Month: August 2024

  • Kerala

    വെള്ളാപ്പള്ളിക്ക് ചെക്ക്! പാര്‍ട്ടി അംഗങ്ങളെ നേൃത്വത്തില്‍ എത്തിച്ച് അട്ടിമറി; മുഹമ്മ മോഡലില്‍ എസ്.എന്‍.ഡി.പി പിടിക്കാന്‍ സി.പി.എം

    ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ തട്ടകമായ കണിച്ചുകുളങ്ങരയില്‍ കയറി കളി തുടങ്ങുകയാണ് സിപിഎം. എസ്എന്‍ഡിപിയെ വരുതിയിലാക്കാനാണ് സിപിഎം നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കരുതല്‍. ആലപ്പുഴയില്‍ വന്‍ തോതിലാണ് ഈഴവ വോട്ടുകള്‍ ബിജെപി പളായത്തില്‍ ഇത്തവണ എത്തിയത്. ഇതിന് പിന്നില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളപ്പള്ളിയും ആണെന്ന് സിപിഎം കരുതുന്നു. ബിജെപി മുന്നണിയുടെ ഭാഗമായ ബിഡിജെഎസിന്റെ നീക്കങ്ങള്‍ രാഷ്ട്രീയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപിയില്‍ പിടിമുറുക്കുകയാണ് സിപിഎം ലക്ഷ്യം. ഇതിന് തുടക്കമിടുകയാണ് സിപിഎം കണിച്ചുകുളങ്ങരയില്‍. എസ്എന്‍ഡിപി ശാഖകളില്‍ സ്വാധീനമുറപ്പിക്കാനൂള്ള സിപിഎം നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. എങ്കിലും ഔദ്യോഗിക പക്ഷം രണ്ടും കല്‍പ്പിച്ചാണ്. മുഹമ്മ മേഖലയില്‍ കഴിഞ്ഞദിവസം നടന്ന ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പാനല്‍ വിജയിച്ചതോടെ പാര്‍ട്ടിക്ക് ആവേശവും കൂടി. എസ്എന്‍ഡിപി യോഗവുമായി പാര്‍ട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകള്‍ പിടിക്കാന്‍ ആലോചിക്കുന്നില്ലെന്നും പരസ്യമായി സിപിഎം പറയുന്നുണ്ട്. എന്നാല്‍, നടക്കുന്നത് മറ്റൊന്നാണെന്നും…

    Read More »
  • Kerala

    പ്ലസ് വണ്‍ പ്രവേശനം, ഒഴിവുകളില്‍ നാളെ വൈകീട്ട് വരെ അപേക്ഷിക്കാം; വിശദാംശങ്ങള്‍

    തിരുവനന്തപുരം: മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടുന്നതിന് ഓഗസ്റ്റ് 7ന് ( ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണി മുതല്‍ വ്യാഴാഴ്ച വൈകീട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ഓഗസ്റ്റ് 8 ന് വൈകീട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളില്‍ www.hscap.kerala.gov.in ല്‍ കയറി കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്സ് എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കാന്‍ഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടര്‍ന്ന് കാന്‍ഡിഡേറ്റ് ലോഗിനിലെ ‘APPLY ONLINE’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കന്‍സിക്കനുസൃതമായി ഓപ്ഷനുകളും നല്‍കി…

    Read More »
  • Kerala

    ഇനി 8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; പത്താംക്ലാസില്‍ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും

    തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം. എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനിമുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടര്‍ന്ന് പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വിജയിക്കാന്‍ നിര്‍ബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. നിലവില്‍ രണ്ടിനുംകൂടി ചേര്‍ത്താണ് വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് കണക്കാക്കുന്നത്. ഇനി ഈ രീതി മാറും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം. ഓള്‍ പാസ് നല്‍കുന്നത് സംസ്ഥാനത്തെ…

    Read More »
  • Crime

    ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

    കണ്ണൂര്‍: പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്യുണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ്് ചെയ്തത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്്. രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസില്‍ ഇയാള്‍ പിടിയിലാകുന്നത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് 16കാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് (28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കവെയാണ് പുതിയ പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുമ്പ് അരീക്കോട്ടേക്ക് മാറിയത്.

    Read More »
  • LIFE

    ”ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാന്‍”! കുട്ടികള്‍ പരാതി പറയാതിരിക്കാന്‍ ഷൈന്‍ ടോമിന്റെ സൂത്രപ്പണി

    ധ്യാന്‍ ശ്രീനിവാസനെപ്പോലെ തന്നെ അഭിമുഖങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയാണ് ഷൈനിന്റെ ജീവിതം. പത്ത് വര്‍ഷത്തോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചശേഷമാണ് അഭിനയിക്കാനുള്ള അവസരങ്ങള്‍ താരത്തിന് ലഭിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ വിശ്രമമില്ലാതെ അഭിനയിക്കാന്‍ ഷൈന്‍ തയ്യാറാണ്. അടുത്തിടെയായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഷൈന്‍ ചെയ്യാറുള്ള പ്രവര്‍ത്തികള്‍ വൈറലാവുകയും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടാറുമുണ്ടായിരുന്നു. അതില്‍ ഒന്ന് അഭിമുഖത്തിനിടെ സ്വന്തം ഫോണ്‍ ഷൈന്‍ വലിച്ചെറിഞ്ഞതായിരുന്നു. എന്നാല്‍ അങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടന്‍. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഷൈന്‍. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് താന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈന്‍ പറഞ്ഞത്. കോള്‍ എടുത്തിട്ട് നുണ പറയാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് കോളുകള്‍ വരുമ്പോള്‍ പലപ്പോഴും അറ്റന്റ് ചെയ്യാത്തത്. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് ഞാന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്. ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു…

    Read More »
  • Kerala

    മധുവിധു ആഘോഷിക്കാന്‍ ഒഡീഷയില്‍ നിന്നെത്തി; ഭര്‍ത്താവിനെ ഉരുള്‍ കൊണ്ടുപോയി, ഒറ്റയ്ക്ക് മടക്കം

    വയനാട്: മധുവിധു ആഘോഷിക്കാന്‍ ഒഡീഷയില്‍ നിന്ന് വയനാട്ടിലെത്തിയ പ്രിയദര്‍ശിനി പാണ്ഡെ പ്രിയതമനില്ലാതെ നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവ് ഡോ.വിഷ്ണു പ്രസാദ്, സുഹൃത്ത് ഡോ. സ്വാധീന്‍ പാണ്ഡെ, ഭാര്യ സുകൃതി എന്നിവര്‍ മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലില്‍ ഇവര്‍ താമസിച്ചിരുന്ന ലിനോറ ഹോംസ്റ്റേയൊടൊപ്പം ഒലിച്ചുപോയി. പ്രിയദര്‍ശിനിയും സുകൃതിയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഷ്ണുവിന്റെ മൃതദേഹം കിട്ടിയെങ്കിലും സുഹൃത്തിന്റെ വിവരമില്ല. കഴിഞ്ഞ മാസം 26നാണ് ഭുവനേശ്വറില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ കോഴിക്കോടെത്തിയത്. 28ന് മേപ്പാടിയിലെ ലിനോറ ഹോം സ്റ്റേയിലെത്തി. തിങ്കളാഴ്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടന്നത് .രാത്രി ഒന്നേകാലോടെയാണ് ഉരുള്‍പൊട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ വെള്ളം ഹോംസ്റ്റേയും കൊണ്ട് കുത്തിയൊഴുകി. താഴെയുള്ള സ്‌കൂളിന്റെ ബേസ്മെന്റില്‍ പിടിച്ച് മണ്ണില്‍ പുതഞ്ഞു കിടക്കുകയായിരുന്ന പ്രിയദര്‍ശിനിയെ രക്ഷാപ്രവര്‍ത്തകരാണ് കണ്ടെത്തിയത്. പിന്നീട് സുകൃതിയെയും അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കട്ടക് നഴ്‌സിംഗ് കോളേജിലെ നഴ്‌സാണ് പ്രിയദര്‍ശിനി. വയനാടിന്റെ മനോഹാരിത കേട്ടറിഞ്ഞാണ് മധുവിധു വയനാട്ടിലാക്കാമെന്ന് പറഞ്ഞ് ഡോ. വിഷ്ണുപ്രസാദ് യാത്ര…

    Read More »
  • Crime

    പിന്‍വലിച്ച നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 57 ലക്ഷം

    കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ (33) യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്. 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്. ഷെരീഫിന്റെ കൈവശം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 1000 രൂപ കറന്‍സിയുടെ 125 കോടി രൂപയുണ്ടെന്ന് ഇബ്രാഹിമിനെ സമീര്‍ വിശ്വസിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായ ഒരു കമ്പനി ഈ നോട്ടുകള്‍ വാങ്ങി, റിസര്‍വ് ബാങ്കില്‍…

    Read More »
  • Kerala

    വിദ്യാര്‍ഥി തെറിച്ചുവീണു; സ്വകാര്യബസ് തടഞ്ഞ് ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ച് DYFI

    എറണാകുളം: വിദ്യാര്‍ഥി ഡോറിലൂടെ തെറിച്ചുവീണിട്ടും നിര്‍ത്താതെ പോയ സ്വകാര്യ ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചൂടുവെള്ളം കുടിപ്പിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തിയാണ് തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്. വെള്ളം ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ട് എറണാകുളത്തുനിന്നു വന്ന ബസിന്റെ ഇലക്ട്രിക് ഡോറില്‍നിന്ന് മുടവൂര്‍ ഭാഗത്തുെവച്ച് അര്‍ജുന്‍ എന്ന വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ബസ് ഇവിടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് ഡോര്‍ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആള്‍ എത്തിയപ്പോഴേക്കും അമിത വേഗത്തില്‍ ബസ് ഓടിച്ചു പോവുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള മത്സര ഓട്ടവും അമിത വേഗവും മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ പതിവാണ്.

    Read More »
  • NEWS

    ബംഗ്ലദേശില്‍ വിദേശിയടക്കം 24 പേരെ തീവച്ചു കൊന്നു; ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപക അക്രമം

    ധാക്ക: ബംഗ്ലദേശില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യന്‍ പൗരനുള്‍പ്പെടെ 24 പേരെ കലാപകാരികള്‍ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടത്. അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷന്‍ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളില്‍ വിദ്യാര്‍ഥികളും ജനങ്ങളും കാവല്‍ നില്‍ക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാന്‍ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും കാവല്‍ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശില്‍നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ ധാക്കയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയില്‍നിന്ന് പുറപ്പെട്ടത്.  

    Read More »
  • Social Media

    നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോള്‍ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാര്‍

    നടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയില്‍ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിര്‍ത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സാക്ഷിപ്പട്ടികയില്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. താനും മറ്റൊരു നടിയുമായുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയില്‍ വന്നതെന്നും രഞ്ജു പറഞ്ഞു. ‘നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2013ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നും അവര്‍ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാര്‍ക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന നടിമാര്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും. അങ്ങനെ കുറേ സാധനങ്ങള്‍ വാങ്ങി, തിരിച്ചുവന്നപ്പോള്‍ അവിടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഈ…

    Read More »
Back to top button
error: