HealthLIFE

വൈറല്‍ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ടുത്ത കാലത്തായി വൈറല്‍ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം.

പ്രധാന ലക്ഷണങ്ങള്‍
പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലാണ്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം.

Signature-ad

എങ്ങനെ ചികിത്സിക്കണം
ചില കാര്യങ്ങളില്‍ സ്വയം ചികിത്സ അത്ര നല്ലതല്ല. ചിലര്‍ക്ക് കൃത്യമായ പരിചരണവും അതുപോലെ നീണ്ട നാളത്തെ ചികിത്സയുമുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ മറ്റ് ചിലര്‍ക്ക് നന്നായി റെസ്റ്റ് എടുത്താല്‍ ഈ പ്രശ്‌നം തനിയെ മാറും. പോഷക ഗുണങ്ങളുള്ള ഭക്ഷണവും അതുപോലെ വൈറ്റമിനുകളും കഴിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ട്.

വീട്ടിലിരുന്ന് എന്തൊക്കെ ചെയ്യാം
പനി മാറിയാലും കുറച്ച് ദിവസങ്ങള്‍ കൂടി കൃത്യമായ പരിചരണം ഉറപ്പ് വരുത്തണം. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങാന്‍ ശ്രമിക്കുക. അതുപോലെ ഇടയ്ക്ക് ക്ഷീണം തോന്നുമ്പോഴും ഉറങ്ങുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നത്തെ ഒഴിവാക്കാന്‍ സഹായിക്കും. പകല്‍ സമയത്ത് ചെറിയ വ്യായാമങ്ങളിലും ഏര്‍പ്പെടാം. അമിതമായ എണ്ണമയമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി പോഷക ഗുണമുള്ള ബാലന്‍സണ്ട് ഡയറ്റ് കഴിക്കുക.

സാധാരണ നിലയിലേക്ക് വരാന്‍
ഒരു വ്യക്തികളിലും റിക്കവറി പിരീഡ് വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിക്ക് അവരുടെ രോഗനിര്‍ണയം എത്ര വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത് അത്രയും വേഗത്തില്‍ സുഖം പ്രാപിക്കുന്ന സമയം മെച്ചപ്പെടുമെന്ന് 2017 ലെ ഒരു പഠനത്തില്‍ പറയുന്നുണ്ട്. പോസ്റ്റ്-വൈറല്‍ സിന്‍ഡ്രോം താല്‍ക്കാലികമാണ്. ഇത് ഇഫക്റ്റുകള്‍ നീണ്ടുനില്‍ക്കുമെങ്കിലും, പലര്‍ക്കും ഈ ലക്ഷണങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തനിയെ മാറുന്നതാണ് കാണപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, രോഗലക്ഷണങ്ങള്‍ വളരെക്കാലം നീണ്ടുനില്‍ക്കും. അത് ചിലപ്പോള്‍ നിരവധി മാസങ്ങള്‍ വരെ പോയേക്കാം

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: