Month: September 2024

  • Crime

    ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! അടുക്കളവാതില്‍ പൊളിച്ച് കയറി വയോധികയെ പീഡിപ്പിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍

    കൊല്ലം: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് (33)ആണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. തങ്കശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു.ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിച്ചശേഷം പ്രതി ഓടിരക്ഷപ്പെട്ടു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കാവനാടുഭാഗത്തുനിന്നാണ് ജോസഫിനെ പിടികൂടിയത്. ശക്തികുളങ്ങര ഹാര്‍ബറില്‍ മീന്‍ പിടിക്കുന്നവരുടെ സഹായിയായി ജോലിചെയ്തുവരുന്നയാളാണ് ജോസഫ്. കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ് ഐ ജോസ് പ്രകാശ്, എഎസ്ഐ ബീന, എസ്സിപിഒമാരായ സുമേഷ്, സുജിത്ത്, സിപിഒമാരായ സലീം, സുരേഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.  

    Read More »
  • India

    ജനം വിധിപറഞ്ഞശേഷം മുഖ്യമന്ത്രിക്കസേരയിലേക്ക് തിരികെവരാം; 2 ദിവസത്തിനകം രാജിയെന്ന് കെജ്രിവാള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന. കെജ്രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പക്ഷേ, ജയിലിലിരുന്നും ഭരണം നടത്താന്‍ കഴിയുമെന്ന്…

    Read More »
  • Crime

    അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു; കുഞ്ഞുമായി യുവതി സ്വയം ചാടിയതെന്ന് സംശയം

    കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയില്‍ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണ് മരിച്ചനിലയില്‍. അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടി കൃഷ്ണന്റെ മകള്‍ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്‌നിരക്ഷാ സേനയുടെ ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭര്‍ത്താവ്.

    Read More »
  • Local

    മുട്ടയിടുമെന്ന വ്യാജേന പൂവന്‍ കോഴികളെ വിറ്റു, മലയാളികളെ പറ്റിക്കുന്നത് തമിഴ്നാട് സംഘം

    ആലപ്പുഴ : മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളാകും. ഗുണനിലവാരമുള്ള മുട്ടക്കോഴികളെ കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നല്‍കു്നുണ്ടെങ്കിലും റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും. കെണിയില്‍ വീഴുന്നത് വിലക്കുറവില്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ് മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില വകുപ്പ്…

    Read More »
  • India

    രാഹുല്‍ ഗാന്ധിയെ എക്‌സില്‍ ‘പപ്പു’ എന്ന് പരാമര്‍ശിച്ച് യുപിയിലെ ജില്ലാ കലക്ടര്‍

    ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ എക്‌സില്‍ പപ്പു എന്ന് വിളിച്ച് ഉത്തര്‍പ്രദേശിലെ ജില്ലാ കലക്ടര്‍. ഗൗതം ബുദ്ധനഗര്‍ ജില്ലാ കലക്ടറായ മനീഷ് വര്‍മയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്സ് പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമര്‍ശമുള്ളത്. ‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാല്‍ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലക്ടറുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തെത്തി. രൂക്ഷവിമര്‍ശനവുമായി സുപ്രിയയും രംഗത്തെത്തി. ‘ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം നിങ്ങള്‍ കാണണം. ഭരണാധികാരികളില്‍ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അവര്‍ ഭരണഘടനാ പദവികളില്‍ ഇരുന്നു വിദ്വേഷം പരത്തുകയാണ്’ അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വിമര്‍ശനുവമായി രംഗത്തെത്തി. ‘ബിജെപി…

    Read More »
  • Kerala

    കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപെട്ടു

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തിനശിച്ചത്. കാറിന്റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട അലന്‍ കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു. തീ പടരുന്നതുകണ്ട് നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങളാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് സെന്ററില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചുനോക്കുന്നതിനിടയിലായിരുന്നു വാഹനത്തിന് തീപ്പിടിച്ചത്.  

    Read More »
  • Crime

    കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തില്‍ മുറിവുകള്‍

    കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തും വരികയാണ്. കഴിഞ്ഞ കുറെ നാളുകളായി പ്രവീണ്‍ ഇവിടെ തന്നെയാണ് താമസം. സംഭവത്തെ കുറിച്ച് എളമക്കര പൊലീസ് ആണ് അന്വേഷിക്കുന്നത്.

    Read More »
  • Kerala

    തിരുവോണപ്പുലരിയില്‍ പത്തനംതിട്ട അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ്

    പത്തനംതിട്ട: തിരുവോണ നാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.

    Read More »
  • LIFE

    എപ്പോഴും വഴക്ക് കൂടുന്നവര്‍ എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാര്‍ പോലും ചിന്തിച്ചു! ബിജുവും സംയുക്തയും പറഞ്ഞത്

    മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, മാതൃക ദമ്പതികള്‍ എന്നീ വിശേഷണങ്ങള്‍ ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊര്‍മിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവില്‍ മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊര്‍മിള ഉണ്ണി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലന്‍, സഹനടന്‍, നായകന്‍ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുന്‍നിര നടനാണ് ഇന്ന് ബിജു മേനോന്‍. അഭിനയം നിര്‍ത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വര്‍മ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിള്‍ ഇന്റര്‍വ്യു മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല. എന്നാല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക്…

    Read More »
  • India

    പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് പിന്തുണ വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

    മുംബൈ: പ്രധാനമന്ത്രി പദവി വാഗ്ദാനവുമായി ഒരു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ് ആ വാഗ്ദാനം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന ജേണലിസം അവര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാകണമെന്നൊരു ആഗ്രഹം തനിക്കില്ല. ഒരു പ്രത്യയശാസ്ത്രവും ബോധ്യവും പിന്തുടരുന്ന ആളാണ് താനെന്ന് ആ നേതാവിനോട് പറഞ്ഞു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്തത് നല്‍കിയ പാര്‍ട്ടിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ വശീകരിക്കാന്‍ കഴിയില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, ആരാണ് ഗഡ്കരിയെ സമീപിച്ചതെന്നോ എന്നാണ് സംഭവമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും നൈതിക കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഗഡ്കരി ഓര്‍മിപ്പിച്ചു.  

    Read More »
Back to top button
error: