
തിരുവനന്തപുരം: ബാലരാമപുരത്ത് ബസ് സ്റ്റോപ്പില്‍ ഏറ്റുമുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍. ബാലരാമപുരം-നെയ്യാറ്റിന്‍കര ബസ് സ്റ്റോപ്പില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടുകൂടിയാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്ന ഭാഗത്തുനിന്നു ചെറിയ ഇടറോഡിലാണ് ഇവര്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ആദ്യമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെയാണ് പരസ്പരം അടി തുടങ്ങിയത്. അടി മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
ഇതിനിടെ പെണ്‍കുട്ടികളില്‍ ഒരാള്‍ തന്റെ ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി. യുവാവ് ബൈക്കില്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മറ്റേയാള്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍തന്നെ പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് ആണ്‍സുഹൃത്തിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോകുകയും പെണ്‍കുട്ടിയെ ബസ് കയറ്റി വിടുകയുമായിരുന്നു. അടികൂടിയ രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.