Month: September 2024
-
Kerala
മകളുടെ വിവാഹത്തിന് നാട്ടിലെത്തി; വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അച്ഛനും മകളും അപകടത്തില്‍ മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി അച്ഛനും മകളും മരിച്ചു. വള്ളിക്കുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലായിരുന്നു അപകടം. ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ഏറെനാളായി വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ കാര്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃപ്രയാര്‍ സെന്ററിനടുത്ത് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുപുലര്‍ച്ചെ രണ്ടുമണിയോടെ ചാവക്കാട് കൊടുങ്ങല്ലൂര്‍ ദേശീയപാത 66ല്‍ വി.ബി. മാളിന് സമീപമായിരുന്നു അപകടം. വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീര്‍വാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു…
Read More » -
India
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: പ്രഖ്യാപനത്തില്‍ അനുനയ നീക്കത്തിന് കേന്ദ്രം
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രഖ്യാപനത്തില്‍ അനുനയ നീക്കത്തിന് കേന്ദ്രം. ഭരണഘടനാ ഭേദഗതിയില്‍ പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡിഎംകെ പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് ആലോചന. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടനയില്‍ മാറ്റം വരുത്താനാകൂ. ലോക്‌സഭയില്‍ 362 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെയാണ് അനുനയ ചര്‍ച്ചകള്‍ക്ക് ബിജെപി നീക്കം തുടങ്ങിയത്. സാഹചര്യം അനുകൂലമെങ്കില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. അതേസമയം, ഒറ്റ തെരഞ്ഞെടുപ്പ് നീക്കം പ്രയോഗികമല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്താം എന്നതാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അഞ്ചുവര്‍ഷം കൂടി നീട്ടിവയ്ക്കാം എന്നുള്ളതും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 62 ദേശീയ സംസ്ഥാന പാര്‍ട്ടികളോടാണ് സമിതി അഭിപ്രായം ആരാഞ്ഞത്. അതില്‍ 32 പാര്‍ട്ടികള്‍ തീരുമാനത്തെ…
Read More » -
Kerala
മകളുടെ രണ്ട് ബൈക്കും അവന്‍ കൊണ്ടുപോയി, മദ്യം കൊടുത്തതും അവനാകും; അജ്മലിനെതിരേ ഡോ. ശ്രീക്കുട്ടിയുടെ അമ്മ
തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി നിരപരാധിയാണെന്ന് അമ്മ സുരഭി. കേസിലെ ഒന്നാംപ്രതിയായ അജ്മല്‍ തന്റെ മകളെ കുടുക്കിയതാണെന്നും ഇതിനെല്ലാം പിന്നില്‍ തന്റെ മുന്‍ഭര്‍ത്താവ് അടക്കമുള്ളവരാണെന്നും സുരഭി ആരോപിച്ചു. മകളുടെ മുന്‍ഭര്‍ത്താവിനും ഇതില്‍ പങ്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ”ഹോഴ്സ് റൈഡിങ് പരിശീലകനാണെന്നും സീരിയലിലെ ഡ്യൂപ് ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞാണ് മകളുടെ മുന്‍ഭര്‍ത്താവ് അവളെ പരിചയപ്പെട്ടിരുന്നത്. അജ്മലും സീരിയല്‍ നടനാണെന്നും ഡാന്‍സുകാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ടെന്നാണ് ഞാന്‍ വാര്‍ത്തകളില്‍ കണ്ടത്. അജ്മലിനെക്കുറിച്ച് മകള്‍ ഒന്നും പറഞ്ഞിട്ടില്ല. രണ്ടുമാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുട്ടിയെ അകത്താക്കാന്‍ വേണ്ടി എന്തിനാണ് ആ പാവപ്പെട്ട കുടുംബത്തെ അവന്‍ കയറ്റിയിറക്കി കൊന്നത്. അവരുടെ കുടുംബം എന്തുമാത്രം കരയുന്നുണ്ടാകും. എന്റെ കൊച്ച് നിരപരാധിയാണ്. ഞാന്‍ അങ്ങനെയൊന്നും ചെയ്യൂല അമ്മ എന്നാണ് എന്റെ കൊച്ച് വിളിച്ചിട്ട് പറഞ്ഞത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല അമ്മ, മാധ്യമങ്ങളില്‍ അങ്ങനെയൊക്കെ വരുന്നു അമ്മാ, ഞാന്‍ അങ്ങനെ ചെയ്യോ എന്നൊക്കെയാണ്…
Read More » -
Kerala
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ടു, വയോധിക തീ പിടിച്ച് മരിച്ചു
കൊല്ലം: സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ (74) തീ പിടിച്ചു മരിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന രത്‌നമ്മ ചായ തയ്യാറാക്കുന്നതിന് അടുക്കള വാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീയില്‍പ്പെട്ടു പോയ ഇവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയില്‍ നിന്ന് ഹാളിലേക്ക് നിലവിളിച്ചു കൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞു വീണു. സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര ഓടിയെത്തി വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ മകനും ചെറുമക്കളും ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി. ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ്: കെ.ബാലകൃഷ്ണന്‍, മക്കള്‍: രാജി, ബാബു ലാല്‍, രജനി. മരുമക്കള്‍: രാജേന്ദ്രന്‍, ചിത്ര, സുനില്‍
Read More » -
Kerala
പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ക്കുള്‍പ്പെടെ പ്രാതിനിധ്യം ഉണ്ടാവും; പുതിയ സംഘടനയേക്കുറിച്ച് ആഷിഖ് അബു
കൊച്ചി: മലയാള സിനിമയിലെ പുതിയ സംഘടനയേക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്തി സംവിധായകന്‍ ആഷിഖ് അബു. പ്രോ?ഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നതാണ് സംഘടനയുടെ ആശയമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സംഘടന ഔദ്യോ?ഗികമായി നിലവില്‍ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കും. നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ വരെ ഫിലിം മേക്കേഴ്‌സ് ആണ് എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണസമതിയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ആഷിഖ് അബു കുറിപ്പില്‍ വ്യക്തമാക്കി. സംഘടന നിലവില്‍ വന്നതിനുശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ‘വാര്‍ത്തകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍, സംഘടനയുടെ ആലോചനാഘട്ടത്തില്‍ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ ആ കത്തില്‍ ഉണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു.…
Read More » -
Crime
ആലപ്പുഴയില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭാര്യയുമായി കടന്നു; സുബിനും യുവതിയും പിടിയില്‍
ആലപ്പുഴ: രാമങ്കരി വേഴപ്രയില്‍ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമായി കടന്ന പ്രതി പിടിയിലായെന്നു വിവരം. ആലപ്പുഴ ആര്യാട് എഎന്‍ കോളനിയില്‍ സുബിനും യുവതിയുമാണ് പിടിയിലായത്. കോയമ്പത്തൂര്‍ തിരുപ്പൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. വേഴപ്ര സ്വദേശിയായ പുത്തന്‍പറമ്പില്‍ ബൈജുവിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ബൈജുവിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണു സുബിന്‍. സംഭവത്തിനു പിന്നാലെ യുവതിയെയും സുബിനെയും കാണാതായിരുന്നു. സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കുറച്ചു ദിവസമായി ബൈജുവിനൊപ്പമാണു താമസിച്ചിരുന്നത്. ഇവിടെ എത്തി സുബിന്‍ ബൈജുവിനെ വെട്ടിപ്പരുക്കേല്‍പിച്ചശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.
Read More » -
Kerala
ഗുരുതര ആരോപണം: മുകേഷിനും ജയസൂര്യക്കും എതിരെ ലൈംഗിക പീഡനം ആരോപിച്ച നടി ‘സെക്സ് മാഫിയയുടെ ഭാഗം, പെൺകുട്ടികളെ ഇവർ ലൈംഗിക അടിമകളാക്കി വില്പന നടത്തി’
നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി മൂവാറ്റുപുഴ സ്വദേശിനിയായ യുവതി. നടിയുടെ അടുത്ത ബന്ധുവാണ് അതീവ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ഇവർ ഉന്നയിച്ച ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. ‘‘ഈ സംഭവം നടക്കുന്ന 2014ൽ എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ സത്യം അങ്ങനെയല്ല എന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമയിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞാണ് എന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തലോടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും…
Read More » -
India
ഇത് അഭിഷേക് കുമാർ, ജോലി ഗൂഗിളിൽ, ശമ്പളം 2 കോടി രൂപ
കഠിനാധ്വാനവും ഉറച്ച ലക്ഷ്യബോധവുമാണ് അഭിഷേക് കുമാറിൻ്റെ വിജയ രഹസ്യം. ബിഹാര്‍ സ്വദേശിയായ ഈ യുവാവ്, ഒരു സാധാരണ മനുഷ്യന് സ്വപ്‌നം കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത്. ടെക്കികളുടെ സ്വപ്‌നലക്ഷ്യമായ ഗൂഗിളിൽ ജോലി ലഭിച്ചിരിക്കുന്ന അഭിഷേകിൻ്റെ ശമ്പളം പ്രതിവര്‍ഷം രണ്ട് കോടി രൂപ…! ഒക്ടോബര്‍ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലി തുടങ്ങും. ബിഹാറിലെ ജമുയി ജില്ലയിലാണ് അഭിഷേകിൻ്റെ വീട്. ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനാണ് അഭിഷേകിന്റെ പിതാവ് ഇന്ദ്രദേവ് യാദവ്. അമ്മ മഞ്ജുദേവി വീട്ടമ്മയും. അഭിഷേക് കുമാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയത് പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) നിന്നാണ്. പഠനശേഷം 2022-ല്‍ വര്‍ഷം1.08 കോടി രൂപ ശമ്പളത്തില്‍ ആമസോണില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 2023 മാര്‍ച്ച് വരെ അഭിഷേക് അവിടെ തുടര്‍ന്നു. അതിന് ശേഷം ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ് യൂണിറ്റിലായിരുന്നു ജോലി. ഒടുവിലാണ്,…
Read More » -
Health
വൈറല്‍ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
അടുത്ത കാലത്തായി വൈറല്‍ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം. പ്രധാന ലക്ഷണങ്ങള്‍ പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലാണ്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം…
Read More »