Month: February 2025

  • India

    തരൂരിനെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ സിപിഎം; തിരുവനന്തപുരം എംപിയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാന്‍ഡ്, ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് തീരുമാനം

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ കോണ്‍ഗ്രസ് വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. തന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ മുന്നില്‍ വേറെ വഴികളുണ്ടെന്നും പാര്‍ട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂര്‍ പ്രതികരിച്ചതിനെ ഗൗരവത്തോടെയാണ് ഹൈക്കമാണ്ട് കാണുന്നത്. ഏപ്രിലില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ചേരും. ഇതില്‍ തരൂരിനോട് വിശദീകരണവും തേടിയേക്കും. തരൂരിനെ തല്‍കാലം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല. എല്‍.ഡി.എഫ്. ഭരണം ജനം മടുത്തെന്നും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്നുമാണ് കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആരേയും ഉയര്‍ത്തിക്കാട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമേ മുഖ്യമന്ത്രിയെ നിശ്ചയിക്കൂ. കോണ്‍ഗ്രസിന്റെ സ്ഥിതി വഷളാക്കാന്‍ തരൂര്‍ തുനിഞ്ഞാല്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും സിപിഎം നയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദര്‍ശനവും പിണറായി സര്‍ക്കാരിന്റെ വികസനനേട്ടവും തരൂര്‍ മുന്‍പ് പ്രകീര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ വരുതിയില്‍ ഒതുങ്ങാന്‍ തയ്യാറില്ലെന്ന വ്യക്തമായ സൂചന നല്‍കുന്ന…

    Read More »
  • Crime

    നൂറ് രൂപയ്ക്ക് ‘മന്തി’ കൊടുത്തില്ല; ഹോട്ടല്‍ എറിഞ്ഞു തകര്‍ത്തു, യുവതിക്കും കുഞ്ഞിനും പരിക്ക്

    കോഴിക്കോട്: നൂറു രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ടെത്തിയവര്‍ ഹോട്ടലിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ഹോട്ടലിനുള്ളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം വന്ന് ഹോട്ടലിന് നേരെ കല്ലെറിഞ്ഞത്. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്നു, അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍

    ചെന്നൈ: താംബരത്ത് കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ, മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍. അയനാവരം സ്വദേശി രംഗനാഥന്‍ (59) കൊല്ലപ്പെട്ട സംഭവത്തില്‍ മണികണ്ഠന്‍, മകന്‍ വിനോദ് എന്നിവരാണു പിടിയിലായത്. മണികണ്ഠന്റെ കാറിന്റെ ഡോര്‍ രംഗനാഥന്‍ തുറന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇരുവരും രംഗനാഥനെ ആക്രമിക്കുകയായിരുന്നു. ഇടിയേറ്റ് വീണപ്പോള്‍ രംഗനാഥന്റെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതാണ് മരണകാരണമായത്. കഴിഞ്ഞ 19ന് അയനാവരത്തുനിന്നു കാണാതായ രംഗനാഥന്‍, ഏതാനും ദിവസങ്ങളായി താംബരം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.  

    Read More »
  • Kerala

    എംഎല്‍എ പ്രതിഭയുടെ മകന് എതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

    ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരോടാണ് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്‌സൈസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പതാം പ്രതിയായിരുന്നു എംഎല്‍എയുടെ മകന്‍. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  

    Read More »
  • NEWS

    യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്ന പ്രവാസികള്‍ അടക്കം ജാഗ്രത പാലിക്കുക, മുന്നറിയിപ്പ്

    അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ നാഷണല്‍ സെന്റര്‍ ഒഫ് മെറ്റീരോളജി (എന്‍സിഎം). ഇന്ന് രാജ്യത്ത് താപനിലയില്‍ കുറവുണ്ടാകുമെന്നും മഴ ലഭിക്കാന്‍ ഇടയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും. രാത്രിയോടെ ഈര്‍പ്പമുള്ള കാലാവസ്ഥയിലെത്തും. നാളെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ ഇന്ന് കടല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഏഴ് അടി ഉയരത്തില്‍ തിരമാലകള്‍ വീശാനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുമുള്ള സാദ്ധ്യത കണക്കിലെടുത്താണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറ് മണി മുതല്‍ നാളെ രാവിലെ ആറുമണിവരെയാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറി കടലിന് മുകളിലൂടെ കാറ്റിന്റെ വേഗത മണിക്കൂറില്‍…

    Read More »
  • Kerala

    കുഞ്ഞുമോന്‍ ആരാ മോന്‍! പി.സി ജോര്‍ജ് കീഴടങ്ങിയത് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച്

    കോട്ടയം: പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ച് പിസി ജോര്‍ജ്. നാടകീയമായി മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസ് പിസിയെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി. പോലീസിന് ചുറ്റം വലിയ സന്നാഹമൊരുക്കി. പിസി വീട്ടിലുണ്ടെന്നും പ്രതീക്ഷിച്ചു. പക്ഷേ ഇതെല്ലാം അസ്ഥാനത്തായി. പോലീസ് അറസ്റ്റിന് ശ്രമിച്ചതോടെ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ പിസി തീരുമാനിക്കുകയും ചെയ്തു. പോലീസിന് തടയാന്‍ കഴിയും മുമ്പേ കോടതിയില്‍ പിസി ഹാജരായി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍…

    Read More »
  • Crime

    മുന്‍കാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവ്; പ്രകോപനമായത് യുവതിയുടെ പുതിയപ്രണയബന്ധം

    മുംബൈ: യുവതിയെ മുന്‍കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നതാണ് മുന്‍കാമുകനെ പ്രകോപിതനാക്കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് എന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഭിവണ്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ അനുസരിച്ച്; ആരോപണവിധേയനായ യുവാവും 22-കാരിയായ യുവതിയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവര്‍ പിരിഞ്ഞശേഷം ഈയടുത്ത് പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. ഇതില്‍ ദേഷ്യംപൂണ്ട യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. പദ്ധതി പ്രകാരം, ഫെബ്രുവരി 19-ാം തീയതി രാത്രി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. ശേഷം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ പറയുന്നിടത്തേക്ക് വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്നത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതോടെ പെണ്‍കുട്ടി സഹോദരന്‍ പറഞ്ഞ സ്ഥലത്തെത്തിയതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെവെച്ച്…

    Read More »
  • Crime

    ചേട്ടന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന്‍ കായംകുളത്ത് മരിച്ച നിലയില്‍; ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച്

    കോട്ടയം: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയില്‍ കണ്ടെത്തി. എരുമേലി നെടുങ്കാവയല്‍ ചാത്തനാംകുഴി സി.ആര്‍.മധു (51) ആന്ധ്രയില്‍ ശനിയാഴ്ചയാണു മരിച്ചത്. ജോലിക്കായി വീട്ടില്‍നിന്നുപോയ അനുജന്‍ സി.ആര്‍.സന്തോഷിനെ (45) മധുവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പരും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നു കായംകുളം പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയ്ക്കുമുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചു. മരിച്ചത് സന്തോഷ് തന്നെയാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയില്‍ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകള്‍ക്കു മുന്‍പു വീട്ടില്‍നിന്നു പോയത്. മധുവിന്റെ ഭാര്യ: മണി. മകന്‍: ആകാശ് (വിദ്യാര്‍ഥി). സന്തോഷ്‌കുമാറിന്റെ ഭാര്യ: ബീന. മക്കള്‍: ആദര്‍ശ്, അദ്രി (ഇരുവരും വിദ്യാര്‍ഥികള്‍).

    Read More »
  • Crime

    കുംഭമേളയ്‌ക്കെത്തി ഭാര്യയെ കഴുത്തറത്തുകൊന്നു, കാണാനില്ലെന്ന് പറഞ്ഞുമുങ്ങി; കൊലപാതകം മറ്റൊരുബന്ധത്തിന്

    ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള കാണാന്‍ ഭാര്യയേയും കൂട്ടിയെത്തിയ യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറത്തുകൊന്നു. മഹാകുംഭമേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി വീട്ടിലുള്ള മക്കള്‍ക്കയച്ചു കൊടുത്തതിനുശേഷമായിരുന്നു കൊലപാതകം. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്നുള്ള അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ തിരക്കിനിടയില്‍ കാണാതായി എന്നും മക്കളെ ഇയാള്‍ അറിയിച്ചിരുന്നു. തന്റെ വിവാഹേതരബന്ധമാണ് കൊലപാതകത്തിന് പ്രേരകമായതെന്ന് അശോക് കുമാര്‍ പോലീസിന് മൊഴി നല്‍കി. ഫെബ്രുവരി 18 നാണ് സംഭവം. ഫെബ്രുവരി 19ന് ആസാദ് നഗര്‍ കോളനിയിലെ കുംഭമേളയ്ക്കെത്തുന്ന സന്ദര്‍ശകര്‍ക്കായി ഉപയോഗിച്ചുവരുന്ന ഹോംസ്റ്റേയിലെ കുളിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നാല്‍പതുവയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായുള്ള ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസെത്തിയത്. സ്ത്രീയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചതായി പോലീസ് കണ്ടെത്തി. തലേദിവസം ഒരു പുരുഷനോടൊപ്പമാണ് കൊല്ലപ്പെട്ട സ്ത്രീ എത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് മനസ്സിലാക്കി. തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഹോംസ്റ്റേയുടെ മാനേജര്‍ ദമ്പതിമാര്‍ക്ക് താമസം അനുവദിച്ചത്. മാനേജറാണ് പിറ്റേദിവസം…

    Read More »
  • Kerala

    മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. കോടതിയില്‍ കീഴടങ്ങി, എത്തിയത് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം

    കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.  

    Read More »
Back to top button
error: