KeralaNEWS

ഞെട്ടിക്കുന്ന അരുംകൊല: സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ  കാർ കയറ്റിയിറക്കി, 45കാരിക്ക് ദാരുണാന്ത്യം

    കൊല്ലം മൈനാഗപ്പള്ളിയിലെ ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ കാർ ഇടിച്ചു വീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച  മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോൾ (45) മരിച്ചു. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം. റോഡ്മുറിച്ചു കടന്ന സ്കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുഞ്ഞുമോള്‍ കാറിന്‍റെ മുന്നിലാണ് വീണത്.  ഓടിക്കൂടിയ പ്രദേശവാസികൾ കാര്‍ മുന്നോട്ട് എടുക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ ഓടിച്ചയാള്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്.

കാര്‍ഓടിച്ചയാള്‍ മനപൂര്‍വം കാര്‍ കയറ്റി യുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാഞ്ഞതിനാല്‍ അല്‍പം പിന്നോട്ട് എടുത്ത് പവര്‍ കൂട്ടി ശരീരത്തിലൂടെ പാഞ്ഞു കയറുകയായിരുന്നു. കുഞ്ഞുമോളുടെ വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറി എന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞതായി ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞു.

Signature-ad

കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടശേഷം ഇയാൾ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

അജ്മലിന്റെ പശ്ചാത്തലം ശാസ്താംകോട്ട പൊലീസ് പരിശോധിക്കുകയാണ്. ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണെന്ന് സംശയിക്കുന്നു. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ ചോദ്യം ചെയ്യുകയാണ്. ഇവർ മദ്യലഹരിയിലാണെന്നും പറയുന്നു. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: