Month: March 2025

  • Crime

    ഭര്‍ത്താവുമായി അകന്നതോടെ 46 കാരി 29 കാരനുമായി അടുത്തു; പിന്നാലെ ലഹരി ഉപയോഗവും തുടങ്ങി; വാളയാറില്‍ അമ്മയും 21 കാരനും ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്

    പാലക്കാട്: വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശി അശ്വതി (46), മകന്‍ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവര്‍ വില്‍പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്. പിടിയിലായ അമ്മയും മകനും ലഹരിക്കടത്ത് ആരംഭിച്ചത് ഒരുവര്‍ഷം മുമ്പാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഭര്‍ത്താവുമായി അകന്നശേഷം കേസിലെ മുഖ്യപ്രതി മൃദുലുമായുണ്ടാക്കിയ സൗഹൃദമാണ് അശ്വതിയെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാക്കിയത്. തൃശൂര്‍ സ്വദേശിയായ അശ്വതി ഭര്‍ത്താവുമായി പിരിഞ്ഞ ശേഷമാണ് കോഴിക്കോട് സ്വദേശി മൃദുലുമായി അടുത്ത ബന്ധമുണ്ടാക്കുന്നത്. മൃദുലിന്റെ പ്രേരണയാലാണ് ഇവര്‍ ലഹരി ഉപയോഗം തുടങ്ങിയത്. പിന്നാലെ ഒരു വര്‍ഷം മുമ്പ് ലഹരികടത്തിലേക്ക് കടന്നു. മുഖ്യപ്രതി മൃദുലാണ് ബംഗലൂരുവില്‍ നിന്ന് ലഹരി എത്തിച്ച് നല്‍കുന്നത്. പിന്നീട് എറണാകുളത്ത് ചില്ലറവില്‍പന നടത്തും. കൂട്ടിന് 21 കാരന്‍ മകനെയും അശ്വതി ഒപ്പം കൂട്ടുകയായിരുന്നു. എംഡിഎംഎയുടെ…

    Read More »
  • Crime

    ബസ് സ്റ്റോപ്പില്‍ തമ്മിലടിച്ച് വിദ്യാര്‍ത്ഥിനികള്‍; കാമുകനെയും വിളിച്ചു വരുത്തി, നാട്ടുകാര്‍ ഇടപെട്ടതോടെ പോലീസും എത്തി

    തിരുവനന്തപുരം: ബാലരാമപുരത്ത് ബസ് സ്റ്റോപ്പില്‍ ഏറ്റുമുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍. ബാലരാമപുരം-നെയ്യാറ്റിന്‍കര ബസ് സ്റ്റോപ്പില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടുകൂടിയാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്ന ഭാഗത്തുനിന്നു ചെറിയ ഇടറോഡിലാണ് ഇവര്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ആദ്യമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെയാണ് പരസ്പരം അടി തുടങ്ങിയത്. അടി മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി. യുവാവ് ബൈക്കില്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മറ്റേയാള്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍തന്നെ പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് ആണ്‍സുഹൃത്തിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോകുകയും പെണ്‍കുട്ടിയെ ബസ് കയറ്റി വിടുകയുമായിരുന്നു. അടികൂടിയ രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

    Read More »
  • India

    തെറ്റായ ഉത്തരമെഴുതിയതിന് വിദ്യാര്‍ത്ഥിനികളെ ക്ലാസ് ലീഡറെക്കൊണ്ട് തല്ലിച്ചു; സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍

    ഷിംല: ഉത്തരം തെറ്റിപ്പോയതിന് സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിനികളെ തല്ലിച്ച് അദ്ധ്യാപിക. ഹിമാചല്‍ പ്രദേശ് ഷിംലയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ അദ്ധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപികയുടെ നിര്‍ബന്ധപ്രകാരം സുഹൃത്തുക്കള്‍ക്ക് അടി കൊടുക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അദ്ധ്യാപിക ചില സംസ്‌കൃതം വാക്കുകളുടെ അര്‍ത്ഥങ്ങള്‍ മനഃപാഠമാക്കി വരാന്‍ കുട്ടികളോട് പറഞ്ഞിരുന്നു. ക്ലാസ് ലീഡര്‍ കൂടിയായ പെണ്‍കുട്ടി എല്ലാത്തിനും ശരിയുത്തരം എഴുതി. എന്നാല്‍, പന്ത്രണ്ട് കുട്ടികള്‍ക്ക് ചില ഉത്തരങ്ങള്‍ തെറ്റിപ്പോയി. ഇതോടെ അവരെ അടിക്കാന്‍ ക്ലാസ് ലീഡറോട് അദ്ധ്യാപിക ആജ്ഞാപിക്കുകയായിരുന്നു. ടീച്ചര്‍ പറഞ്ഞതനുസരിച്ചെങ്കിലും മനസില്ലാമനസോടെ വേദനിക്കാത്ത രീതിയിലാണ് കുട്ടി സഹപാഠികളെ അടിച്ചത്. ഇതോടെ കുപിതായ അദ്ധ്യാപിക ക്ലാസ് ലീഡറെ അടിച്ചു. ‘നീ ക്ലാസ് ലീഡറാണ്, നിനക്ക് ശക്തിയായി അടിക്കാന്‍ പോലും അറിയില്ലേ’, എന്ന് ശകാരിക്കുകയും ചെയ്തു. ശരിയായി ഉത്തരമെഴുതിയ മറ്റ് രണ്ട് പെണ്‍കുട്ടികളെയും ടീച്ചറുടെ ആവശ്യപ്രകാരം അടിക്കേണ്ടിവന്നതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. അദ്ധ്യാപികയുടെ…

    Read More »
  • Social Media

    ”ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; പിച്ചയെടുക്കേണ്ടി വന്നാലും തീരുമാനം മാറില്ല”

    ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. ഇനി പിച്ചയെടുക്കേണ്ടിവന്നാലും ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും സലോന പുതിയ വെബ് സീരിസ് പ്രൊമോഷനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. രജനീകാന്ത് ചിത്രം ‘കുസേലനി’ല്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം 16 ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇതെല്ലാം താന്‍ നിരസിക്കുകയായിരുന്നുവെന്ന് സോന വെളിപ്പെടുത്തി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വടിവേലുവിനോടുള്ള സമീപനത്തിന്റെ കാരണം വ്യക്തമാക്കാന്‍ സോന തയാറായില്ല. സോനയുടെ വാക്കുകള്‍ പക്ഷേ തമിഴ് സിനിമാലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തി. വടിവേലു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അജിത് നായകനായ ‘പൂവെല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡന്‍ സിനിമാരംഗത്തെത്തിയത്. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു. ‘സ്‌മോക്’ എന്ന വെബ്‌സീരിസാണ് ഏറ്റവും ഒടുവില്‍ പുറത്തുവരാനിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാണ് സോന അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. ‘സ്‌മോക്കി’ന്റെ രചനയും സംവിധാനവും സോന തന്നെയാണ്.

    Read More »
  • Crime

    വീട്ടുടമയുടെ ഭാര്യയുമായി വാടകക്കാരന് അവിഹിതം: അധ്യാപകനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

    ചണ്ഡീഗഡ്: വീട്ടുടമയും സുഹൃത്തുക്കളും ചേര്‍ന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ബാബ മസ്തനാഥ് സര്‍വകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീട്ടുടമയായ ഹര്‍ദീപും സുഹൃത്ത് ധരംപാലുമാണ് പിടിയിലായത്. ഹര്‍ദീപിന്റെ ഭാര്യയുമായി ജഗ്ദീപിന് വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഡിസംബറില്‍ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. ബാബാ മസ്ത്‌നാഥ് സര്‍വകലാശാലയിലെ യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്. ചര്‍ഖി ദാദ്രിയിലെ പാന്താവാസില്‍ ഏതാനും ജോലിക്കാരെ ഉപയോഗിച്ച് ഹര്‍ദീപ് ഏഴടിയുള്ള കുഴിയുണ്ടാക്കിയിരുന്നു. കുഴല്‍ക്കിണറിനുവേണ്ടിയാണെന്നാണ് ചോദിച്ചവരോടെല്ലാം ഹര്‍ദീപ് പറഞ്ഞിരുന്നത്. ഡിസംബര്‍ 24-ന് ഹര്‍ദീപും സുഹൃത്തുക്കളുംചേര്‍ന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. കുഴിയിലിടുംമുന്‍പ് ഇവര്‍ യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ചു. കുഴിയ്ക്കടുത്തെത്തിയ ശേഷമാണ് ജഗ്ദീപിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഇവര്‍ തീരുമാനിച്ചത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ജഗ്ദീപിന്റെ വായ ടേപ്പുകൊണ്ട് അടച്ചുവെക്കുകയും ചെയ്തശേഷമായിരുന്നു ക്രൂരകൃത്യം. ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജഗ്ദീപിനെ കൊലപ്പെടുത്തി പത്തുദിവസത്തിനുശേഷം ശിവാജി…

    Read More »
  • Crime

    ബന്ധുവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

    കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.  

    Read More »
  • Kerala

    കാസർകോട് 16കാരിയെ പീഡിപ്പിച്ചു, ഇടുക്കി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

         കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി ഷാമിൽ കെ മാത്യുവിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2016 നവംബറിൽ 16 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. പോക്സോ നിയമത്തിലെ 5(പി) റെഡ് വിത് 6 വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവുമാണ് വിധിച്ചത്. വിദ്യാനഗർ…

    Read More »
  • Crime

    വടക്കഞ്ചേരിയില്‍ ലഹരിക്കടത്ത് പിടികൂടാന്‍ ശ്രമിച്ച എഎസ്‌ഐയെ കാറിടിപ്പിച്ചു; മുങ്ങിയ പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടി

    പാലക്കാട്: ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള ശ്രമത്തിനിടെ എഎസ്‌ഐയെ കാറിടിപ്പിച്ച് പ്രതി രക്ഷപ്പെട്ടു. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കാവശ്ശേരി പത്തനാപുരം ചേറുംകൊട് പെരിയകുളം വീട്ടില്‍ ഉവൈസിന് (46) കാലിന് സാരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ലൈജുവിനും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത ചെമ്മണാംകുന്നിലാണ് സംഭവം. പ്രതി കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കല്‍പറമ്പ് പ്രതുലിനെ (20) ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയം കറുകച്ചാലില്‍വെച്ച് പോലീസ് പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉവൈസും സീനിയര്‍ പോലീസ് ഓഫീസര്‍മാരായ റിനുമോഹന്‍, ലൈജു, ബ്ലെസ്സന്‍ ജോസഫ്, അബ്ദുള്‍ ജലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ റിയാസുദ്ദീന്‍ എന്നിവര്‍ മൂന്നു ബൈക്കുകളിലായി പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഈ സമയത്ത് ഒരു കാറും ഒരു ബൈക്കും നില്‍ക്കുന്നുണ്ടായിരുന്നു. സംശയാസ്പദമായി കണ്ട കാറിലെ ഡ്രൈവറോട് പുറത്തിറങ്ങാന്‍ പറയുന്നതിനിടെ പോലീസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ പ്രതി കാറുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, ബൈക്കില്‍ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു. വടക്കഞ്ചേരി എസ്‌ഐ മധുബാലകൃഷ്ണനും സംഘവും പുറകെ എത്തിയപ്പോഴേക്കും വാഹനം…

    Read More »
  • Crime

    കിടക്കപങ്കിടാന്‍ അമ്മായിയമ്മയെ നിര്‍ബന്ധിച്ചു; യുവാവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യയും അമ്മയും

    ബംഗളൂരു: റിയല്‍എസ്റ്റേറ്റ് ബിസിനസുകാരന്റെ കൊലപാതകത്തില്‍ ഭാര്യയും ഭാര്യാമാതാവും പിടിയില്‍. ലോക്നാഥ് സിംഗിന്റെ കൊല്ലപ്പെടുത്തിയ കുറ്റത്തിനാണ് ഭാര്യ യശസ്വിനി സിംഗ് (19), അമ്മ ഹേമ ഭായി (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കര്‍ണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറില്‍ നിന്നാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് പ്രതികള്‍ ലോക്‌നാഥ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉക്കഗുളികകള്‍ ചേര്‍ത്ത് ലോക്‌നാഥിനെ പ്രതികള്‍ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ഡിസംബറിലാണ് ലോക്‌നാഥും യശസ്വിനിയും വിവാഹിതരായത്. കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വിവാഹശേഷം യശസ്വിനിയെ ലോക്‌നാഥ് ഉപദ്രവിക്കാന്‍ തുടങ്ങി. യശസ്വിനിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിന് അവസരമൊരുക്കണമെന്ന് ലോക്‌നാഥ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യശസ്വിനി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ലോക്നാഥ് വീട്ടിലെത്തി ഭീഷണി തുടര്‍ന്നു. ഒടുവില്‍ പൊറുതിമുട്ടി ലോക്‌നാഥിനെ കൊലപ്പെടുത്താന്‍ ഭാര്യയും മാതാവും തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ലോക്‌നാഥ്…

    Read More »
  • NEWS

    മുപ്പതുവര്‍ഷം മുന്‍പ് 16 കാരനില്‍നിന്ന് അമ്മയായി; അരമനരഹസ്യം അങ്ങാടിപ്പാട്ടായതോടെ മന്ത്രിയുടെ രാജി

    റെയ്ജാവിക്: മുപ്പതു വര്‍ഷം മുന്‍പ് 16 കാരനില്‍ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാന്‍ഡ് ശിശുവകുപ്പ് മന്ത്രി അസ്തില്‍ദുര്‍ ലോവ തോഴ്‌സ്‌ദോത്തിര്‍ രാജിവച്ചു. ഇപ്പോള്‍ 58 കാരിയായ ലോവ, 22 വയസ്സുള്ളപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗണ്‍സിലറായിരുന്നു ലോവ. കൗണ്‍സിലിങ്ങിനെത്തിയ 15കാരന്‍ ഈറിക് അസ്മുണ്ട്‌സണുമായി പരിചയപ്പെട്ടു. കുടുംബപ്രശ്‌നത്തില്‍ നിന്ന് രക്ഷ തേടിയാണ് അന്ന് കൗണ്‍സിലിങ്ങിനെത്തിയതെന്ന് ഈറിക് പറയുന്നു. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസും 23 ഉം ഈറിക്കിന് 16 ഉം. വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം രഹസ്യമായി തുടര്‍ന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്ലന്‍ഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു. ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് രഹസ്യബന്ധത്തില്‍ മന്ത്രിക്ക് കുഞ്ഞുണ്ടെന്ന…

    Read More »
Back to top button
error: