KeralaNEWS

കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് (ചൊവ്വ) തിരിതെളിയും ഇനി നാടക ലഹരിയുടെ 4 നാളുകൾ

കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്‌കാരിക വിഭാഗമായ ‘കെ.പി.എൽ കൾച്ചറൽ സൊസൈറ്റി’ യുടെ ആഭിമുഖ്യത്തിൽ 4 ദിവസത്തെ  കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് തിരി തെളിയും . 25 മുതൽ 28 വരെ കെ.പി.എസ് മേനോൻ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക.

എല്ലാ ദിവസവും നാടകത്തിന് മുമ്പ് പഴയ കാല നാടകഗാനാലാപനവും പ്രഭാഷണവും നടക്കും. 25ന്
വൈകുന്നേരം 5ന് നാടകോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ നേരും. തുടർന്ന് 6ന് നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.’

Signature-ad

26ന് വൈകുന്നേരം 5ന് പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ. 6ന് നാടകം ‘ ഒളിവിലെ ഓർമ്മകൾ.’ 27ന് 5 ന് പ്രഭാഷണം
മന്ത്രി വി.എൻ. വാസവൻ, 6ന് നാടകം ‘മുടിയാനായ പുത്രൻ’ 28ന് 5ന് പ്രഭാഷണം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. 6ന് നാടകം ‘ഉമ്മാച്ചു.’

നാടകോത്സവത്തിൽ
പ്രവേശനം സൗജന്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: