KeralaNEWS

യുവതി 2 മക്കളുമായി വീടുവിട്ടത് കുടുംബ പ്രശ്നങ്ങൾ മൂലം, മലപ്പുറത്തു നിന്ന് കാണാതായ ഇവരെ കൊല്ലം ഗാന്ധിഭവനിൽ നിന്ന് കണ്ടെത്തി

    മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്ന് കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് 3 പേരേയും കണ്ടെത്തിയത്.   പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ (27) മക്കളായ ജെന്ന മറിയം ഹൈസു എന്നിവരെയാണ് കാണാതായത്.  മിനിയാന്ന് വൈകുന്നേരം മുതലാണ് 3 പേരെയും കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

ഭർതൃവീട്ടിൽ നിന്നിറങ്ങിയ ഹസ്ന ഷെറിൻ മരവട്ടത്തെ സ്വന്തം വീട്ടിൽ എത്തി വസ്ത്രങ്ങൾ ബാഗിലാക്കി പോയതായി പൊലീസ് മനസ്സിലാക്കി.
ഇതിനിടെ ഹസ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി.  രാത്രി 9 മണിയോടെ മലപ്പുറം ചേളാരി ഭാഗത്ത് വെച്ചാണ് മൊബൈൽ ഓഫായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുറ്റിപ്പുറം പൊലീസ് വിശദമായി അന്വേഷിച്ചു. ഒടുവിലാണ് അമ്മയെയും മക്കളെയും കൊല്ലത്തു നിന്ന് കണ്ടെത്തിയത്.

Signature-ad

അതേസമയം, കുടുംബ പ്രശ്നങ്ങൾ മൂലമുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതെന്നാണ് യുവതി പറഞ്ഞതെന്നു സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. അവിടെ നിന്നാണ് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: