Month: September 2024
-
Kerala
ദിലീപിനെ പൂട്ടാൻ സംസ്ഥാന സർക്കാർ: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനും കെട്ടുകഥകൾ ചമച്ച് തെളിവുകൾ അട്ടിമറിക്കാനും ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാനരഹിതമായ കെട്ടു കഥകൾ മെനഞ്ഞ് തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 7 മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്ന് കേരളം ചൂണ്ടിക്കാട്ടി. സംവിധായകൻ ബാലചന്ദ്രകുമാറിനെ 35 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിലിനെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു. കേസിലെ അതിജീവിതയെ 7 ദിവസം ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു എന്നും സുപ്രീംകോടതിയെ കേരളം അറിയിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു…
Read More » -
Crime
അജ്മലും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നു, മനഃപൂര്‍വമായ നരഹത്യാക്കുറ്റം; അപകടം പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചു. അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട്…
Read More » -
Crime
വിവിധ ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം; ജാനി മാസ്റ്ററിനെതിരെ പരാതിയുമായി 21-കാരി
ഹൈദരാബാദ്: തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററിനെതിരെ സഹപ്രവര്‍ത്തകയുടെ ലൈംഗിക ആരോപണം. ഡാന്‍സ് കോറിയോഗ്രാഫറായ 21 കാരി ജാനി മാസ്റ്ററിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ റായ്ദുര്‍ഗ് പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുര്‍ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ ജാനി മാസ്റ്റര്‍ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നര്‍ത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റര്‍ തന്നെ രംഗത്തെത്തിയിരുന്നു.
Read More » -
Crime
എളമക്കരയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം: കൊല്ലം സ്വദേശി അറസ്റ്റില്‍
കൊച്ചി: എളമക്കരയില്‍ യുവാവു റോഡില്‍ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലയ്ക്കു കാരണം. ഓണ ദിവസമായ ഇന്നലെ പുലര്‍ച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ഇന്നലെത്തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലര്‍ച്ചെ നടുറോഡില്‍ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
Read More » -
Kerala
യുവതി 2 മക്കളുമായി വീടുവിട്ടത് കുടുംബ പ്രശ്നങ്ങൾ മൂലം, മലപ്പുറത്തു നിന്ന് കാണാതായ ഇവരെ കൊല്ലം ഗാന്ധിഭവനിൽ നിന്ന് കണ്ടെത്തി
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്ന് കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് 3 പേരേയും കണ്ടെത്തിയത്. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ (27) മക്കളായ ജെന്ന മറിയം ഹൈസു എന്നിവരെയാണ് കാണാതായത്. മിനിയാന്ന് വൈകുന്നേരം മുതലാണ് 3 പേരെയും കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഭർതൃവീട്ടിൽ നിന്നിറങ്ങിയ ഹസ്ന ഷെറിൻ മരവട്ടത്തെ സ്വന്തം വീട്ടിൽ എത്തി വസ്ത്രങ്ങൾ ബാഗിലാക്കി പോയതായി പൊലീസ് മനസ്സിലാക്കി. ഇതിനിടെ ഹസ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. രാത്രി 9 മണിയോടെ മലപ്പുറം ചേളാരി ഭാഗത്ത് വെച്ചാണ് മൊബൈൽ ഓഫായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുറ്റിപ്പുറം പൊലീസ് വിശദമായി അന്വേഷിച്ചു. ഒടുവിലാണ് അമ്മയെയും മക്കളെയും കൊല്ലത്തു നിന്ന് കണ്ടെത്തിയത്. അതേസമയം, കുടുംബ പ്രശ്നങ്ങൾ മൂലമുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതെന്നാണ് യുവതി പറഞ്ഞതെന്നു സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് ഇവർ…
Read More » -
Kerala
ഞെട്ടിക്കുന്ന അരുംകൊല: സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി, 45കാരിക്ക് ദാരുണാന്ത്യം
കൊല്ലം മൈനാഗപ്പള്ളിയിലെ ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോൾ (45) മരിച്ചു. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം. റോഡ്മുറിച്ചു കടന്ന സ്കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുഞ്ഞുമോള്‍ കാറിന്‍റെ മുന്നിലാണ് വീണത്. ഓടിക്കൂടിയ പ്രദേശവാസികൾ കാര്‍ മുന്നോട്ട് എടുക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ ഓടിച്ചയാള്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാര്‍ഓടിച്ചയാള്‍ മനപൂര്‍വം കാര്‍ കയറ്റി യുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാഞ്ഞതിനാല്‍ അല്‍പം പിന്നോട്ട് എടുത്ത് പവര്‍ കൂട്ടി ശരീരത്തിലൂടെ പാഞ്ഞു കയറുകയായിരുന്നു. കുഞ്ഞുമോളുടെ വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു. കാർ…
Read More » -
Fiction
പ്രകൃതിനിയമം അതിപ്രധാനം, വ്യക്തിതാല്പര്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല
വെളിച്ചം അയാള്‍ ഒരു മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. നിറയെ ഫലങ്ങളുള്ള മാവായിരുന്നു അത്. അയാള്‍ ചിന്തിച്ചു: ‘ഇത്രയും വലിയ മാവില്‍ തീരെ ചെറിയ മാങ്ങകള്‍…! ഇതിലും വലിയ ഫലങ്ങള്‍ താങ്ങാനുള്ള ശേഷി ഈ മാവിനുണ്ട്. ദൈവത്തിന് യാതൊരു യുക്തിബോധവുമില്ല. ഒട്ടും ബലമില്ലാത്ത വള്ളിയില്‍ മത്തങ്ങ പോലുളള വലിയ ഫലങ്ങള്‍. ശരിക്കും മറിച്ചായിരുന്നു വേണ്ടിയിരുന്നത്…’ ഈ ചിന്തകള്‍ക്കിടയിൽ ഒരു മാങ്ങ അയാളുടെ തലയിലേക്ക് വീണു. അതോടെ അയാളുടെ ചിന്തമാറി: ‘ഈ മാങ്ങയ്ക്ക് പകരം മത്തങ്ങായിരുന്നെങ്കില്‍ തന്റെ ഗതി എന്താകുമായിരുന്നു…’ വ്യക്തിതാല്പര്യമല്ല, പ്രകൃതിനിയമം. അവിടെ എല്ലാറ്റിനും അതിന്റേതായ പ്രകൃതവും ഫലവുമുണ്ട്. വലുതും ചെറുതും മോശവും ഭംഗിയുളളതും ഭംഗിയില്ലാത്തതും എന്നെല്ലാം മനുഷ്യന്റെ സങ്കല്പമാണ്. പ്രകൃതിയില്‍ ഓരോന്നിനും അതിന്റേതായ രൂപവും സ്ഥാനവും കര്‍ത്തവ്യവുമുണ്ട്. ഒരാള്‍ക്ക് വേണ്ടി മാത്രം ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഓരോന്നിനും അതിന്റേതായ നിലനില്‍പ്പും പ്രത്യേകതകളുമുണ്ട്. പരസ്പരാശ്രയത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയാണ്. ഈ ലോകത്ത് എല്ലാറ്റിനും സ്ഥാനമുണ്ട്. ഓരോന്നിനേയും അതിന്റെ താല്പര്യങ്ങളിലൂടെ…
Read More » -
LIFE
സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍…
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍.പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.1967 ല്‍ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം. 1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല്‍ പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതേ വര്‍ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. സംവിധായകന്‍ കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. 1999 കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച്…
Read More » -
Crime
അമ്മ ദുര്‍നടപ്പുകാരിയെന്ന് പ്രോസിക്യൂഷന് തെളിയാക്കാനായില്ല; നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി
എറണാകുളം: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപയും ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ സ്വദേശിനി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ.ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. 2013 ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്മാരും ചേര്‍ന്ന് 4…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും നിപ; വണ്ടൂരില്‍ മരിച്ചയാള്‍ക്ക് നിപ സ്ഥിരീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂരില്‍ മരിച്ചയാള്‍ക്കാണ് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 കാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയാണ് മരണമടഞ്ഞ 24കാരന്‍.…
Read More »