LIFELife Style

സംവിധായകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രം നടത്താന്‍ 75 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട രമ്യ കൃഷ്ണന്‍…

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍.പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.1967 ല്‍ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്.

തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം. 1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല്‍ പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. അതേ വര്‍ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്.

Signature-ad

രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. സംവിധായകന്‍ കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. 1999 കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പിന്നാലെ ഇരുവരും പ്രണയത്തിലായി.സമയത്ത് രവികുമാര്‍ വിവാഹിതനായിരുന്നു. വിവാഹിതനായിരിക്കെ തന്നെ രമ്യയുമായി രവികുമാര്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ വിവാദമായി മാറി. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ രമ്യ കൃഷ്ണന്‍ ഗര്‍ഭിണിയായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ് സിനിമാ ലോകത്തെ തന്നെ പിടിച്ചുലച്ച ഗോസിപ്പായിരുന്നു അത്.

രമ്യ ഗര്‍ഭിണിയായതോടെ രവികുമാര്‍ ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ രമ്യ പ്രതിഫലമായി 75 ലക്ഷം രൂപ രവികുമാറിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ തുക അദ്ദേഹം നല്‍കിയെന്നും അതോടെയാണ് രമ്യ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും അക്കാലത്തെ വലിയ ഗോസിപ്പായിരുന്നു.രവികുമാറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രമ്യ സംവിധായകന്‍ കൃഷ്ണ വംശിയുമായി പ്രണയത്തിലാകുന്നതും വിവാഹിതയാവുന്നതും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: