കൊച്ചി: എളമക്കരയില്‍ യുവാവു റോഡില്‍ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലയ്ക്കു കാരണം. ഓണ ദിവസമായ ഇന്നലെ പുലര്‍ച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ഇന്നലെത്തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലര്‍ച്ചെ നടുറോഡില്‍ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.