
കോട്ടയം: വിവാദ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദപരാമര്‍ശം.
പരാമര്‍ശത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കേരള പോലീസ് നിയമോപദേശം തേടിയത്.

പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ കേസെടുക്കാന്‍തക്ക ഗൗരവമുള്ളതൊന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതേസമയം, പോലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗജിഹാദിലൂടെ നഷ്ടമായത് എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.