CrimeNEWS

തിരുവനന്തപുരത്ത് കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തിസ്റ്റ് യുവതി മരിച്ചു

തിരുവനന്തപുരം: കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തല്‍ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര അമരവിള അലതറ വീട്ടില്‍ ആദര്‍ശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ദന്തല്‍ ഡോക്ടര്‍ കൂടിയായ സൗമ്യ നാലുവര്‍ഷം മുമ്പാണ് വിവാഹിതയായത്. കുട്ടികള്‍ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പുലര്‍ച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവനൊടുക്കാന്‍ ശ്രമിക്കവെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

 

 

Back to top button
error: