IndiaNEWS

17 കോടി ബാധ്യത; 40 കോടിയുടെ വസതി വില്‍ക്കാന്‍ കങ്കണ

മുംബൈ: ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് പൊളിച്ചുനീക്കാന്‍ ഒരുങ്ങിയ ബാന്ദ്രയിലെ വസതി വില്‍ക്കാന്‍ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റാണാവത്. 40 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിര്‍മാണക്കമ്പനി മണികര്‍ണിക ഫിലിംസിന്റെ ഓഫീസും ഈ കെട്ടിടത്തില്‍ തന്നെയാണ്. ഡല്‍ഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വില്‍ക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.

91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2020ല്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിഎംസി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. നടി ബോംബെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി നടപടി ഒഴിവാക്കി. ബിഎംസിക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തെങ്കിലും പിന്‍വലിച്ചു.

Signature-ad

പിന്നീടാണ് കങ്കണ ബിജെപിയുമായി കൈ കോര്‍ക്കുന്നതും സ്വദേശമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡല്‍ഹിയിലെത്തിയ ഉടന്‍ താല്‍ക്കാലികമായി താമസിക്കാന്‍ മഹാരാഷ്ട്ര സദനിലെ മുഖ്യമന്ത്രിയുടെ സ്വീറ്റ് റൂം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: