
കോഴിക്കോട്: ഫറോക്കില്‍ പിടികൂടിയ വാഹനം പോലിസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുവരാന്‍ വന്നയാളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി നല്ലളം പോലീസ് വാഹനപരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. ബുധനാഴ്ച വാഹനം സ്റ്റേഷനില്‍നിന്ന് കൊണ്ടുവരുന്നതിനായിച്ചെന്നതായിരുന്നു. എന്നാല്‍, പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ. സുഭഗയടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.