Month: March 2025

  • Kerala

    മദ്യലഹരിയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തി; ബാഗ് പരിശോധിച്ചപ്പോള്‍ കുപ്പിയും പതിനായിരം രൂപയും

    പത്തനംതിട്ട: എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ മദ്യലഹരിയില്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി. കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം കണ്ട് അസ്വാഭാവികത തോന്നിയ അദ്ധ്യാപകന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. മദ്യക്കുപ്പിയും പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ ശേഷം ആഘോഷം നടത്താനായി ശേഖരിച്ച പണമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങി. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ തന്നെ കുട്ടികളെല്ലാം മടങ്ങി. പോകാന്‍ മടിച്ചവരെ അദ്ധ്യാപകര്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്കയക്കുകയായിരുന്നു. രക്ഷിതാക്കളില്‍ കൂടുതല്‍ പേരും സ്‌കൂളിലെത്തിയിരുന്നു. എല്ലാ സ്‌കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ്…

    Read More »
  • Movie

    എമ്പുരാനില്‍ ഒന്നല്ല, രണ്ട് സര്‍പ്രൈസ് താരങ്ങള്‍, ഒരു രക്ഷയുമില്ല; സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം

    ‘എമ്പുരാന്‍’ ആദ്യ ഷോ അവസാനിച്ചു. കേരളത്തില്‍ 750ലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും അണിനിരക്കാരും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്. ഇതൊരു മാസ് പടമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ട് സര്‍പ്രൈസ് താരങ്ങള്‍ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാല്‍ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ ആരാണ് ഈ താരങ്ങള്‍ എന്ന് പ്രേക്ഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ടെക്‌നിക്കല്‍ വശത്തെ പുകഴ്ത്തുന്നവരും ഏറെയാണ്. ‘നല്ല പടം. ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും സൂപ്പറാണ്. സര്‍പ്രൈസ് എന്‍ട്രി ഉണ്ട്’, ‘അടിപൊളി, ഒരു രക്ഷയുമില്ല.’, ‘പ്രതീക്ഷകള്‍ക്കും മേലെ, ഹോളിവുഡ് ലെവല്‍, അസാദ്ധ്യ മേക്കിംഗ്’, ‘കിടു, സൂപ്പര്‍ വില്ലന്‍, പൃഥ്വിരാജ് കലക്കി, ലാലേട്ടന്‍ പൊളിച്ചു’- ഇതൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതൊരു മാസ് പടമായിരിക്കുമെന്ന പ്രതീക്ഷ നിരവധി പേര്‍ പങ്കുവച്ചിരുന്നു. അടുത്ത ഷോയ്ക്കും മിക്ക തീയേറ്ററുകളിലും ഹൗസ്ഫുള്ളാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന…

    Read More »
  • Crime

    പിടികൂടിയ വാഹനം സ്റ്റേഷനില്‍ നിന്നിറക്കാന്‍ വന്നയാളെ എംഡിഎംഎയുമായി പിടികൂടി

    കോഴിക്കോട്: ഫറോക്കില്‍ പിടികൂടിയ വാഹനം പോലിസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുവരാന്‍ വന്നയാളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം പോലീസ് വാഹനപരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. ബുധനാഴ്ച വാഹനം സ്റ്റേഷനില്‍നിന്ന് കൊണ്ടുവരുന്നതിനായിച്ചെന്നതായിരുന്നു. എന്നാല്‍, പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ. സുഭഗയടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Crime

    കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; മറ്റൊരു യുവാവിനും വെട്ടേറ്റു

    കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികള്‍ സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ അടിച്ചു തകര്‍ത്തു. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്.  

    Read More »
  • Kerala

    മോഹൻലാലിൻ്റെ എമ്പുരാനിൽ മമ്മൂട്ടിയും ഉണ്ടോ…? സിനിമയെ ത്രസിപ്പിക്കുന്ന ‘കാമിയോ റോളി’ൽ മമ്മുക്കയും പ്രത്യക്ഷപ്പെടുമോ എന്ന ആകാംക്ഷയിൽ സിനിമാ ലോകം

       തീയറ്ററുകളെ കീഴ്‌മേല്‍ മറിക്കുന്ന എംമ്പുരാന്‍ മലയാള സിനിമയില്‍ സമാനതകളില്ലാത്ത ചരിത്രമാകുന്നു. പൃഥ്വിരാജ്  സംവിധാനം ചെയ്ത എമ്പുരാനിൽ’ മമ്മൂട്ടിയും ഉണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നരസിംഹം, ഹരികൃഷ്ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ 55ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  ഉപയോഗിക്കുന്ന സവിശേഷമായ ഒരു വാക്കാണ് കാമിയോ റോൾ എന്നത്. സംവിധായകൻ ആ സിനിമ വിജയിപ്പിക്കാൻ കാമിയോ റോളിന്  പ്രാധാന്യം കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പല സിനിമകളും വിജയിച്ചിട്ടുമുണ്ട്. മമ്മൂട്ടിയും മോഹൽ ലാലും ദുൽഖർ സൽമാനും  ഫഹദ് ഫസിലും, മഞ്ജു വാര്യരുമൊക്കെ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട് സിനിമ വിജയിപ്പിച്ചിട്ടുള്ളവരാണ്. ഒരു സിനിമയിൽ, മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത വ്യക്തിയെയാണ് ‘കാമിയോ റോൾ’ എന്ന് വിശേഷിപ്പിക്കുന്നത്.  ആ ചുരുങ്ങിയ സമയം കൊണ്ട് പോലും പ്രേക്ഷക മനസ്സിൽ ആഴത്തിലുള്ള ഒരു സ്ഥാനം നേടാൻ ഈ കഥാപാത്രങ്ങൾക്ക് സാധിക്കാറുണ്ട്. കാമിയോ റോളുകൾ പലപ്പോഴും സിനിമ കാണുന്ന…

    Read More »
  • India

    ‘മാറിടത്തിൽ സ്പർശിക്കുന്നതോ   പൈജാമയുടെ ചരട് പൊട്ടിക്കുന്നതോ  ബലാത്സംഗ ശ്രമമല്ല’ എന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു;  ഈ വിധി പുറപ്പെടുവിച്ച വിവാദ നായകൻ മനോഹർ നാരായൺ മിശ്ര എന്ന ജഡ്ജി ആരാണ്…?

         ‘മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ല’ എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായം ഇന്ത്യൻ ജുഡീഷറിക്കാകെ അവമതിപ്പ് ഉണ്ടാക്കി. ഈ ഉത്തരവിനെതിരെ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി എത്തിയിരുന്നെങ്കിലും പരിഗണിക്കാതെ തള്ളിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. അതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. 2025 മാർച്ച് 17നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അലഹബാദ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി റാം മനോഹർ നാരായൺ മിശ്രയാണ് ഈ…

    Read More »
  • Kerala

    ലൈംഗികാവയവത്തിൽ മെറ്റൽ  നട്ട് കുടുങ്ങി; കാഞ്ഞങ്ങാട്ടെ  യുവാവിന് ആശുപത്രിയിലും രക്ഷ കിട്ടിയില്ല, ഒടുവിൽ അഗ്നിരക്ഷാസേന എത്തി മുറിച്ചുമാറ്റി

        ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശിയായ  യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ്  46 കാരൻ  ചികിത്സ തേടി എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ഇയാളുടെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ആശുപത്രി അധികൃതർക്ക് നട്ട് നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ ചെറിയ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പരിശ്രമം നടത്തി നട്ട് മുറിച്ചുനീക്കി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. കട്ടർ കൊണ്ട് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യതയുള്ളതിനാൽ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് ബോൾടിന്റെ ഇരുഭാഗവും മുറിച്ചുനീക്കി രഹസ്യഭാഗം സ്വാതന്ത്രമാക്കിയത്. മദ്യപിച്ച് ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരായ ചിലരാണ് നട്ട് ലൈംഗികാവയവത്തിൽ കയറ്റിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വിശ്വസനീയമായി ആർക്കും തോന്നിയിട്ടില്ല. രണ്ട് ദിവസത്തോളം…

    Read More »
  • Crime

    കൊച്ചിയിലെ ലഹരി വില്‍പന: ‘തുമ്പിപ്പെണ്ണി’നും കമ്പനിക്കും 10 വര്‍ഷം തടവ്

    കൊച്ചി: ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. 25 ലക്ഷത്തോളം വിലമതിക്കുന്ന രാസലഹരിയാണ് സംഘത്തില്‍നിന്നു പിടികൂടിയത്. ഹിമാചല്‍പ്രദേശില്‍ നിന്നും രാസലഹരി ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തില്‍ വിതരണം ചെയ്യും. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഹിമാചല്‍ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാര്‍ക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.

    Read More »
  • Kerala

    സപ്ലൈകോ തേയില വാങ്ങിയതില്‍ 8.91 കോടിയുടെ ക്രമക്കേട്; കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

    കൊച്ചി: സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തേയില വാങ്ങിയതിലെ ക്രമക്കേട് വഴി സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് സപ്ലൈകോ വ്യവസ്ഥ. എന്നാല്‍ സപ്ലൈകോയിലെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു.…

    Read More »
  • Crime

    കുഞ്ഞ് ജനിച്ചതിന് ലഹരി പാര്‍ട്ടി; കൊല്ലത്ത് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍

    കൊല്ലം: കുഞ്ഞ് ജനിച്ചതിന് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരത്തെ എം.എം. അപാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ആഘോഷം. തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന വിവരം എക്‌സൈസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. .46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവ പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാല്‍ നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.    

    Read More »
Back to top button
error: