KeralaNEWS

‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോള്‍ സന്തോഷമായി’; വൈപ്പിന്‍ – കൊച്ചി ബസ് യാത്രയില്‍ അന്ന ബെന്‍

കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെന്‍. അന്നയ്‌ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിന്‍ ബസുകള്‍ കൊച്ചി നഗരത്തിലേക്ക് സര്‍വീസ് ആരംഭിച്ചതില്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന് ആദ്യ ബസ് യാത്രയില്‍ പങ്കെടുത്ത് അന്ന ബെന്‍ പറഞ്ഞു.

‘സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ ഞാനും ബസില്‍ തന്നെയാണ് യാത്ര ചെയ്തിരുന്നത്. ബസ് സൗകര്യമില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് വ്യക്തിപരമായി അനുഭവിച്ച ആളാണ് ഞാനും. സമരത്തിന് വന്നപ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് വന്നത്. എന്തായാലും ആ പ്രശ്‌നം പരിഹരിച്ചു.

Signature-ad

അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ബസുകള്‍ വരണമെന്നാണ് ആ?ഗ്രഹം. മുഖ്യമന്ത്രിയോടും എംഎല്‍എയോടുമൊക്കെ ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കാലത്തെ സ്വപ്നമാണിത്. ഞാന്‍ സെന്റ് തെരേസാസിലാണ് പഠിച്ചത്.

വൈപ്പിനില്‍ നിന്ന് ബസ് കയറി ഹൈക്കോടതിയുടെ സമീപത്തിറങ്ങി മറ്റൊരു ബസ് പിടിച്ച് വേണമായിരുന്നു അന്ന് കോളജിലെത്താന്‍. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത് എല്ലാവരുടെയും വിജയമാണ്’.- അന്ന ബെന്‍ പറഞ്ഞു. മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസി ബസിലായിരുന്നു എല്ലാവരുടെയും യാത്ര.

 

Back to top button
error: