Month: August 2024

  • Crime

    കാമിനിമൂലം കലഹം, കൊലപാതകം; സ്യൂട്ട്‌കേസില്‍ മൃതദേഹവുമായി രണ്ടു ഭിന്നശേഷിക്കാര്‍ അറസ്റ്റില്‍

    മുംബൈ: സ്യൂട്ട്കേസില്‍ മൃതദേഹവുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജയ് പ്രവീണ്‍ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്‍ഹാസ്നഗറില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ മൃതദേഹവുമായി ട്രെയിനില്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ ലഗേജ് പരിശോധനയ്ക്കിടെയാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. പൈധോനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് വ്യക്തമായി. സാന്താക്രൂസില്‍ താമസിക്കുന്ന അര്‍ഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതിയുടെ വീട്ടില്‍ നടന്ന വിരുന്നിനിടെ പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചു. ഇതിനായാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയില്‍വേ…

    Read More »
  • Health

    പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നത് ഈ ശീലങ്ങള്‍

    ചെറുപ്പം നില നിര്‍ത്താന്‍ പല വഴികള്‍ തേടുന്നവരാണ് പലരും. പണ്ടത്തെ തലമുറ പോലെയല്ല, ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നു. എന്തിന്, സ്‌കൂളിലും കോളേജിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ പോലും ഏറെ പ്രായം തോന്നാറുണ്ട്. ചര്‍മത്തിന് ചെറുപ്പമാകാന്‍ പലരും പല ക്രീമുകളും ട്രീറ്റ്മെന്റുകളുമെല്ലാം പിന്‍തുടരാറുണ്ട്. എന്നാല്‍ അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നതിന് പ്രധാന കാരണം നാം പിന്‍തുടരുന്ന ചില ശീലങ്ങള്‍ തന്നെയാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ നമുക്ക് എന്നും ചെറുപ്പം നില നിര്‍ത്താന്‍ സാധിയ്ക്കും. ചെറുപ്പം നിലനിര്‍ത്താന്‍ നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പു വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന…

    Read More »
  • Crime

    വിവാഹമോചനത്തര്‍ക്കം; റിട്ട.എഐജി സിവില്‍ സര്‍വീസ് മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു

    ചണ്ഡീഗഡ്: പഞ്ചാബ് പൊലീസ് റിട്ട.എഐജി മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വീസ് (ഐസിഎഎസ്) ഉദ്യോഗസ്ഥനായ ഹരിപ്രീത് സിങാണ് കൊല്ലപ്പെട്ടത്. ഹരിപ്രീത് സിങ്ങിന്റെ ഭാര്യാപിതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ മല്‍വിന്ദര്‍ സിങ് ആണ് കോടതിക്കുള്ളില്‍വെച്ച് വെടിവെച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കൃഷി മന്ത്രാലയത്തിലെ അക്കൗണ്ട്സ് കണ്‍ട്രോളറായിരുന്ന ഹരിപ്രീത് സിങ്, വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ചണ്ഡീഗഡ് ജില്ലാ കോടതിയിലെത്തിയത്. ഭാര്യ അമിതോജ് സിങ്ങുമായയുള്ള വിവാഹമോചന കേസിന്റെ നടപടികള്‍ 2023 മുതല്‍ ആരംഭിച്ചതാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങളും സെക്ടര്‍ 43-ലുള്ള ചണ്ഡീഗഡ് ജില്ലാ കോടതി കോംപ്ലക്സില്‍ എത്തിയിരുന്നു. വിവാഹമോചന കേസിലെ നാലാമത് മധ്യസ്ഥ നടപടിക്കായാണ് ഇവര്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഹരിപ്രീത് സിങ് കോടതിയില്‍ എത്തിയത്. അമിതോജിനൊപ്പം പിതാവ് മല്‍വിന്ദര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മല്‍വിന്ദര്‍ സിങ് ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞു. ശുചിമുറിയിലേക്കുള്ള വഴി എങ്ങോട്ടാണെന്ന് മല്‍വിന്ദര്‍ ഹരിപ്രീതിനോട് ചോദിച്ചു. തുടര്‍ന്ന്…

    Read More »
  • Social Media

    മുഖക്കുരു കാരണം അവസരം നഷ്ടമായി, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടു; തുറന്നു പറഞ്ഞ് അഞ്ജു

    മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്തായി മേപ്പടിയാന്‍, അബ്രഹാം ഓസ്ലര്‍ തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് അഞ്ജുവിന്. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ ചില മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഞ്ജു. മുഖക്കുരു കാരണം തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാല്‍ അതേ മുഖക്കുരു കാരണമാണ് തനിക്ക് ഞാന്‍ പ്രകാശില്‍ അവസരം ലഭിക്കുന്നതെന്നാണ് അഞ്ജു പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്…

    Read More »
  • Kerala

    മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു; പിഴവല്ലെന്ന് ജനറല്‍ ആശുപത്രി

    തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി പരാതി. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതായാണ് പരാതിയില്‍ പറയുന്നത്. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുതുകിലെ മുഴ നീക്കം ചെയ്യാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടതെന്നും പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം…

    Read More »
  • India

    ഹസീനയുടെ വിമാനം ഹിന്‍ഡന്‍ വ്യോമതാവളം വിട്ടു; യാത്ര എവിടേക്കെന്നത് അവ്യക്തം

    ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളം വിട്ടു. ബംഗ്ലദേശ് വ്യോമസേനയുടെ സി130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങള്‍ അറിവായിട്ടില്ല. ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാജിവച്ചശേഷം സൈനിക വിമാനത്തില്‍ രാജ്യം വിട്ട അവര്‍, ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് യുപിയിലെ ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇറങ്ങിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്ന് തന്നെയാണ് ബംഗ്ലാദേശ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.  

    Read More »
  • Movie

    ഇളയരാജ ചോദിച്ചത് രണ്ടുകോടി; 60 ലക്ഷം കൊടുത്ത് സെറ്റാക്കി

    മലയാളത്തില്‍ മാത്രമല്ല തമിഴ് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലും ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഗാനം ഉപയോഗിച്ചിച്ചതെന്നായിരുന്നു ഇളയരാജയുടെ പരാതി. ഇപ്പോഴിതാ ഇളയരാജയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രം വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാല്‍, ഗുണ നിര്‍മ്മാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. രണ്ടുകോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടത്. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കുകയായിരുന്നു എന്നാണ് വിവരം. 1991ല്‍ സന്താനഭാരതി സംവിധാനം ചെയ്ത ഗുണയ്ക്ക് വേണ്ടി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്…

    Read More »
  • Crime

    ചുറ്റും സി.സി.ടി.വിയും സുരക്ഷാ ജീവനക്കാരും; എന്നിട്ടും കാസര്‍കോട് ജില്ലാ കോടതിയില്‍ കള്ളന്‍ കയറി

    കാസര്‍കോട്: ജില്ലാ കോടതിയില്‍ കള്ളന്‍ കയറി. ചുറ്റിലുമുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറകളെയും സുരക്ഷാജീവനക്കാരെയും അവഗണിച്ചാണ് മുഖം മറച്ചെത്തിയ കള്ളന്‍ കോടതിയിലേക്ക് കയറിയത്. കോടതിക്ക് സമീപത്ത് ഒരു പോലീസ് സ്റ്റേഷനുമുണ്ട്. എന്നാല്‍ കള്ളന്‍ കോടതിയിലേക്ക് കടന്നത് ആരും അറിഞ്ഞില്ല. രേഖകള്‍ സൂക്ഷിക്കുന്ന റെക്കോഡ് മുറിയുടെ പൂട്ടുള്‍പ്പെടെ തകര്‍ത്ത കള്ളന്‍ സുരക്ഷാജീവനക്കാര്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. കോടതി ജീവനക്കാര്‍ രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി കെട്ടിടത്തില്‍ കള്ളന്‍ കയറിയത്. കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. കോടതിവരാന്ത മുഴുവന്‍ നടന്നെത്തിയതായും സംശയമുണ്ട്. ഒന്നാം നിലയില്‍ ജില്ലാ ജഡ്ജിയുടെ ചേംബറിന് പുറത്ത് കള്ളന്‍ കമ്പിപ്പാര പിടിച്ചുനില്‍ക്കുന്ന സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാള്‍ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളുമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് താഴത്തെ നിലയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ റെക്കോര്‍ഡ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്തത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മുറിയുടെ പുറത്തുള്ള ഗ്രില്‍…

    Read More »
  • Crime

    വിവിധ പേരുകളില്‍ ഒപി ടിക്കറ്റെടുക്കും, സ്വയം മരുന്നും കുറിക്കും; ലഹരിക്കടിമയായ യുവാവ് പിടിയില്‍

    ഇടുക്കി: ഡോക്ടറെ കാണാനെന്ന വ്യാജേന തൊടുപുഴ ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോഗിച്ച് വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഷെഡ്യൂള്‍ വിഭാഗത്തിലുള്ള മരുന്ന് വാങ്ങുന്നയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയില്‍ കെ.ആര്‍ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടില്‍ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്. ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാള്‍ ഉണ്ടാക്കി. ഇയാളുടെ പക്കല്‍ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളില്‍ ഒപി ചീട്ടെടുക്കും. ശേഷം മാറിനിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ചു. മാനസിക രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഇയാള്‍ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അളവില്‍ ഇത്തരം മരുന്ന് കഴിച്ചാല്‍ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകള്‍ ചമച്ചതിനാണ്…

    Read More »
  • NEWS

    ബംഗ്ലാദേശില്‍ ഭീകരരടക്കം 500-ല്‍ അധികം തടവുകാര്‍ ജയില്‍ചാടി; ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കി

    ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെര്‍പുര്‍ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാര്‍ ജയില്‍ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരില്‍ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷെര്‍പുര്‍ ജയില്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ 20 പേര്‍ക്ക് ഭീകരബന്ധമുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് വരെ കലാപകാരികള്‍ കൈയ്യേറിയിരുന്നു. വസതിയിലേക്ക് ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സര്‍ക്കാര്‍ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലൈയില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍.…

    Read More »
Back to top button
error: