IndiaNEWS

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: പ്രഖ്യാപനത്തില്‍ അനുനയ നീക്കത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രഖ്യാപനത്തില്‍ അനുനയ നീക്കത്തിന് കേന്ദ്രം. ഭരണഘടനാ ഭേദഗതിയില്‍ പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡിഎംകെ പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് ആലോചന. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടനയില്‍ മാറ്റം വരുത്താനാകൂ.

ലോക്‌സഭയില്‍ 362 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെയാണ് അനുനയ ചര്‍ച്ചകള്‍ക്ക് ബിജെപി നീക്കം തുടങ്ങിയത്. സാഹചര്യം അനുകൂലമെങ്കില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. അതേസമയം, ഒറ്റ തെരഞ്ഞെടുപ്പ് നീക്കം പ്രയോഗികമല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്താം എന്നതാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അഞ്ചുവര്‍ഷം കൂടി നീട്ടിവയ്ക്കാം എന്നുള്ളതും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

രാജ്യത്തെ 62 ദേശീയ സംസ്ഥാന പാര്‍ട്ടികളോടാണ് സമിതി അഭിപ്രായം ആരാഞ്ഞത്. അതില്‍ 32 പാര്‍ട്ടികള്‍ തീരുമാനത്തെ അനുകൂലിച്ചു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ 15 പാര്‍ട്ടികള്‍ തീരുമാനത്തെ എതിര്‍ത്തു. അതേസമയം, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി ഉള്‍പ്പെടെയുള്ള 15 പാര്‍ട്ടികള്‍ സമിതിക്ക് മുന്‍പില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

 

Back to top button
error: