
കണ്ണൂര്‍: 12 കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്‌നേഹ രതിവൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്‌നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. 14-കാരനെ പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തളിപ്പറമ്പിലാണ് പന്ത്രണ്ടുകാരിയെ യുവതി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നതായും സൂചനയുണ്ട്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ അദ്ധ്യാപകര്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് അവര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സംഭവം ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടികളെ പീഡനത്തിനിരയാക്കി ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ഭീഷണിപ്പെടുത്തിയ തരത്തിലുള്ള സമാന പരാതികള്‍ ഇവര്‍ക്കെതിരെയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.