Month: September 2024

  • Kerala

    മലയാള സിനിമയെ നയിക്കാന്‍ ‘ടീം മട്ടാഞ്ചേരി’; ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് നീക്കം

    കൊച്ചി: മലയാള സിനിമാ രംഗത്ത് നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാന്‍ നീക്കം. സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് സൂചിപ്പിക്കുന്നത്. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്. മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെതിരെ നിരവധി…

    Read More »
  • Kerala

    തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം.  

    Read More »
  • Kerala

    വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; 3വയസ്സുകാരനും ചെറിയമ്മയും മരിച്ചു

    മലപ്പുറം: വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രണ്‍ഡ്‌സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരന്‍ ഷിജുവിന്റെ മകന്‍ ധ്യാന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകന്‍ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മമ്പാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം. എല്ലാവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാന്‍ ദേവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Crime

    ജയിലില്‍നിന്ന് പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ പീഡനം; ആക്രമിച്ചത് ജയിലില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്ത വനിത ജയിലറെ!

    ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഏര്‍ലി റിലീസ് പദ്ധതി പ്രകാരം തടവറയില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ ഒരു മണിക്കൂറിനകം തന്നെ ലൈംഗിക പീഢന കേസില്‍ പ്രതിയായതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരം കുറ്റവാളിയായ ഈ 31 കാരന്‍, തനിക്ക് ജയിലില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ, കുറ്റവാളികളെ, ശിക്ഷാകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വിട്ടയയ്ക്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് എതിരെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എസ് ഡു എസ് 40 എന്നറിയപ്പെടുന്ന, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ഈ പദ്ധതി പ്രകാരം, ശിക്ഷാ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് ജയിലില്‍ നിന്നും മോചനം ലഭിക്കും. ജയിലിലെ അമിതമായ തിരക്ക് മൂലമാണ് പകുതി ശിക്ഷാ കാലാവധിയെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ച് പിന്നെയും ഇളവ് നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ ദിവസം…

    Read More »
  • Kerala

    ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ; വയനാട് ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വൊളണ്ടിയര്‍മാര്‍ക്ക്

    കൊച്ചി: വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭീമന്‍ ചെലവ് കണക്കുമായി സര്‍ക്കാര്‍. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കാണെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ…

    Read More »
  • Kerala

    മാസ്‌ക് നിര്‍ബന്ധം, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു

    മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്ത് കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വെ നടത്തുന്നത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 151 പേരില്‍ മൂന്നു പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അഞ്ചുപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.…

    Read More »
  • Crime

    കാക്കനാട്ട് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി, അക്രമിക്കും വെട്ടേറ്റു

    എറണാകുളം: കാക്കനാട് രണ്ടുപേര്‍ക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് പ്രദീപ് എന്നയാളെ രഞ്ജിത് എന്നയാളും മൂന്നോളം പേരടങ്ങുന്ന സംഘവും ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി വ്യവസായമേഖലയ്ക്ക് സമീപത്തായാണ് സംഭവം. പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. അതീവഗുരുതരനിലയിലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് അക്രമണമെന്ന് പോലീസ് പറയുന്നു. കൂടെയുണ്ടായിരുന്നവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേല്‍ക്കുന്നത്. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • Crime

    20കാരനുമായുള്ള ബന്ധം എതിര്‍ത്തു; അമ്മയെ കൊലപ്പെടുത്തിയ 29കാരിയും കാമുകനും അറസ്റ്റില്‍

    ബംഗളൂരു: കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകന്‍ ലവ്ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രയ്ക്ക് 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതും ചോദ്യം ചെയ്തതുമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. ശുചിമുറിയില്‍ കാല്‍ തെന്നി വീണതിനെ തുടര്‍ന്നു അമ്മയുടെ ബോധം പോയതായും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും മരിച്ചെന്നുമാണു പവിത്ര ആദ്യം പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശ്വാസംമുട്ടിയാണ് ജയലക്ഷ്മി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത് എന്ന് പവിത്ര സമ്മതിച്ചു. അറസ്റ്റിലായ കാമുകന്‍ ലവ്ലേഷും കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പലവട്ടം അമ്മ പവിത്രയോട് പറഞ്ഞിരുന്നു.…

    Read More »
  • NEWS

    ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്‌ളബില്‍ വച്ച് വധശ്രമം; പ്രതിയായ 58കാരനെ പിടികൂടി പൊലീസ്

    മിയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഫ്‌ളോറിഡയില്‍ വെസ്റ്റ്പാം ബീച്ചില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്‌ളബില്‍ വച്ചായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി സംഭവസമയം ഗോള്‍ഫ് ക്‌ളബ് പകുതി അടച്ചിരുന്നു. ഇവിടെ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ അക്രമി ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപ് സുരക്ഷിതനാണെന്ന് മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യു എസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. സംഭവത്തിലെ പ്രതി 58 വയസുകാരനായ റയാന്‍ വെസ്ലി റൗത്തിനെ അറസ്റ്റ് ചെയ്തു. ലക്ഷ്യസ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുന്ന സ്‌കോപ്പും ഗോപ്രോ ക്യാമറയും ബാക്പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളില്‍ നിന്ന്പിടികൂടി. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയായിരുന്നു ഇതെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. നോര്‍ത്ത് കരോലിന ഗ്രീന്‍സ്‌ബൊറോയിലെ ഒരു മുന്‍…

    Read More »
  • Crime

    സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി; പ്രതിയെ വീടുകയറിത്തല്ലി കോണ്‍ഗ്രസ് വനിതാ നേതാവ്

    ലഖ്നൗ: സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോണ്‍ഗ്രസ് വനിതാ നേതാവ്. യു.പിയില്‍നിന്നുള്ള കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാവായ റോഷ്നി കുശാല്‍ ജയ്സ്വാളാണ് സാഫ്രോണ്‍ രാജേഷ് സിങ് എന്ന സോഷ്യല്‍മീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്. ഞായറാഴ്ച വാരാണസിയിലെ ലാല്‍പൂര്‍-പാണ്ഡേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയായിരുന്നു രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഷ്നിയും പാര്‍ട്ടി പ്രവര്‍ത്തകരും സാഫ്രോണ്‍ രാജേഷ് സിങ്ങിന്റെ വീട്ടിലെത്തി ബലാത്സംഗ ഭീഷണിയെ കുറിച്ച് ചോദ്യം ചെയ്തതോടെ ഇവരും ഇയാളുടെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇയാളെ പിടിച്ചുവയ്ക്കുകയും റോഷ്നി മുഖത്തടിക്കുകയായിരുന്നു. ഇതിനിടെ, ഇവിടേക്കെത്തിയ ഭാര്യയും മകളും ഇയാളെ സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് രാജേഷിനെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്യുന്നത്…

    Read More »
Back to top button
error: