MovieNEWS

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഷൂട്ടിംഗ് ആരംഭിച്ചു

സിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറില്‍ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍,ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു.

Signature-ad

ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ബിജിബാല്‍, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: തെസ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനര്‍: നവീന്‍ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ലിറിക്സ്: മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: