Month: September 2024

  • NEWS

    പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം; ലെബനന്‍ സ്‌ഫോടന ഉപകരണങ്ങള്‍ വ്യാജമോ? ശരിക്കും നിര്‍മാതാക്കളാര്?

    തുടര്‍ച്ചയായി രണ്ട് ദിവസം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടന പരമ്പര! ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമുണ്ടായ അനേകം പൊട്ടിത്തെറികളില്‍ ലോകവും അക്ഷരാര്‍ഥത്തില്‍ വിറച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം എങ്കില്‍ തൊട്ടടുത്ത ദിനം നടന്ന സ്‌ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു. ആദ്യ സ്‌ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം. ലെബനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന് ചില കാരണങ്ങളുമുണ്ട്. സ്‌ഫോടനങ്ങള്‍ക്ക് ഏറെ സാമ്യതകള്‍, നിഗൂഢതകള്‍ ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി എന്ന…

    Read More »
  • Kerala

    ഷുക്കൂര്‍ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹര്‍ജി തള്ളി, വിചാരണ നേരിടണം

    കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇരുനേതാക്കളും കേസില്‍ വിചാരണ നേരിടണം. ജയരാജനും രാജേഷിനും എതിരെ സിബിഐ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടെയും വിടുതല്‍ ഹര്‍ജിക്കെതിരെയുള്ള ഷുക്കൂറിന്റെ മാതാവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തില്‍ ജയരാജനും രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ചൂണ്ടിക്കാട്ടി. 28 മുതല്‍ 33 വരെ പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്. അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നായിരുന്നു ആത്തിക്ക ആവശ്യപ്പെട്ടത്. ജയരാജന്റെയും രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു.  

    Read More »
  • Kerala

    ഇരട്ടയാറില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

    ഇടുക്കി: ഇരട്ടയാര്‍ ടണല്‍ ഭാഗത്ത് വെള്ളത്തില്‍ കളിക്കുന്നതിനിടെ ഒരു കുട്ടി മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെ മകന്‍ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറ യില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന്‍ അക്കു (13) നായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഇരട്ടയാര്‍ ഡാമില്‍നിന്ന് ഒഴുകി അഞ്ചുരുളി ടണല്‍മുഖത്തുനിന്നാണ് മരിച്ച കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കാണാതായ കുട്ടി ടണലിലേയ്ക്ക് ഒഴുകിയെത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതിനാല്‍ അഞ്ചുരുളി ടണലില്‍നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്ന ഭാഗത്താണ് ഇപ്പോള്‍ കട്ടപ്പനയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന അടക്കമുള്ളവര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്നത്. ടണല്‍മുഖത്തെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇരട്ടയാര്‍ ചേലക്കല്‍ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചുമക്കളാണ് അപകടത്തില്‍പ്പെട്ടത്. ഓണാവധിക്ക് കുട്ടികള്‍ കായംകുളത്തുനിന്ന് ഉപ്പുതറയില്‍ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെ കുട്ടികള്‍ ടണല്‍ ഭാഗത്ത് കളിക്കാനെത്തിയതായിരുന്നു. മരിച്ച അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • India

    ‘ബാഹുബലി’ നൃത്ത സംവിധായകനെതിരെ പോക്‌സോ കേസ്: ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചു

        ബെംഗ്‌ളൂറു: പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരെ പോക്‌സോ കേസ്. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന  പരാതിയിലാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ തെലുങ്ക് നൃത്ത സംവിധായകനാണ് ജാനി മാസ്റ്റർ. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി സിനിമകളില്‍ സജീവമായ ജാനി മാസ്റ്റര്‍ക്കെതിരെ നൃത്തസംവിധായിക കൂടിയായ 21കാരിയാണ് ഹൈദരാബാദിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പല ലൊകേഷനുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മുദ്ര വച്ച കവറില്‍ 2 ദിവസം മുമ്പാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാല്‍ പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തുകയായിരുന്നു കുറച്ചു കാലമായി പെൺകുട്ടി ജാനി മാസ്റ്റർക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നര്‍സിംഗിയിലെ തന്റെ വീട്ടിലെത്തിയും പലതവണ…

    Read More »
  • Kerala

    വിദേശത്ത് നിന്ന് അവധിക്ക് എത്തിയത് ഒരാഴ്ച മുന്‍പ്,   പ്രവാസി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

       കോഴിക്കോട്: ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി- വടകര റോഡില്‍ മുക്കടത്തും വയലില്‍ യുവാവിന്റെ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍  പൊലീസിൽ വിവരം അറിയിച്ചു. ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാഹനം അപടകത്തില്‍പെട്ടാവാം യുവാവിന് ദാരുണ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിവാഹിതനായ രതീഷിന് 2 മക്കളുണ്ട്.

    Read More »
  • Kerala

    പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെടാന്‍ നീക്കം

    കോഴിക്കോട്: എന്‍സിപിയിലെ മന്ത്രിസ്ഥാന തര്‍ക്കത്തില്‍ പുതിയ തന്ത്രവുമായി എ.കെ ശശീന്ദ്രന്‍ വിഭാഗം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡന്റ് പദവി ആവശ്യപ്പെടാനുമാണ് നീക്കം. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. എന്നാല്‍ പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രണ്ട് വര്‍ഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ശരത് പവാര്‍ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രി സ്ഥാനം വേണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

    Read More »
  • Kerala

    പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്; 20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

    കൊച്ചി: ചികിത്സ തേടിയെത്തിയ ഇരുപത് വയസ്സുള്ള രോഗിയില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ഒരാഴ്ചയായുള്ള പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ മറ്റു പരിശോധനകള്‍ക്ക് വിധേയമായി. ഇതോടെ പല അവയവങ്ങളെയും ഒരേസമയത്ത് ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട് രോഗിക്കുള്ളതായി കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മരുന്നിനോട് നന്നായി പ്രതികരിച്ച രോഗി ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം എന്ന അപൂര്‍വ്വമായ ഈ പ്രതിഭാസം രക്താര്‍ബുദത്തിലും മറ്റു പലതരം അര്‍ബുദങ്ങളിലും കാണാറുണ്ട്. എന്നാല്‍ ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്ക് പ്രൊഫ. ഡോ. എം എബ്രഹാം ഇട്ടിയച്ചന്‍ നേതൃത്വം നല്‍കി.  

    Read More »
  • Kerala

    മരംമുറി വിവാദത്തില്‍ സുജിത് ദാസിനെതിരെ വിജിലന്‍സ് അന്വേഷണം; കേസെടുക്കില്ല

    തിരുവനന്തപുരം: മലപ്പുറം എസ്പി ക്യാംപ് ഓഫിസില്‍നിന്നു മരം മുറിച്ചെന്ന പരാതിയില്‍ മുന്‍ എസ്പി സുജിത് ദാസിനെതിരെ വിജിലന്‍സ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. എഡിജിപി എം.ആര്‍. അജിത്കുമാറിനെ കുറിച്ചും മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസ് സേനയ്ക്ക് അപമാനമായെന്നു വിലയിരുത്തിയായിരുന്നു സസ്‌പെന്‍ഷന്‍. എസ്പി ക്യാംപ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോ ആണ് പുറത്തായത്. എസ്പിയുടെ ക്യാംപ് ഹൗസില്‍നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് അന്‍വറിനെ സ്വാധീനിക്കാന്‍ സുജിത് ശ്രമിച്ചത്. എസ്പിയുടെ ക്യാംപ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണു കണ്ടെത്തല്‍.

    Read More »
  • Crime

    ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടി; തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിയും; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍

    മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടിയ അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിലായി. കൗമാരക്കാര്‍ അടങ്ങിയ ഹണിട്രാപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുടുങ്ങിയത് അരീക്കോട് സ്വദേശിയായ ആളാണ്. ഇയാളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ സംഘം പിടിയിലായത്. കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്. അരീക്കോട് സ്വദേശിയാണ് മര്‍ദനമേറ്റയാള്‍. ഇയാളെ പിടിയിലായ 15 കാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. പരാതിക്കാരന്‍ അരീക്കോട്ടെത്തിയ സമയത്ത് പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതില്‍ 40,000 രൂപ…

    Read More »
  • NEWS

    ചിതറിയ ശരീര ഭാഗങ്ങള്‍! കിടക്കാനിടമില്ലാത്ത ആശുപത്രികള്‍; ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്‌ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍…

    ബെയ്റൂത്ത്: ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളും സോളാര്‍ സിസ്റ്റവും അടക്കം പൊട്ടിത്തെറിച്ചതോടെ ലെബനീസ് ജനത അതീവ ഭീതിതമായ അവസ്ഥയിലാണ്. എതിരാളികളുടെ മനസ്സുകളില്‍ പോലും ഭയം നിറഞ്ഞ് അവരെ നിര്‍വീര്യരാക്കുക എന്ന തന്ത്രമാണ് മൊസാദ് പയറ്റിയതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കാര്യത്തില്‍ അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു എന്നാണ് ആ ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ … ഭീതിയിലാണ് ലബനന്‍ ജനത. എല്ലാം വലിച്ചെറിയുകയാണവര്‍. ബെയ്‌റൂട്ടിലെ തെരുവുകളില്‍ കാണുന്ന ജനങ്ങളുടെ എല്ലാം കണ്ണുകളില്‍ ഭീതിയാണ്. പടക്കം പൊട്ടുന്നതിന് സമാനമായി പോക്കറ്റുകളില്‍ കിടന്ന പേജറുകള്‍ ആദ്യം പൊട്ടി. പിന്നാലെ പേജര്‍ സ്ഫോടനത്തില്‍ മരിച്ചവരെ അടക്കം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവിടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. ആദ്യ സ്ഫോടനത്തിന്റെ ഷോക്ക് മാറുന്നതിന് മുമ്പ്…

    Read More »
Back to top button
error: