
ബംഗളൂരു: റിയല്‍എസ്റ്റേറ്റ് ബിസിനസുകാരന്റെ കൊലപാതകത്തില്‍ ഭാര്യയും ഭാര്യാമാതാവും പിടിയില്‍. ലോക്നാഥ് സിംഗിന്റെ കൊല്ലപ്പെടുത്തിയ കുറ്റത്തിനാണ് ഭാര്യ യശസ്വിനി സിംഗ് (19), അമ്മ ഹേമ ഭായി (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കര്‍ണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറില്‍ നിന്നാണ് ലോക്നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് പ്രതികള്‍ ലോക്‌നാഥ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഭക്ഷണത്തില്‍ ഉക്കഗുളികകള്‍ ചേര്‍ത്ത് ലോക്‌നാഥിനെ പ്രതികള്‍ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ഡിസംബറിലാണ് ലോക്‌നാഥും യശസ്വിനിയും വിവാഹിതരായത്. കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വിവാഹശേഷം യശസ്വിനിയെ ലോക്‌നാഥ് ഉപദ്രവിക്കാന്‍ തുടങ്ങി. യശസ്വിനിയുടെ അമ്മയുമായി ശാരീരിക ബന്ധത്തിന് അവസരമൊരുക്കണമെന്ന് ലോക്‌നാഥ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യശസ്വിനി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ലോക്നാഥ് വീട്ടിലെത്തി ഭീഷണി തുടര്‍ന്നു. ഒടുവില്‍ പൊറുതിമുട്ടി ലോക്‌നാഥിനെ കൊലപ്പെടുത്താന്‍ ഭാര്യയും മാതാവും തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ലോക്‌നാഥ് യശസ്വിനിയെ കാണണമെന്ന് പറഞ്ഞിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഇരുവരും സംസാരിച്ചു. ഇതിനിടെ ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം യശസ്വിനി ലോക്‌നാഥിന് നല്‍കി. ഇയാള്‍ മയങ്ങിയതോടെ ഭാര്യ, മാതാവിനെ വിളിച്ച് വരുത്തുകയായിരുന്നു. ഹേമയാണ് ലോക്‌നാഥിനെ കൊലപ്പെടുത്തിയത്.