Month: March 2025

  • Crime

    പാഴ്സലില്‍ ഗ്രേവി കുറഞ്ഞതിന് ഹോട്ടലില്‍ അതിക്രമം; ഉടമയെ ചട്ടുകത്തിനടിച്ചു, മറ്റു രണ്ടുപേര്‍ക്കും പരിക്ക്

    ആലപ്പുഴ: പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലില്‍ അതിക്രമം നടത്തിയ മൂന്നംഗസംഘം, ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നുപേരെ മര്‍ദിച്ചു. താമരക്കുളം ജങ്ഷനു പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന ബുഖാരി ഹോട്ടല്‍ ഉടമ താമരക്കുളം ആഷിക് മന്‍സിലില്‍ മുഹമ്മദ് ഉവൈസ് (37), സഹോദരന്‍ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവര്‍ക്കാണു പരിക്കേറ്റത്. ചട്ടുകത്തിനുള്ള അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറിലെത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉള്‍പ്പെടുന്ന പാഴ്സല്‍ വാങ്ങി പോയിരുന്നു. ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി. പാഴ്സലില്‍ ഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു. നമസ്‌കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മര്‍ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മര്‍ദിച്ചു. കടയുടെ മുന്‍വശത്തെ കൗണ്ടറിന്റെ ചില്ലുള്‍പ്പെടെ അക്രമികള്‍ അടിച്ചുപൊട്ടിച്ചു. സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ്.

    Read More »
  • Crime

    കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ SFI നേതാവായ കോളേജ് യൂണിയന്‍ സെക്രട്ടറിയും

    കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളില്‍ എസ്എഫ്ഐ നേതാവും. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ സെക്രട്ടറിയാണ്. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അക്കാദമിക് കൗണ്‍സില്‍ കൂടി പിടിയിലായ കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച എസ്എഫ്ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നാണ് പിടിയിലായ അഭിരാജ് പോലീസിന് മൊഴി നല്‍കിയത്. ആദിത്യന്‍, അഭിരാജ് എന്നിവരുടെ മുറികളില്‍നിന്ന് ഒമ്പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുളത്തൂപ്പുഴ…

    Read More »
  • Kerala

    ഭർത്താവുമായി പിണങ്ങി ജീവിക്കുന്ന യുവതിക്ക്യു ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം പകർത്തി: ഭീക്ഷണി, പണം തട്ടൽ; യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

          കാസർകോട്:  ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാസ്മിനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ ഭർതൃമതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 4 ദിവസം യുവതിയുടെ കൂടെ കഴിഞ്ഞിരുന്നതായാണ് പറയുന്നത്. ഇതിനിടയിൽ ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം എടുത്തു എന്നാണ് പരാതി. ഫോട്ടോ ഭർത്താവിനും മകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ടുവെന്ന കാണിച്ചാണ് യുവതി ചന്തേര പൊലീസിനെ പരാതിയുമായി സമീപിച്ചത്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ മുഹമ്മദ് മുഹ്സിനും സംഘവും വിമാനത്താവളത്തിൽ…

    Read More »
  • Crime

    സ്‌കൂട്ടര്‍ റോഡില്‍ വെച്ച് പ്രിയയും മകളും റെയില്‍ പാളത്തിലെത്തി; ജോലി രാജിവച്ച് ഒസ്‌ട്രേലിയയ്ക്ക് ചെല്ലാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം, വീണ്ടും ചോരക്കളമായി റെയില്‍വേ ട്രാക്ക്

    ആലപ്പുഴ: അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കേളമംഗലം തെക്കേടം വീട്ടില്‍ പ്രിയ (46) മകള്‍ കൃഷ്ണപ്രിയയുമാണ് (13) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തിയ ട്രെയിനിന് മുന്നില്‍ ചാടിയാണ് അമ്മയും മകളും ജീവനൊടുക്കിയത്. തകഴി ഗവ. ആശുപത്രിക്ക് സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ പ്രിയയും മകളും സ്‌കൂട്ടര്‍ റോഡില്‍ വെച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ഈ സമയം എത്തിയ ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രെയിനിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മൃതദേഹം കണ്ടെത്തിയ റെയില്‍വേ പാളത്തിനോട് ചേര്‍ന്ന് ലഭിച്ച പ്രിയയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചവരെ പ്രിയ വീയപുരം പഞ്ചായത്തില്‍ ഉണ്ടായിരുന്നു. വീയപുരം പഞ്ചായത്തിലെ…

    Read More »
  • Movie

    ‘മഴയത്ത് ചുംബന രംഗം ചിത്രീകരിക്കാന്‍ മൂന്ന് ദിവസമെടുത്തു, അമീര്‍ ഖാന്റെ നായിക എത്തിയത് അമ്മയുമായി’

    അടുത്തിടെ ഇന്ത്യന്‍ സിനിമകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചുംബനരംഗങ്ങളിലും മോശം പരാമര്‍ശങ്ങളിലും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയില്‍ തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂറും പൂജ ഹെഗ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ സിബിഎഫ്‌സി ഇടപെട്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ ചുംബന രംഗങ്ങളുടെ ദൈര്‍ഘ്യം കുറച്ചതായിരുന്നു സിബിഎഫ്‌സി വരുത്തിയ പ്രധാന മാറ്റം. ഇത്തരം മാറ്റങ്ങള്‍ നടത്തിയതിന് പിന്നാലെ സിനിമാലോകത്ത് അമീര്‍ ഖാനും കരിഷ്മ കപൂറും നായികാ നായകന്‍മാരായി എത്തിയ ‘രാജാ ഹിന്ദുസ്ഥാനി’ എന്ന ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ സിനിമയിലെ ഒരു ചുംബന രംഗം 72 മണിക്കൂര്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ബോക്സോഫീസില്‍ വന്‍വിജയം കൊയ്ത ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘നായികയും നായകനും മഴയത്ത് ചുംബിക്കുന്ന രംഗം സിനിമയില്‍ ആവശ്യമായിരുന്നു. ആ സമയത്ത് കരിഷ്മയ്ക്ക് ചെറിയ പ്രായമായിരുന്നു. സിനിമാ ലൊക്കേഷനില്‍ കരിഷ്മയോടൊപ്പം…

    Read More »
  • Crime

    ഒളിപ്പിച്ചത് മലദ്വാരത്തില്‍! അസ്വാഭാവികമായ പെരുമാറ്റം വിനയായപ്പോള്‍ കുടുങ്ങി

    തൃശൂര്‍: രാസ ലഹരി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. വില്‍പ്പനയക്കായി 38.55 ഗ്രാം രാസലഹരി മലദ്വാരത്തിലൂടെ കടത്തികൊണ്ടുവന്ന കൊച്ചി വാതിരുത്തി സ്വദേശിയായ നികര്‍ത്തില്‍ ആന്റണി എന്നുവിളിക്കുന്ന വിനു (38)വിനെയാണ് ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ കെ.സി ബൈജുവും സംഘവും പിടികൂടിയത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ ലിമിറ്റിലെ മുടിക്കോട് എന്ന സ്ഥലത്തുവച്ച് ഡാന്‍സാഫ് സംഘം കെ എസ് ആര്‍ ടി സി ബസ്സില്‍ നടത്തിയ പരിശോധനയില്‍ ശാരീരിക അസ്വസ്ഥതയോടെ അസ്വഭാവികമായി പെരുമാറിയ ഒരാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും എക്സ്റേ എടുത്തതില്‍ മലദ്വാരത്തില്‍ അസ്വഭാവികമായി ഒരു വസ്തുവുള്ളതായും കാണപെടുകയും ചെയ്തു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി നടത്ത വിശദമായ പരിശോധനയില്‍ മലദ്വാരത്തില്‍ നിന്നും ഇന്‍സുലേഷന്‍ ടേപ്പ്കൊണ്ട് ഒട്ടിച്ച നിലയിലുള്ള 38.55 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Crime

    രാത്രി വീട്ടുകാരറിയാതെ പുറത്തുചാടും; വടകരയില്‍ ‘കുട്ടിക്കള്ളന്‍മാര്‍’ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; ഒടുവില്‍ പിടിവീണു

    കോഴിക്കോട്: വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. മോഷ്ടിച്ച ആറ് ബൈക്കുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വടകര ഭാഗത്ത് വ്യാപകമായി മോഷണം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്‍മാര്‍ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് ഇവര്‍ മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബൈക്കിന്റെ വയര്‍ മുറിച്ച് സ്റ്റാര്‍ട്ടാക്കി പോയ ശേഷം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പര്‍ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയല്‍ ഭാഗങ്ങളില്‍ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാല്‍ റോഡരികില്‍ ഉപേക്ഷിക്കും. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ മോഷണം നടത്തിയോയെന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ വീട്ടില്‍ പറയാതെ പുറത്തിറങ്ങിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുട്ടികള്‍ പിടിയിലാപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതെന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ നിറം…

    Read More »
  • Crime

    പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയില്‍

    എറണാകുളം: പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് (67) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റസമ്മതം നടത്തിയത്.

    Read More »
  • Crime

    വര്‍ക്കലയില്‍ അളിയനെ വെട്ടിക്കൊന്ന് യുവാവ്; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ 54 വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് വെട്ടിക്കൊന്നു. പുല്ലിനിക്കോട് സ്വദേശി സുനില്‍ദത്താണ് (54) മരിച്ചത്. സഹോദരി ഉഷാകുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് സുനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉഷാകുമാരി (46) ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഉഷാകുമാരിയും ഭര്‍ത്താവ് ഷാനിയും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വൈകിട്ട് 6 മണിയോടെ കുടുംബ വീട്ടിലെത്തിയ ഷാനിയും സുഹൃത്തുകളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഉഷയുടെ സഹോദരന്‍ സുനില്‍ദത്ത് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരെയും ഷാനി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉഷാകുമാരിയുടെ തലയിലും സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ സുനില്‍ദത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഉഷാകുമാരിയുടെ നില ഗുരുതരമായതോടെ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

    Read More »
  • Food

    മൂക്കുമുട്ടെ തട്ടാം വാഴയിലപ്പുട്ട്; ഉണ്ടാക്കിനോക്കിയാലോ?

    പുട്ട്…ഐറ്റം നൊസ്റ്റാള്‍ജിക്ക് ആണെങ്കിലും കഴിക്കാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ, വെറൈറ്റികള്‍ പരീക്ഷിച്ചാല്‍ പുട്ട് ജന്മത്ത് കഴിക്കാത്തവര്‍ പോലും അതിന്റെ ആരാധകരാകും. വാഴയിലപ്പുട്ടാണ് ഏറ്റവും പുതിയ ഐറ്റം. വളരെ എളുപ്പത്തില്‍ അല്പംപോലും ടെന്‍ഷനില്ലാതെ ആര്‍ക്കും ഇതുണ്ടാക്കാം. കടലക്കറി, മുട്ടക്കറി തുടങ്ങി എല്ലാ കറികളും ഇതിനൊപ്പം ചേരുകയും ചെയ്യും. ചിരകിയ തേങ്ങ, ആവശ്യത്തിന് പുട്ടിന്റെ പൊടി, ഉപ്പ്, കറിവേപ്പില, കാരറ്റ്, വാഴയില എന്നിവാണ് വാഴയിലപ്പുട്ട് ഉണ്ടാക്കാന്‍ വേണ്ടത്. ആദ്യം സാധാരണ പുട്ടുണ്ടാക്കാന്‍ പൊടി നനയ്ക്കുന്നതുപോലെ നനയ്ക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പുചേര്‍ന്ന് നന്നായി ഇളക്കിയെടുക്കുക. തുടര്‍ന്ന് അല്പം കറിവേപ്പിലയും കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുത്തതും മാവിലേക്ക് ചേര്‍ത്ത് വീണ്ടും ഇളക്കുക. നേരത്തേ എടുത്തുവച്ച വാഴയില ചെറുതായി വാട്ടിയശേഷം കീറിയെടുത്ത് പുട്ടുകുറ്റിയുടെ രൂപത്തിലാക്കുക. ഇല ഇളകിപ്പോകാതിരിക്കാന്‍ വശങ്ങളില്‍ പച്ച ഈര്‍ക്കില്‍ കുത്തിയെടുക്കാം. വാഴയിലപുട്ടുകുറ്റികളെ ആവി കയറാന്‍ പാകത്തിലുള്ള പാത്രത്തില്‍ നിരത്തിവച്ചശേഷം ഇഡലിപ്പാത്രത്തിനുളളിവയ്ക്കുക. അതിനുശേഷം വാഴയിലപുട്ടുകുറ്റികളില്‍ ഓരോന്നിലും തേങ്ങയും ആവശ്യത്തിന് മാവും ചേര്‍ത്ത് നിറയ്ക്കണം. തുടര്‍ന്ന് ഇഡലിപ്പാത്രം അടച്ചുവച്ച് വേവിക്കുക.…

    Read More »
Back to top button
error: