KeralaNEWS

അഡ്വ.കെ.ആർ രാജൻ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം

തിരുവനന്തപുരം: കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗമായി എൻ.സി.പി (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ രാജനെ (കോട്ടയം) സംസ്ഥാന ഗവൺമെൻ്റ് നിയമിച്ചു. റിട്ട. ജസ്റ്റിസ് ശ്രീ കെ. ഏബ്രഹാം മാത്യു ചെയർമാനായ കർഷക കടാശ്വാസ കമ്മീഷൻ്റെ കാലാവധി മൂന്നുവർഷമാണ്

കെ.എസ്. യു (എസ്) മുൻ സംസ്ഥാന പ്രസിഡൻ്റ്, യൂത്ത് കോൺ ഗ്രസ്സ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.ആർ രാജൻ ഒരു വ്യാഴവട്ടക്കാലം എൻ.എസ്. എസ്. ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ടുമെൻറ് മേധാവിയായി പ്രവർത്തിച്ചിരുന്നു.

Signature-ad

നിയമബിരുദവും, മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ രാജൻ മികച്ച പ്രഭാഷകനും, നാലു പ്രചോദന ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: