സംഘം പരിശോധിച്ചശേഷം കളി തുടര്‍ന്ന സഞ്ജു ബൗണ്ടറിയും പായിച്ചു. എന്നാല്‍, അസഹ്യമായ വേദനയില്‍ ബാറ്റിംഗ് തുടരാന്‍ കഴിയാതെ അദ്ദേഹം ഗ്രൗണ്ട് വിടുകയായിരുന്നു.

പരിക്ക് സാരമില്ലെന്നും കുഴപ്പമില്ലെന്നും സഞ്ജു പറഞ്ഞെങ്കിലും കളിക്കിറങ്ങാന്‍ വൈകുമെന്നാണ് ഇപ്പോഴത്തെ വിവരം. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ സഞ്ജുവിനേല്‍ക്കുന്ന രണ്ടാമത്തെ പരിക്കാണിത്. കൈവിരലിനേറ്റ പൊട്ടല്‍ കാരണം അദ്ദേഹം ആഴ്ചകളോളം വിശ്രമത്തിലായിരുന്നു. വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതു കാരണം ആദ്യത്തെ മൂന്നു കളിയില്‍ സഞ്ജു നായകസ്ഥാനത്തു നിന്നും മാറി നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു പരാഗാണ് ടീമിനെ നിയിച്ചത്.

 

Back to top button
error: