Month: August 2024

  • India

    17 കോടി ബാധ്യത; 40 കോടിയുടെ വസതി വില്‍ക്കാന്‍ കങ്കണ

    മുംബൈ: ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് പൊളിച്ചുനീക്കാന്‍ ഒരുങ്ങിയ ബാന്ദ്രയിലെ വസതി വില്‍ക്കാന്‍ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റാണാവത്. 40 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിര്‍മാണക്കമ്പനി മണികര്‍ണിക ഫിലിംസിന്റെ ഓഫീസും ഈ കെട്ടിടത്തില്‍ തന്നെയാണ്. ഡല്‍ഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വില്‍ക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. 91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2020ല്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിഎംസി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. നടി ബോംബെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി നടപടി ഒഴിവാക്കി. ബിഎംസിക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തെങ്കിലും പിന്‍വലിച്ചു. പിന്നീടാണ് കങ്കണ ബിജെപിയുമായി കൈ കോര്‍ക്കുന്നതും സ്വദേശമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡല്‍ഹിയിലെത്തിയ ഉടന്‍ താല്‍ക്കാലികമായി താമസിക്കാന്‍ മഹാരാഷ്ട്ര സദനിലെ…

    Read More »
  • Crime

    ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഷിനിയെ വെടിവച്ചത് സുജിത് ചതിച്ചതിന്റെ വൈരാഗ്യത്തിലെന്ന് വനിതാ ഡോക്ടര്‍

    തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്നാണിത്. വെടിവച്ച തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഭര്‍ത്താവിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് കണ്ടെടുക്കുമെന്ന് വഞ്ചിയൂര്‍ സി.ഐ ഷാനിഫ് പറഞ്ഞു. തോക്ക് അവിടെനിന്ന് മാറ്റിയെങ്കില്‍ കോട്ടയത്തെ വീട്ടില്‍ പരിശോധന നടത്തും. തെളിവു നശിപ്പിച്ചെങ്കില്‍ അതിന് വേറെ കേസെടുക്കും. ഡോക്ടറെ പാല്‍ക്കുളങ്ങര ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെയെത്തിയ വഴിയും വെടിവച്ച രീതിയും രക്ഷപ്പെട്ട മാര്‍ഗവുമെല്ലാം ഡോക്ടര്‍ പൊലീസിനോട് വിവരിച്ചു. ഷിനിയെ അടുത്തുനിന്ന് വെടിവയ്ക്കാനാണ് കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയെത്തിയത്. ഷിനി ഇറങ്ങി വന്നില്ലായിരുന്നെങ്കില്‍ തിരിച്ചു പോകുമായിരുന്നു. കൊറിയര്‍ സ്ലിപ്പില്‍ ഒപ്പിടാന്‍ ഷിനി തനിക്കടുത്തേക്ക് വരുമായിരുന്നെന്ന് ഉറപ്പായിരുന്നുവെന്നും പറഞ്ഞു. തന്നെ ചതിച്ച സുജിത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് ആവര്‍ത്തിച്ചു. ഡോക്ടറുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത്…

    Read More »
  • Crime

    മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ മരിച്ചനിലയില്‍

    ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശിനി അതുല്യ ഗംഗാധരന്‍ (19 വയസ്) ആണ് മരിച്ചത്. ബംഗളൂരുവില്‍താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് അതുല്യ മരിച്ച വിവരം പുറത്തറിഞ്ഞത്. ബംഗളൂരുവില്‍ ബിഎസ്സി നഴ്സിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഹോസ്റ്റലില്‍ അതുല്യക്ക് ഒപ്പം മൂന്ന് സഹപാഠികളും താമസിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍, മരണത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ് നിലവില്‍. അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പാലക്കാട്ടെ വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • Health

    അമീബിക് മസ്തിഷ്‌ക ജ്വരം: സ്വയം ചികിത്സ പാടില്ല; പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

    തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗ ലക്ഷണങ്ങള്‍ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി…

    Read More »
  • Kerala

    സി.പി.എമ്മിലെ അസംതൃപ്തരെ കണ്ട് ബി.ജെ.പി. നേതാക്കള്‍; പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ സന്ദര്‍ശനം

    കണ്ണൂര്‍: കേരളത്തില്‍ സ്വാധീനം കൂട്ടാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ.പി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെത്തി അസംതൃപ്തരെ നേരില്‍ കണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി കരുതുന്ന സി.പി.എം. പ്രവര്‍ത്തകരെയും അനുഭാവികളെയും നേതാക്കള്‍ രഹസ്യമായി കാണുകയാണ്. സി.പി.എമ്മിന്റെ കോട്ടകളായി കരുതുന്ന കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, പാറപ്രം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യവുമായി ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തി. സി.പി.എമ്മുമായി മാനസിക അകല്‍ച്ചയിലായ പ്രവര്‍ത്തകരെ അദ്ദേഹം നേരില്‍ക്കണ്ട് സംസാരിച്ചു. സംസ്ഥാനത്ത് മുഴുവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ബി.ജെ.പി. ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചത് കണ്ണൂരിലാണ്. സമീപഭാവിയില്‍തന്നെ കേരളം ബി.ജെ.പി. ഭരിക്കുന്ന രീതിയില്‍ പാകപ്പെട്ടുവരികയാണെന്നും പരസ്യമായി പ്രവര്‍ത്തിക്കാന്‍ പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കണമെന്നുമാണ് ബി.ജെ.പി. നല്‍കുന്ന നിര്‍ദേശം. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ ചില ബൂത്തുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല ബൂത്തിലും നൂറിലേറെ വോട്ടുകള്‍ ലഭിച്ചു.…

    Read More »
  • Crime

    പരിയാരത്ത് വന്‍ ലഹരിവേട്ട; 10 കിലോ കഞ്ചാവുമായി 5 യുവാക്കള്‍ അറസ്റ്റില്‍

    കണ്ണൂര്‍: റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത.എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ് കുമാര്‍ എം പി, എസ് ഐ രാഘവന്‍ എന്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ വൈകിട്ട് 06:50 മണിയോടെ അലക്യംപാലം ഗ്രീന്‍സ് റിസോര്‍ടിനു സമീപം നടത്തിയ പരിശോധനയിലാണ് 9.735 കിലോ കഞ്ചാവുമായി അലക്യംപാലം സ്വദേശി തമ്പില്ലന്‍ ഹൗസില്‍ കാര്‍ലോസ് കുര്യയാക്കോസ്(25),ചെറുതാഴം സ്വദേശി പൊന്നാരം വീട്ടില്‍ അഭിജിത്ത് കെ വി (24) എമ്പേറ്റ് സ്വദേശി കല്ലുവെട്ടാം കുഴിയില്‍ ഹൗസില്‍ ഷിബിന്‍ കെ (25), ശ്രീസ്ഥ സ്വദേശി കോയിലേരിയന്‍ ഹൗസില്‍ ഷിജിന്‍ ദാസ്. കെ, (28)വിളയാങ്കോട് സ്വദേശി റോബിന്‍ റോഡ്‌സ് (27) എന്നിവര്‍ പിടിയിലായത്. പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനകഞ്ചാവ് വില്‍പ്പനക്കാര്‍ ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ പ്രമോദ് എന്‍…

    Read More »
  • Kerala

    കാരുണ്യത്തിൻ്റെ പര്യായം ഡോ. ലവീന മുഹമ്മദ്: വയനാട് ദുരന്തഭൂമിയിൽ ഏവരുടെയും ഹൃദയം കീഴടക്കിയ യുവഡോക്ടർ (വീഡിയോ കാണാം)

        മലയാളിയുടെ സ്നേഹവായ്പും കാരുണ്യവും നിറഞ്ഞൊഴുകിയ മുഹൂർത്തങ്ങളായിരുന്നു വയനാട് ദുരന്തഭൂമിയിൽ കണ്ടത്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത്  നിസ്വാർത്ഥമായി, യാതൊരു പ്രതിഫലേച്ഛയും കൂടാതെ സേവനം ചെയ്ത അനേകം പേരുണ്ട്. ഇതിൽ ചെറുപ്പക്കാരിയായ ഒരു വനിതാ ഡോക്ടർ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. ലവീന മുഹമ്മദ് എന്ന ഈ വനിതാ ഡോക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. https://www.facebook.com/100069498548920/videos/3822740824624448/?mibextid=rS40aB7S9Ucbxw6v ഭീതി ജനിപ്പിക്കുന്ന മട്ടിൽ കുത്തിയൊഴുകുന്ന പുഴയ്ക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തി, ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോ. ലവീന മുഹമ്മദ് നേതൃത്വം നൽകി ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി മനുഷ്യ സ്നേഹത്തിൻ്റെ സന്ദേശമാണ് ഡോക്ടർ ലവീന മുഹമ്മദിൻ്റെ കാരുണ്യ പ്രവർത്തി എന്ന് പൊതുസമൂഹം പ്രകീർത്തിക്കുന്നു. ഡോക്ടർ ലവീന മുഹമ്മദിനെക്കുറിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ് വൈറൽ ആയി. കുറിപ്പ് ഇങ്ങനെ: ‘ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെ എത്തിക്കാനും…

    Read More »
  • Movie

    ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഷൂട്ടിംഗ് ആരംഭിച്ചു

    ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറില്‍ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍,ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ബിജിബാല്‍, ആര്‍ട്ട് ഡയറക്ടര്‍: സാബു…

    Read More »
  • India

    വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്രം; 40 ഭേദഗതികള്‍ക്ക് നീക്കം

    ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനിമുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളതെന്നാണ് കണക്ക്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനിമുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തുകളയുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. വഖഫ് ബോര്‍ഡിന്റെ സ്വയംഭരണാവകാശം തകര്‍ക്കാനും മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഇടപെടല്‍ നടത്താനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍…

    Read More »
  • Crime

    വെടിയുതിര്‍ത്ത വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍; കൊല്ലത്തും എറണാകുളത്തും തെളിവെടുപ്പ്

    തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് ഡോക്ടര്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും. ജൂലൈയ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാ ഡോക്ടര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറില്‍ മുഖംമറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടറെ 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടര്‍, സുജിത്തിനെതിരേ പീഡനപരാതി നല്‍കി. കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്തിരുന്ന സമയത്ത് സുജീത്തുമായി സൗഹൃദമുണ്ടായിരുന്നതായും വിവാഹവാഗ്ദാനം നല്‍കി…

    Read More »
Back to top button
error: