KeralaNEWS

കാലിക്കറ്റ് കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Signature-ad

ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കലോത്സവ വേദികളില്‍ എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: