CrimeNEWS

പരിയാരത്ത് വന്‍ ലഹരിവേട്ട; 10 കിലോ കഞ്ചാവുമായി 5 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത.എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ് കുമാര്‍ എം പി, എസ് ഐ രാഘവന്‍ എന്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്.

ഇന്നലെ വൈകിട്ട് 06:50 മണിയോടെ അലക്യംപാലം ഗ്രീന്‍സ് റിസോര്‍ടിനു സമീപം നടത്തിയ പരിശോധനയിലാണ് 9.735 കിലോ കഞ്ചാവുമായി അലക്യംപാലം സ്വദേശി തമ്പില്ലന്‍ ഹൗസില്‍ കാര്‍ലോസ് കുര്യയാക്കോസ്(25),ചെറുതാഴം സ്വദേശി പൊന്നാരം വീട്ടില്‍ അഭിജിത്ത് കെ വി (24) എമ്പേറ്റ് സ്വദേശി കല്ലുവെട്ടാം കുഴിയില്‍ ഹൗസില്‍ ഷിബിന്‍ കെ (25), ശ്രീസ്ഥ സ്വദേശി കോയിലേരിയന്‍ ഹൗസില്‍ ഷിജിന്‍ ദാസ്. കെ, (28)വിളയാങ്കോട് സ്വദേശി റോബിന്‍ റോഡ്‌സ് (27) എന്നിവര്‍ പിടിയിലായത്.

Signature-ad

പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനകഞ്ചാവ് വില്‍പ്പനക്കാര്‍ ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ പ്രമോദ് എന്‍ പി, ബൈജു, രജീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ജയ ബാബു ന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി ശക്തമായ പരിശോധനയാണ് നടന്നു വരുന്നത് .തളിപ്പറമ്പില്‍ മാരക മയക്കുമരുന്നായ MDMA കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പയ്യന്നൂരില്‍ അനധികൃതമായി കടത്തികൊണ്ട് വന്ന 46 ലക്ഷവും പിടികൂടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: