ആലപ്പുഴ: രാമങ്കരി വേഴപ്രയില്‍ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുമായി കടന്ന പ്രതി പിടിയിലായെന്നു വിവരം. ആലപ്പുഴ ആര്യാട് എഎന്‍ കോളനിയില്‍ സുബിനും യുവതിയുമാണ് പിടിയിലായത്. കോയമ്പത്തൂര്‍ തിരുപ്പൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്.
വേഴപ്ര സ്വദേശിയായ പുത്തന്‍പറമ്പില്‍ ബൈജുവിനു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ബൈജുവിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണു സുബിന്‍. സംഭവത്തിനു പിന്നാലെ യുവതിയെയും സുബിനെയും കാണാതായിരുന്നു.
സുബിനുമായി പിണങ്ങിക്കഴിയുന്ന ഭാര്യ കുറച്ചു ദിവസമായി ബൈജുവിനൊപ്പമാണു താമസിച്ചിരുന്നത്. ഇവിടെ എത്തി സുബിന്‍ ബൈജുവിനെ വെട്ടിപ്പരുക്കേല്‍പിച്ചശേഷം ഭാര്യയെ കൊണ്ടുപോകുകയായിരുന്നു.