”അസുഖം മറച്ച് വെച്ചു, ഹണിമൂണിന് ഹോസ്പിറ്റലില്‍; തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുമ്പോള്‍ ഞാന്‍ വണ്ടിയിലുണ്ട്”

ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ ഉന്നയിക്കുന്നത്. വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ ഓരോന്നായി എലിസബത്ത് തുറന്ന് പറയുന്നു. ആദ്യ ഭാര്യ അമൃത സുരേഷ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എലിസബത്തിന്റെയും തുറന്ന് പറച്ചില്‍. ഇപ്പോഴിതാ ബാലയെ ന്യായീകരിച്ച് കൊണ്ട് വന്ന കമന്റിന് മറുപടി നല്‍കുകയാണ് എലിസബത്ത്. തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നതെന്ന് എലിസബത്ത് പറയുന്നു. ബാലയുടെ അറിവോടെയാണ് ഈ വ്യക്തി കമന്റുകളിടുന്നതെന്നും എലിസബത്ത് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോള്‍ നിങ്ങള്‍ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തില്‍ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതില്‍ 50 ശതമാനം പങ്ക് നിനക്കുണ്ട്. ആശുപത്രിയില്‍ വെച്ചല്ല ബാലയുമായി പ്രണയത്തിലാകുന്നതെന്നും എലിസബത്ത് പറയുന്നുണ്ട്. ഇങ്ങനെയാെരു അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല. മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം ചെയ്തത്.

എല്‍കെജി തൊട്ടുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഞാന്‍ വിവാഹം ചെയ്തത്. പ്രണയത്തിലായ സമയത്ത് ഞാന്‍ ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നില്ല. താന്‍ ബാലയെ ജീവന്‍ അപകടകത്തിലാക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെയും എലിസബത്ത് ശക്തമായി എതിര്‍ക്കുന്നുണ്ട്. നാലഞ്ച് മാസം നിങ്ങളുടെ തീട്ടവും മൂത്രവും കോരിയിട്ടില്ലേ. എത്രകാലം നിങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്നു. ഇതൊക്കെ പറയാന്‍ നാവ് പൊങ്ങുന്നുണ്ടല്ലോ. നല്ല നന്ദി കേടാണ്.
നിങ്ങള്‍ ഒപ്പമിരുന്നാണ് ഈ കമന്റുകള്‍ ഇടുന്നതെന്ന് തനിക്കറിയാമെന്നും എലിസബത്ത് തുറന്നടിച്ചു. ഈ പ്രതികരണത്തിന്റെ പേരില്‍ കേസ് വന്നാലും കുഴപ്പമില്ലെന്നും എലിസബത്ത് പറയുന്നു. സന്തോഷത്തോടെ ആ കേസ് ഞാന്‍ സ്വീകരിക്കും. ഒരാളുടെ വീട്ടില്‍ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്.
അതില്‍ ഞാന്‍ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയില്‍ ഞാനുണ്ടായിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ പോയ എന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധര്‍മ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്‌ലാറ്റിലേക്ക് എന്നെയും കയറ്റാന്‍ പോയതാ. പക്ഷെ ഞാന്‍ കയറിയില്ല.
എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളില്‍ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹൈ പറയൂ എന്ന് പറഞ്ഞൂയെന്നും എലിസബത്ത് ആരുടെയും പേരെടുത്ത് പറയാതെ വെളിപ്പെടുത്തി. അമൃത മകളെ ബാലയില്‍ നിന്നും മനപ്പൂര്‍വം അകറ്റി, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എന്ന് തെറ്റായ ആരോപണം ഉന്നയിച്ചെന്ന കമന്റിനും എലിസബത്ത് മറുപടി നല്‍കുന്നു.
ഇതൊക്കെ വായിക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. ഇതിന്റെ കുറേ കാര്യങ്ങള്‍ ഞാന്‍ കണ്ടതാണ്. നിങ്ങള്‍ ഒരു സ്ത്രീയല്ലേയെന്നും എലിസബത്ത് കമന്റ് എഴുതിയ ആളോടായി ചോദിക്കുന്നു. ഇതൊക്കെ പറയാന്‍ നാവ് പൊങ്ങുന്നുണ്ടല്ലോ. എനിക്ക് ചെറിയൊരു സഹായം ചെയ്താല്‍ അവരെ ഞാന്‍ ജീവിതത്തില്‍ മറക്കില്ല. പക്ഷെ അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയതെന്നും എലിസബത്ത് വെളിപ്പെടുത്തി.