Month: March 2025

  • Crime

    മറ്റൊരു ജാതിയില്‍നിന്ന് വിവാഹം ചെയ്തു, ജ്യേഷ്ഠനെയും ഭാര്യയെയും യുവാവ് ആക്രമിച്ചു, ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു?

    നാഗര്‍കോവില്‍: മറ്റൊരു ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്തതിന് മൂത്ത സഹോദരനെയും യുവതിയെയും അനുജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഇരുചക്രവാഹനത്തില്‍ ക്രൂരമായി വലിച്ചിഴക്കുകയും ചെയ്തു. കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സ്വദേശികളായ പ്രശാന്തിനും (32) ഭാര്യ ഐശ്വര്യയ്ക്കുമാണ് (30) പ്രശാന്തിന്റെ അനുജന്റെ ക്രൂരമായ ആക്രമണമേല്‍ക്കേണ്ടി വന്നത്. മൂന്ന് വര്‍ഷം മുമ്പ് മാണിക്കട്ടി പൊട്ടേല്‍ സ്വദേശിയും വിധവയുമായ ഐശ്വര്യയെ, പ്രശാന്ത് വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായതിനാല്‍ പ്രശാന്തിന്റെ ഇളയ സഹോദരന്‍ പ്രദീപ് ഈ വിവാഹത്തെ എതിര്‍ത്തു. പ്രദീപിന്റെ ആക്രമണം ഭയന്ന് പ്രശാന്തും ഐശ്വര്യയും മാണിക്കട്ടി പൊറ്റയില്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടിലേക്ക് താമസം മാറി. ദമ്പതികള്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടില്‍ ഉണ്ടെന്ന് വിവരമറിഞ്ഞ് ഇവിടെയെത്തിയ പ്രദീപ് ഇരുവരെയും ക്രൂരമായി ആക്രമിച്ചു. ശേഷം പ്രശാന്തിനെയും ഐശ്വര്യയെയും തന്റെ ഇരുചക്രവാഹനത്തില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതിനു ശേഷം കടന്നു കളഞ്ഞു. കാര്യമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്നാണ് തക്കല ജനറല്‍ ആശുപത്രിയിലാക്കിയത്. പ്രശാന്തും ഐശ്വര്യയും തക്കല പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ…

    Read More »
  • Crime

    കരുനാഗപ്പള്ളിയിലേത് ക്വട്ടേഷന്‍ കൊലപാതകം? ആക്രമണത്തിന് പിന്നില്‍ സംഘങ്ങള്‍ തമ്മിലുള്ള പക; ആലപ്പുഴ സ്വദേശി ഒളിവില്‍

    കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. കൊലയ്ക്ക് കാരണം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. സന്തോഷിനെ കൊലപ്പെടുത്താന്‍ ഇതിന് മുന്‍പും ശ്രമം നടന്നതായി സന്തോഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വള്ളികുന്നം സ്വദേശിയിലേക്ക് അന്വേഷണം നീണ്ടത്.  

    Read More »
  • Crime

    ഫോണില്‍ യുവതിയുടെ ചിത്രം, ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

    കൊച്ചി: പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ് ഭാര്യ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ ഫോണില്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    വീട്ടില്‍ കയറി വെട്ടുമെന്ന് ഏരിയ സെക്രട്ടറിയുടെ ഭീഷണി; ജോലിയില്‍ തുടരാന്‍ പ്രയാസം; പരാതിയുമായി വില്ലേജ് ഓഫീസര്‍

    പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോണ്‍വിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോണ്‍ കോള്‍ വന്നതായി നാരങ്ങാനം വില്ലേജ് ഓഫീസര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് കലക്ടര്‍ക്കു പരാതി നല്‍കി. പരാതി കലക്ടര്‍ ആറന്മുള പൊലീസിനു കൈമാറി. പൊലീസ് ഇന്നു മൊഴിയെടുക്കും. ഇതേ സ്ഥലത്തു ജോലിയില്‍ തുടരാന്‍ പ്രയാസമാണെന്ന് വില്ലേജ് ഓഫിസര്‍ മേലധികാരികളെ അറിയിച്ചെന്നാണു സൂചന. അടുത്ത ദിവസങ്ങളില്‍ വില്ലേജ് ഓഫിസര്‍ അവധിക്ക് അപേക്ഷ നല്‍കി. വീടിന്റെ നികുതി കുടിശിക അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫീസര്‍ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണ്‍ വിളിച്ചത്. സംസാരത്തിനൊടുവില്‍ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫീസറെ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നത് വിവാദമായിരുന്നു. സഞ്ജുവിനോട് വിരോധം ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ സംസാരിച്ചതാണെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സേവ് ചെയ്യപ്പെടാത്ത നമ്പറുകളില്‍ നിന്നുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ…

    Read More »
  • Movie

    ‘എമ്പുരാന്‍’ ഇറങ്ങിയതിന് പിന്നാലെ ആളുകള്‍ വിളിക്കുന്നു, ഇതാണ് അവരുടെ ആവശ്യം; വെളിപ്പെടുത്തലുമായി മന്ത്രി…

    മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തീയേറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷങ്ങളും തീയേറ്റര്‍ റെസ്പോണ്‍സുമൊക്കെയാണ്. എമ്പുരാന്‍ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹന്‍ലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹന്‍ലാല്‍ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാന്‍ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ട്.’- മന്ത്രി പറഞ്ഞു. ദേശീയ ഉത്സവമെന്ന് സുരാജ് വെഞ്ഞാറമൂട് എമ്പുരാന്‍ ദേശീയോത്സവമാണെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ‘ഇത് കേരളത്തിന്റെ അല്ല ദേശീയ ഉത്സവമാണ്. എല്ലാ ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ ഉത്സവം ഇങ്ങനെ വന്നുകൊണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാന്‍ ഉണ്ടാകും. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകതരം റോബോര്‍ട്ടാണ്.’- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എമ്പുരാന്‍ ഇംഗ്ലീഷ് പടം പോലെയാണ് തോന്നിയതെന്നായിരുന്നു സുചിത്ര മോഹന്‍ലാലിന്റെ പ്രതികരണം. സൂപ്പര്‍ പടമാണെന്ന് പ്രണവ് മോഹന്‍ലാലും…

    Read More »
  • Crime

    എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ യുവാവ് മാതാപിതാക്കളെ മണ്‍വെട്ടികൊണ്ട് ആക്രമിച്ചു

    മലപ്പുറം: താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. 29 കാരനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു.തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചു കെട്ടിയത്. എന്നാല്‍ ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് ഡീ അഡിക്ഷന്‍ സെന്‍ഡറിലേക്ക് പോകുന്ന വഴി പറഞ്ഞു.തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് തന്നെയാണ് ആവശ്യപ്പെട്ടത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. അതിനിടെ, മലപ്പുറം പൊന്നാനിയില്‍ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സാധങ്ങള്‍ വാങ്ങി പണം നല്‍കാത്തത്…

    Read More »
  • Kerala

    വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്ഐവി; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

    മലപ്പുറം: വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്സ് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു. എയ്ഡ്സ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡിഎംഒ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

    Read More »
  • Crime

    വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിര്‍ബന്ധം, കുടുംബം രക്ഷിക്കാന്‍ കൊടുംക്രൂരത; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ

    ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ കൊന്ന് മൃതദേഹം മാന്‍ഹോളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷന്‍ താരവുമായ അപ്സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ ജീവപര്യന്തം തടവിന് വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും അടക്കണം. ഇതില്‍ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കണം. 2023- ജൂണ്‍ മൂന്നിനായിരുന്നു സംഭവം. അപ്‌സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ മാന്‍ഹോളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. ജൂണ്‍ നാലാം തീയതി മുതല്‍ അപ്സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ്കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ജൂണ്‍ മൂന്നാം തീയതി അപ്സരയെ ഷംഷാബാദില്‍…

    Read More »
  • Crime

    ഒരു മണിക്കൂറിനിടെ മാലപൊട്ടിക്കല്‍ പരമ്പര: ‘ഇറാന്‍’ കവര്‍ച്ചാ സംഘാംഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

    ചെന്നൈ: മാലപൊട്ടിക്കല്‍ പരമ്പരയെത്തുടര്‍ന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിര്‍ത്ത പുണെ ആംബിവ്ലി നിവാസി ജാഫര്‍ ഗുലാം ഹുസൈന്‍ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്. ജാഫറും ഒപ്പം പിടിയിലായ മിസമും ധുസ്വാസം മേസം ഇറാനിയും തരമണി ഭാഗത്ത് ഉപേക്ഷിച്ചു കടന്ന ബൈക്കിനടുത്താണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇതിനിടെ, ബൈക്കില്‍നിന്നു തോക്കെടുത്ത് ജാഫര്‍ പൊലീസിനു നേരെ വെടിവച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അരുണ്‍ പറഞ്ഞു. സ്വയരക്ഷയ്ക്കാണു പൊലീസ് തിരികെ വെടിവച്ചതെന്നും നെഞ്ചില്‍ വെടിയേറ്റ ജാഫര്‍ ആശുപത്രിയില്‍ മരിച്ചെന്നും വ്യക്തമാക്കി. ജാഫറിനെതിരെ മഹാരാഷ്ട്രയില്‍ 150ലധികം കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് മുഴുവന്‍ സ്വര്‍ണവും വീണ്ടെടുത്തു. ഒരു വര്‍ഷത്തിനിടയിലെ നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. ചൊവ്വ രാവിലെ 6നും ഏഴിനും ഇടയില്‍ ചെന്നൈയില്‍ എട്ടിടത്താണു പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചത്. 26 പവന്‍ കവര്‍ന്ന ഇറാനി സംഘം നഗരം വിടുന്നതിനു മുന്‍പുതന്നെ പൊലീസ് പഴുതടച്ചു…

    Read More »
  • India

    ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം; വിവാഹം നടത്തിക്കൊടുത്ത് യുവാവ്!

    ലക്‌നൗ: ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചുകൊടുത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ കബീര്‍ നഗര്‍ ജില്ലയിലെ ബബ്ലു എന്ന യുവാവാണ് ഭാര്യ രാധികയെ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ബബ്ലു തന്നെയാണ് കല്യാണക്കാര്യം മുന്നോട്ടുവച്ചത്. ഇത് ഭാര്യയും മറ്റുള്ളവരും അംഗീകരിക്കുകയും ചെയ്തു. 2017ലായിരുന്നു ബബ്ലുവിന്റെയും രാധികയുടെയും വിവാഹം. ഇവര്‍ക്ക് ഒമ്പതും ഏഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. കൂലിപ്പണിക്കാരനായ ബബ്ലു പലപ്പോഴും ജോലിസംബന്ധമായ ആവശ്യത്തിനായി വീടുവിട്ട് പോകാറുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് രാധിക കാമുകനുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം ബബ്ലു ആദ്യമൊന്നും അറിഞ്ഞില്ല. കുറച്ചുനാള്‍ കഴിഞ്ഞാണ് പ്രണയബന്ധത്തിന്റെ കാര്യം ബബ്ലുവും വീട്ടുകാരും അറിയുന്നത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഭാര്യയോടും യുവാവിനോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ഇതോടെ ഭാര്യയുടെ പ്രണയബന്ധത്തെക്കുറിച്ച് ബബ്ലു ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിര്‍ന്നവരെ അറിയിച്ചു. പ്രശ്‌നത്തിന് പോംവഴി കണ്ടെത്താനും നിര്‍ദേശിച്ചു. എന്നാല്‍ തക്കതായ പോംവഴി കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇതോടെയാണ് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുക്കാന്‍ ബബ്ലു…

    Read More »
Back to top button
error: