Month: September 2024
-
Crime
ശ്രീക്കുട്ടിയെയും അജ്മലിനേയും ഓടിച്ചിട്ട് പിടിച്ചു; കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
Read More » -
Crime
തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം
തിരുവനന്തപുരം: ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ നോക്കിയതോടെയാണ് സീറ്റിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.
Read More » -
Crime
കുട്ടികളെ ആക്രമിച്ചകേസില്‍ പ്രതികളായി; മക്കളെ കാണാനില്ലെന്ന് പരാതി നല്‍കി ഗായകന്‍ മനോയുടെ ഭാര്യ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസില്‍പ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകന്‍ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വല്‍സരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലില്‍ പാഴ്സല്‍ വാങ്ങാനെത്തിയ കൃപാകരന്‍ എന്ന യുവാവുമായി തര്‍ക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി കൃപാകരന്‍ പരാതി നല്‍കി. ഇതോടെ, ഷാക്കിര്‍, റാഫി, സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കള്‍ ഒളിവിലാണ്. ഇതിനിടെ, വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നല്‍കി. അതേ രാത്രിയില്‍ തന്നെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച്…
Read More » -
LIFE
ഓണാഘോഷത്തിനൊപ്പം പുതിയൊരു സന്തോഷവും! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് ലിന്റു റോണി
വ്ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ലിന്റു റോണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ലിന്റു വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. ജനിച്ചിട്ട് 12 മാസമാവുമ്പോഴേക്കും 12 രാജ്യങ്ങള്‍ ലെവിക്കുട്ടന്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ച് യാത്ര സാധ്യമാണോയെന്ന തരത്തില്‍ വരെ ചിലര്‍ ചോദിക്കാറുണ്ട്. അവന് വേണ്ട കാര്യങ്ങളെല്ലാം സെറ്റാക്കി എടുത്താണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള ലിന്റുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെസ്റ്റ് ഇന്‍ഫ്ളുവന്‍സര്‍ അവാര്‍ഡ് മൂന്നാമതും ലിന്റുവിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ ഓണത്തിന് ഈയൊരു സന്തോഷവും കൂടെയുണ്ട്. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം എപ്പോഴും കൂടെയുണ്ട്. വാക്കുകളിലൂടെ ആ സ്നേഹം വിവരിക്കാനാവില്ല. എന്റെ അച്ചുവാണ് എന്നെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ എന്റെ ഫാമിലിയും. അവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ പുരസ്‌ക്കാരം. അമ്മയാവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ ഫീലിംഗ്സിനൊപ്പം തന്നെ ഈ നേട്ടം ലെവിക്കുട്ടനൊപ്പം ആഘോഷിക്കാന്‍ കഴിയുന്നതില്‍ സന്തോഷം എന്നുമായിരുന്നു ലിന്റു…
Read More » -
Crime
യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ല; പുതുക്കിയത് അപകടത്തിനുശേഷം; അജ്മലിനും വനിതാ ഡോക്ടര്‍ക്കും കുരുക്കായി നിര്‍ണായക വിവരം പുറത്ത്
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാതക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട ശേഷം ഓണ്‍ലൈന്‍ വഴി KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസില്‍ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.…
Read More » -
Movie
ആഷിഖ് അബുവിന്റെ സംഘടനയുടെ ഭാഗമായിട്ടില്ലെന്ന് ലിജോ പെല്ലിശ്ശേരി; ‘മട്ടാഞ്ചേരി കൂട്ടായ്മ’ അംഗബലമില്ലാത്ത അവസ്ഥയില്‍
തിരുവനന്തപുരം: ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സിനിമ സംഘടനയോട് മുഖം തിരിച്ചിരിക്കയാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. മലയാള സിനിമയിലെ പുതിയ സംഘടനയെന്ന നിലയിലാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും മുഖം തിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍, സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ്…
Read More » -
Crime
ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തി തട്ടിപ്പ്; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തി തട്ടിപ്പ്. കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ട് എടുക്കുന്നത്. ഇങ്ങനെ അക്കൗണ്ട് തുടങ്ങിയ 19 വയസ്സുള്ള നാല് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഭോപ്പാല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ പേരില്‍ അവരുടെ സമ്മതത്തോടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നു. ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികളെ സമീപിക്കുന്നത്. അക്കൗണ്ട് തുടങ്ങിയാല്‍ എടിഎമ്മും പാസ്സ്ബുക്കുമുള്‍പ്പെടെ ഇവരെ സമീപിച്ചവര്‍ കൈവശം വെയ്ക്കും. ഓണത്തിന് തലേ ദിവസമാണ് ഭോപ്പാലില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം വടകര ആയഞ്ചേരി, വേളം, തീക്കുനി, കടമേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന ഭോപ്പാല്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇതോടെയാണ് വിദ്യാര്‍ഥികളുടെ പേരില്‍ ഇങ്ങനെയൊരു അക്കൗണ്ടുള്ളതായി വീട്ടുകാരും തട്ടിപ്പിനിരയായെന്ന് വിദ്യാര്‍ഥികളും മനസ്സിലാക്കുന്നത്. ഭോപ്പാല്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ഇടനിലക്കാരായിനിന്ന് വിദ്യാര്‍ഥികളെ സമീപിച്ചത് മലയാളികളാണ്.…
Read More » -
NEWS
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ആക്രമണം; ഹിസ്ബുള്ളയുടെ പേജറുകള്‍ മൊസാദ് അട്ടിമറിച്ചോ?
ബെയ്റൂത്ത്: ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടന പരമ്പര മുമ്പ് കേട്ടിട്ടില്ലാത്ത ആക്രമണ തന്ത്രമാണ്. ആക്രമണത്തില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിച്ചിട്ടുള്ളത്. ഇസ്രയാലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചിട്ടുണ്ടെങ്കിലും അത്യധികം സങ്കീര്‍ണ്ണമെന്ന് തോന്നിക്കുന്ന ആക്രമണം എങ്ങനെ സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. 1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലും…
Read More » -
Crime
താമരശ്ശേരിയില്‍ യുവതിയെ നഗ്‌നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.
Read More »