Month: March 2025
-
Crime
കൂളായി മോഷണം, ക്ഷേത്രഭണ്ഡാരം അടിച്ചുമാറ്റി കള്ളന്‍; വലവിരിച്ച് പൊലീസ്
കണ്ണൂര്‍: പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ മോഷണം. രണ്ട് ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞു. ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം മുഴുവനായി തന്നെ ഇളക്കി മാറ്റി കൊണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തിന് അകത്ത് കയറിയ മോഷ്ടമാവ് ‘കൂളായാണ്’ ഭണ്ഡാരം തകര്‍ത്ത് പണം കവരുന്നത്. ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ മുഖം അടക്കം വ്യക്തമായി പതിയുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ തേടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.സി.ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Read More » -
NEWS
പട്ടിണികൊണ്ടു പൊറുതിമുട്ടി; ഹമാസിനെതിരേ ഗാസയില്‍ ജനം തെരുവില്‍
ജറുസലേം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മാറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ‘പുറത്തുപോകൂ, പുറത്തുകടക്കൂ,ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. അതേസമയം പ്രതിഷേധത്തോട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ബെയ്റ്റ് ലാഹിയയില്‍ ജനങ്ങളെ…
Read More » -
Kerala
രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന് ഉത്തരവാദി, അനധികൃത സ്വത്ത് സമ്പാദനം; വി.വി. രാജേഷിനെതിരെ പോസ്റ്ററുകള്‍
തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വി.വി. രാജേഷ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കണം എന്നുമാണ് ആവശ്യം. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി റിയാക്ഷന്‍ പ്ലാറ്റ്‌ഫോം എന്ന പേരില്‍ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകള്‍. ഇ.ഡി റബ്ബര്‍ സ്റ്റാംപ് അല്ലെങ്കില്‍ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും വക്താവുമായിരുന്ന രാജേഷ് പാര്‍ട്ടിയില്‍ കെ. സുരേന്ദ്രന്റെ വിശ്വസ്തനാണ്. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറാണ്. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തതിനു പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കല്‍ കോളജ് കോഴ വിവദാത്തില്‍ രാജേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.
Read More » -
Kerala
ഷാന്‍ റഹ്‍മാൻ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ കവർന്നു, വഞ്ചനാ കേസിൽ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി; ഇനി എന്ത്?
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ‘ഉയിരെ’ എന്ന സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. പക്ഷേ ഇതുവരെ ഹാജരായിട്ടില്ല. ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരെ’ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ‘ഉയിരെ ‘ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം…
Read More » -
NEWS
95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം
ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട് വാങ്ങാൻ സാധിക്കും.…
Read More » -
NEWS
95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം
ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട്…
Read More » -
Kerala
ആശമാരുടെ മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്‌നാട്ടില്‍ പ്രക്ഷോഭത്തിനൊരുങ്ങി സിഐടിയു
ചെന്നൈ: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട്ടിലും ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. തിങ്കളാഴ്ച ഡിണ്ടിഗല്‍ കലക്ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി പിച്ചൈമ്മാള്‍, കണ്‍വീനര്‍ പി. സെല്‍വി എന്നിവര്‍ പങ്കെടുത്തു. ആശ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നും 26,000 മിനിമം വേതനം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെ ഹെല്‍ത്ത് നഴ്സ് കേഡറില്‍ നിയമിക്കണമെന്നും അവര്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരെ ഓവര്‍ടൈം ജോലിക്ക് നിര്‍ബന്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിച്ച് തൊഴിലാളികളോട് ശരിയായ രീതിയില്‍ പെരുമാറണം. തൊഴിലാളികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്‌ഐ എന്നിവ നടപ്പിലാക്കണം. കൂടാതെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഇരുവരും ആവശ്യപ്പെട്ടു. അതേസമയം കേരളത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസവും തുടരുകയാണ്. ആശമാര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസി ഇന്ന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തെ പിന്തുണക്കാത്തതില്‍…
Read More » -
Crime
കുണ്ടറ സിറാമിക്‌സില്‍ മദ്യലഹരിയില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; പരാതി കിട്ടിയിട്ടും പോലീസിന് കൈമാറാതെ എംഡി; കമ്പനിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് ആരോപണം
കൊല്ലം: പൊതുമേഖല സ്ഥാപനമായ കുണ്ടറ സിറാമിക്‌സില്‍ മദ്യലഹരിയിലായ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവം കമ്പനിക്കുളളില്‍ തന്നെ ഒതുക്കി തീര്‍ക്കാന്‍ മാനേജിങ് ഡയറക്ടര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. ക്രൂരമര്‍ദനമേറ്റ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും അത് പോലീസിന് കൈമാറാതെ പ്രതിയായ ആള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക മാത്രമാണ് എം.ഡി ചെയ്തിരിക്കുന്നത്. കഴിഞ്ഞ 15,16 തീയതികളിലാണ് സംഭവം. ക്ലീനര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എസ്. കൃഷ്്്ണദാസ് എന്നയാള്‍ സി. അജീഷ്‌കുമാര്‍ എന്ന ജീവനക്കാരനെയാണ് മര്‍ദിച്ചത്. 15ന് രാത്രി 8.30 ന് പുരുഷന്മാരുടെ വിശ്രമസ്ഥലത്താണ് സംഭവം നടന്നത്. അജീഷ്്കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ എത്തിയപ്പോള്‍ കൃഷ്ണദാസ് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലായ കൃഷ്ണദാസ് അജീഷ്‌കുമാറിനെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി പതിനൊന്നര വരെ ക്രൂരമായ പീഡനം തുടര്‍ന്നു. മുന്‍പും പല തവണ അജീഷ്‌കുമാറിനെ ഈ രീതിയില്‍ മര്‍ദിച്ചുവെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി സ്ഥലത്ത് ചെന്നും അജീഷ്‌കുമാറിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. മറ്റു തൊഴിലാളികളുടെ മുന്നില്‍…
Read More » -
Crime
ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു, പിന്മാറ്റം വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് മേഘയുടെ അച്ഛന്‍
തിരുവനന്തപുരം: മകളുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍. കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരനായ യുവാവിനെയാണ് കുടുംബം സംശയ നിഴലില്‍ കാണുന്നത്. സംഭവത്തില്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ, ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘ (24) മരിച്ചത്. മേഘയെ ചാക്കയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേഘയുടെ അച്ഛനേയും അമ്മയേയും ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ല. വികാരനിര്‍ഭര രംഗങ്ങളാണ് ആ വീട്ടില്‍. സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കില്‍ എത്തിയതെന്നും ഈ…
Read More »
