Month: February 2025

  • Kerala

    കാലിക്കറ്റ് കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

    മലപ്പുറം: വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കലോത്സവ വേദികളില്‍ എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.

    Read More »
  • Crime

    ഉമ്മൂമ്മയെ കൊന്ന് കൊലപാതക പരമ്പരയ്ക്ക് തുടക്കം, കഴുത്തിലെ മാല എടുത്തു; ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണത്തിന്

    തിരുവനന്തപുരം: അതിക്രൂര കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അഫാന്‍ എന്ന 23-കാരന്‍ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. നിലവില്‍ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് മാല കവര്‍ന്നതായും പോലീസ് പറയുന്നു. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂര്‍ണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല. പെണ്‍സുഹൃത്തിന്റെ മുഖം അടിച്ചു തകര്‍ത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കില്‍ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പ്രതിയുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന്…

    Read More »
  • Crime

    വീടിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; കോട്ടയത്ത് യുവാവ് ജീവനൊടുക്കി, വീട്ടില്‍നിന്നിറങ്ങിയത് പെയ്ന്റിങ് ജോലിക്കെന്നു പറഞ്ഞ്

    കോട്ടയം: വീടിന്റെ ചുമരില്‍ സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജപ്തി നോട്ടിസ് മൂലമുള്ള മനോവിഷമത്തെത്തുടര്‍ന്നാണു യുവാവ് ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലാട് മലമേല്‍ക്കാവ് പുത്തന്‍പറമ്പില്‍ കെ.സി.സണ്ണി -പരേതയായ റോസമ്മ ദമ്പതികളുടെ മകന്‍ റെജി ഏബ്രഹാം (38) ആണു മരിച്ചത്. കോട്ടയത്തെ ലോഡ്ജില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്. 11 വര്‍ഷം മുന്‍പ് കെ.സി.സണ്ണി കൊല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഒന്നര ലക്ഷം രൂപ ഇളയമകളുടെ വിവാഹത്തിനു വായ്പയെടുത്തിരുന്നു. സണ്ണിക്കിപ്പോള്‍ 69 വയസ്സുണ്ട്. റെജിയാണ് പെയ്ന്റിങ് ജോലിക്കും മറ്റും പോയി കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ടാഴ്ച മുന്‍പാണു നോട്ടീസ് വന്നത്. ഒന്നാമത്തെ നോട്ടീസില്‍ ഇതുവരെയുള്ള കുടിശികത്തുക 4.35 ലക്ഷം അടയ്ക്കണമെന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ്. രണ്ടാമത്തെ നോട്ടീസില്‍ എടുത്ത തുകയും തുടര്‍ന്നുള്ള പലിശയുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. കോട്ടയം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിന്റെ…

    Read More »
  • Kerala

    കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് (ചൊവ്വ) തിരിതെളിയും ഇനി നാടക ലഹരിയുടെ 4 നാളുകൾ

    കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്‌കാരിക വിഭാഗമായ ‘കെ.പി.എൽ കൾച്ചറൽ സൊസൈറ്റി’ യുടെ ആഭിമുഖ്യത്തിൽ 4 ദിവസത്തെ  കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് തിരി തെളിയും . 25 മുതൽ 28 വരെ കെ.പി.എസ് മേനോൻ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക. എല്ലാ ദിവസവും നാടകത്തിന് മുമ്പ് പഴയ കാല നാടകഗാനാലാപനവും പ്രഭാഷണവും നടക്കും. 25ന് വൈകുന്നേരം 5ന് നാടകോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ നേരും. തുടർന്ന് 6ന് നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.’ 26ന് വൈകുന്നേരം 5ന് പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ. 6ന് നാടകം ‘ ഒളിവിലെ ഓർമ്മകൾ.’ 27ന് 5 ന് പ്രഭാഷണം മന്ത്രി വി.എൻ. വാസവൻ, 6ന് നാടകം ‘മുടിയാനായ പുത്രൻ’ 28ന് 5ന് പ്രഭാഷണം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. 6ന് നാടകം ‘ഉമ്മാച്ചു.’ നാടകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്

    Read More »
  • India

    നാളെ മഹാശിവരാത്രി: ഈ ദിനത്തിലെ ഐതിഹ്യങ്ങൾ, ആചാരങ്ങൾ

         മഹാശിവരാത്രി എന്നത് ശിവന്റെയും ശക്തിയുടെയും സംഗമത്തെ സൂചിപ്പിക്കുന്ന ഒരു പുണ്യദിനമാണ്. ഇത് എല്ലാ വർഷവും മാഘമാസത്തിലെ കറുത്ത ചതുർദശി ദിനത്തിൽ ആഘോഷിക്കുന്നു. ഇത്തവണ  ഫെബ്രുവരി 26നാണ് ഈ പുണ്യദിനം.ശിവനുമായി ഒന്നായി തീരുക എന്നതാണ് ശിവരാത്രിയുടെ സന്ദേശം. ഈ പുണ്യദിനത്തിൽ ശിവഭക്തർ ഉപവാസം അനുഷ്ഠിക്കുകയും രാത്രി ഉറങ്ങാതെ ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. മഹാശിവരാത്രിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതം നേടുന്നതിനായി പാലാഴി മഥനം നടത്തിയപ്പോൾ സംഭവിച്ച ഒരു കാര്യമാണ് അതിലൊന്ന്. മഥനത്തിനിടയിൽ കാളകൂടവിഷം ഉയർന്നുവന്നു. ഇത് ലോകത്തിന് നാശം വരുത്തുമെന്ന് ഉറപ്പായപ്പോൾ, ശിവൻ ആ വിഷം കുടിക്കാൻ തീരുമാനിച്ചു. പാർവതി ദേവി ശിവന്റെ കഴുത്തിൽ കൈകൾ അമർത്തി വിഷം ഉള്ളിലേക്ക് പോകാതെ തടഞ്ഞു. അങ്ങനെ ശിവൻ നീലകണ്ഠൻ എന്ന പേരിൽ അറിയപ്പെട്ടു. ഈ സംഭവം നടന്ന രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ലോകത്തിന്റെ നന്മയ്ക്കായി ത്യാഗം ചെയ്യാനുള്ള സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. ശിവന്റെ മഹത്വവുമായി ബന്ധപ്പെട്ട ഒരു…

    Read More »
  • Crime

    കേരളം ഞെട്ടി: 23 കാരനായ യുവാവ് ഒരേദിവസം മൂന്നിടത്തായി നടത്തിയത് 5 കൊലപാതകങ്ങൾ

        ഇന്നലെ (തിങ്കൾ) സന്ധ്യയോടെ തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലേക്ക് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവ് എത്തുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട്, താന്‍ 6 പേരെ കൊലപ്പെടുത്തിയതായി അയാൾ അറിയിച്ചു. അമ്പരന്ന് പോയ നിമിഷങ്ങള്‍. കൊലനടത്തിയ സ്ഥലങ്ങളും 23 കാരനായ ആ യുവാവ് പൊലീസിനെ ധരിപ്പിച്ചു. ഉടൻ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ പൊലീസുകാര്‍ വിവരമറിയിച്ചു. ഡിവൈഎസ്പി സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടര്‍ന്ന് 3 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കും സന്ദേശങ്ങള്‍ പാഞ്ഞു. അഫാന്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. 5 പേരുടെ മരണവും സ്ഥിരീകരിച്ചു. പേരുമലയില്‍ 3 പേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ 2 പേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെയാണ് യുവാവ്  വെട്ടിയത്. അതിൽ 5 പേർ കൊല്ലപ്പെട്ടു ഒരാൾ ചികിത്സയിലും. രാവിലെ മുതലാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയതെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക…

    Read More »
  • Kerala

    മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ജില്ലകളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.  

    Read More »
  • Kerala

    ജ്യാമാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍

    കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാന്‍ഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 10 വരെയാണ് പിസിയെ റിമാന്‍ഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, കോടതി അതിനുമുന്‍പേ അപേക്ഷ പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം…

    Read More »
  • Kerala

    നാളെ ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു; കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ സര്‍വീസിലും മാറ്റം

    കൊച്ചി: നാളെ ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് പാനല്‍ സംവിധാനം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വഴിതിരിച്ചുവിടല്‍. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ സര്‍വീസിലും മാറ്റമുണ്ട്. നാളെ വൈകിട്ട് നാലേമുക്കാലോടെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡോര്‍ തിരു. നോര്‍ത്ത് എക്സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന്…

    Read More »
  • NEWS

    ”അസുഖം മറച്ച് വെച്ചു, ഹണിമൂണിന് ഹോസ്പിറ്റലില്‍; തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുമ്പോള്‍ ഞാന്‍ വണ്ടിയിലുണ്ട്”

    ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ ഉന്നയിക്കുന്നത്. വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ ഓരോന്നായി എലിസബത്ത് തുറന്ന് പറയുന്നു. ആദ്യ ഭാര്യ അമൃത സുരേഷ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എലിസബത്തിന്റെയും തുറന്ന് പറച്ചില്‍. ഇപ്പോഴിതാ ബാലയെ ന്യായീകരിച്ച് കൊണ്ട് വന്ന കമന്റിന് മറുപടി നല്‍കുകയാണ് എലിസബത്ത്. തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നതെന്ന് എലിസബത്ത് പറയുന്നു. ബാലയുടെ അറിവോടെയാണ് ഈ വ്യക്തി കമന്റുകളിടുന്നതെന്നും എലിസബത്ത് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോള്‍ നിങ്ങള്‍ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തില്‍ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതില്‍ 50 ശതമാനം പങ്ക് നിനക്കുണ്ട്. ആശുപത്രിയില്‍ വെച്ചല്ല ബാലയുമായി പ്രണയത്തിലാകുന്നതെന്നും എലിസബത്ത് പറയുന്നുണ്ട്. ഇങ്ങനെയാെരു അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല. മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം ചെയ്തത്. എല്‍കെജി തൊട്ടുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഞാന്‍ വിവാഹം ചെയ്തത്. പ്രണയത്തിലായ സമയത്ത് ഞാന്‍ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നില്ല.…

    Read More »
Back to top button
error: