കൊച്ചി: മലയാള സിനിമയിലെ പുതിയ സംഘടനയേക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്തി സംവിധായകന്‍ ആഷിഖ് അബു. പ്രോ?ഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നതാണ് സംഘടനയുടെ ആശയമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സംഘടന ഔദ്യോ?ഗികമായി നിലവില്‍ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കും. നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ വരെ ഫിലിം മേക്കേഴ്‌സ് ആണ് എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണസമതിയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ആഷിഖ് അബു കുറിപ്പില്‍ വ്യക്തമാക്കി. സംഘടന നിലവില്‍ വന്നതിനുശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
‘വാര്‍ത്തകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍, സംഘടനയുടെ ആലോചനാഘട്ടത്തില്‍ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ ആ കത്തില്‍ ഉണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയില്‍’ ‘ഭാരവാഹികള്‍’ എന്ന പേരില്‍ കത്തില്‍ പേരുണ്ടായവരുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വരികയും ചെയ്തു. ഈ ഘട്ടത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിനാലാണ് ഈ അറിയിപ്പ്.’കുറിപ്പ് ഇങ്ങനെ തുടരുന്നു.
സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, കമല്‍ കെഎം, അജയന്‍ അടാട്ട് എന്നിവരുടെ പേരിലാണ് വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടത്. നേരത്തെ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ മലയാള സിനിമാ സംഘടന രൂപീകരിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ നിലവില്‍ താന്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ഇല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരുന്നു.