KeralaNEWS

ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ല; കോട്ടയത്ത് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണയില്ലാതെ തള്ളി; സംസ്ഥാനത്താദ്യം

കോട്ടയം: ബസ് കണ്ടക്ടര്‍ക്കെതിരായ പോക്‌സോ കേസ് വിചാരണ നടത്താതെ തള്ളി ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി. സംസ്ഥാനത്ത് ആദ്യമായാണു പോക്‌സോ കേസില്‍ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതിവിധി.

2024 ജൂലൈ 4ന് ആയിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി ബസില്‍ കയറിയപ്പോള്‍ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രതിഭാഗം വിടുതല്‍ ഹര്‍ജി നല്‍കി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വര്‍ക്കി ഹാജരായി. വിചാരണ ആവശ്യപ്പെട്ടു മേല്‍ക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം.

Back to top button
error: