Month: August 2024

  • Kerala

    വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു

    കല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ എത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു. കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയിരുന്നത്. അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയില്‍ ബെയ്ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ…

    Read More »
  • NEWS

    യാത്രക്കാരിയുടെ മുടിയില്‍ പേന്‍, വിമാനം അടിയന്തരമായി നിലത്തിറക്കി; വൈകിയത് 12 മണിക്കൂര്‍!

    ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്. ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ‘ഞാന്‍ നോക്കുമ്പോള്‍ യാത്രക്കാര്‍ ആരും പരിഭ്രാന്തരല്ല. പേടിക്കാന്‍ മാത്രമുള്ളതൊന്നുമില്ല എന്ന് എനിക്ക് തോന്നി. പക്ഷേ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടി’, ജുഡെല്‍സണ്‍ വീഡിയോയില്‍ പറഞ്ഞു. അപ്പോഴും എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് പേനുകളാണ് വില്ലനായതെന്ന്…

    Read More »
  • Social Media

    ഒരു ചുക്കും സംഭവിക്കില്ല! മെസിയുടെ ബോഡിഗാര്‍ഡ് ചുക്കോ വൈറല്‍

    ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്. മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്‍ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന്‍ ചുക്കോ പിന്നാലെയുണ്ടാകും. മിക്സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്‍. യുഎസ് നേവി സീലായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ടീം ഉടമയായ ഡേവിഡ് ബെക്കാം ഇടപെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.  

    Read More »
  • India

    വയനാട്ടിലേത് അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റ ഫലം; കേരളത്തിനെതിരെ കേന്ദ്രവനംമന്ത്രി

    ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കി. ടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയില്ല. വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങള്‍ക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. പുതിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചുളള വിജ്ഞാപനം കഴിഞ്ഞ 31 ന് കേന്ദ്രം പുറത്താക്കിയിരുന്നു. അതില്‍ അഭിപ്രായം അറിയക്കുന്നതിന് 60 ദിവസത്തെ സമയമാണ് സംസ്ഥാനങ്ങള്‍ക്ക് അടക്കം അനുവദിച്ചത്. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ചയ് കുമാറിന്റെ നേതൃത്വത്തിലുളള…

    Read More »
  • Crime

    ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനെ ആക്രമിച്ചു; കുടിയേറ്റ വിരുദ്ധപ്രക്ഷോഭം പടരുന്നു, ബ്രിട്ടനില്‍ വ്യാപക അറസ്റ്റ്

    ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരയ്ക്ക് ശമനമില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും…

    Read More »
  • Kerala

    മകന്റെ വിയോഗത്തിന് നാലു മാസം; അതിഥി തൊഴിലാളി ട്രെയിനില്‍നിന്നു തള്ളിയിട്ട ടിടിഇയുടെ അമ്മയും മരിച്ചു

    കൊച്ചി: ലളിതാ നിവാസില്‍ ഇനി ആരുമില്ല. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച ലളിത ഓര്‍മയായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് ലളിതയുടെ മരണം. മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടര്‍ന്ന്മ കടുത്ത മനോവ്യഥയിലായ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്ന ഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകള്‍ക്ക് പിന്നാലെയായിരുന്നു മരണം. ഏപ്രില്‍ രണ്ടിനാണ് കേരളത്തെ ഉലച്ച സംഭവമുണ്ടായത്. എറണാകുളത്തു നിന്നും പട്നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശി രജനീകാന്ത രണജിത്താണ് കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം…

    Read More »
  • Crime

    ആഫ്രിക്കക്കാരനുമായി സെക്സ് ചെയ്യണം, അശ്ലീല വീഡിയോ കാണാനും നിര്‍ബന്ധം; ഭര്‍ത്താവിനെതിരേ യുവതിയുടെ പരാതി

    ലഖ്നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്നൗ നാക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ് ക്രൂരമായ ശാരീരികപീഡനത്തിനിരയായതെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. 2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്. 15 ലക്ഷം രൂപ സ്ത്രീധനം വിവാഹസമയത്ത് വരന്‍ ചോദിച്ചു വാങ്ങിയിരുന്നു. ചൈനയില്‍ ജോലിചെയ്തിരുന്ന വരന്‍ വിവാഹശേഷം അവിടേക്ക് മടങ്ങി. ഏറെ അഭ്യര്‍ഥിച്ചപ്പോള്‍ ഒരുമാസത്തിന് ശേഷം ഇയാള്‍ തിരിച്ചെത്തി. എന്നാല്‍, ഇതിനുശേഷം ദിവസവും മദ്യപിച്ച് മര്‍ദിക്കുന്നത് പതിവായി. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവം വര്‍ധിച്ചു. ശേഷം ചൈനയിലേക്ക് പോയെങ്കിലും അവിടെവെച്ചും ഉപദ്രവം തുടര്‍ന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരുന്നതിനിടെ തന്റെ വിസയും രണ്ടുലക്ഷം രൂപയും ഭര്‍ത്താവ് കൈക്കലാക്കി. 2022 സെപ്റ്റംബറില്‍ ചൈനയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടരലക്ഷം രൂപ കൂടി ഭര്‍ത്താവ്…

    Read More »
  • NEWS

    മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായി; ഇപ്പോള്‍ വയനാടിന് സഹായവുമായി ഇമാറാത്തി സഹോദരിമാര്‍

    ദുബായ്: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. എത്രതുകയാണ് നല്‍കിയെന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.

    Read More »
  • Crime

    ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചു; വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍, പൊലീസുകാരനായി തിരച്ചില്‍

    മുംബൈ: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച 3 യുവതികള്‍ പൊലീസ് പിടിയില്‍. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികള്‍ ആവശ്യപ്പെട്ടത്. പുണെ വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജൂലൈ 29നാണു സംഭവം. സബ് ഇന്‍സ്‌പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ അംഗമാണ് കാശിനാഥ്. 64 കാരനാണു ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. സംഘത്തിലെ ഒരു പെണ്‍കുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. 5 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറില്‍ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വര്‍ണം വില്‍ക്കാനും ശ്രമം നടത്തിയതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.  

    Read More »
  • Kerala

    വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപുര പൂട്ടാന്‍ ആരും ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി രാജന്‍; സേവനം മഹത്തരമെന്നും വിശദീകരണം

    വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടാന്‍ ആരും ഉത്തരവിട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. വൈറ്റ് ഗാര്‍ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഒരു തര്‍ക്കത്തിനും ഇപ്പോള്‍ ഇടയില്ല. നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണ്. ഇപ്പോള്‍ വേണ്ടത് വിവാദമല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ‘എല്ലാം സന്നദ്ധപ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത് ഈ മിഷന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. മലയാളി ലോകത്തിനു മുമ്പില്‍ ഭക്ഷണത്തിന്റെ പേരില്‍ അപമാനിക്കപ്പെടണോ?. ഡേറ്റ് കഴിഞ്ഞ ബ്രഡ് സര്‍ക്കാര്‍ കൊടുത്തുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ബ്രഡ് കൊടുത്തിട്ടില്ല. രാവിലെ ഉപ്പുമാവും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണവും കൊടുത്തു. സര്‍ക്കാറല്ല, മൂന്നരക്കോടി മലയാളി അവന്റെ ഹൃദയത്തില്‍നിന്ന് വച്ചുനീട്ടിയതാണ്’. ‘ഒരു സന്നദ്ധപ്രവര്‍ത്തകരെയും തടുത്തിട്ടില്ല. ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്‍ത്തകര്‍ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക്…

    Read More »
Back to top button
error: