Month: August 2024

  • India

    നഴ്സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയരുത്; 200 കട്ടിലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ സ്‌കെയില്‍

    ന്യൂഡല്‍ഹി: നഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം. 200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. 50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലിസമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.  

    Read More »
  • Kerala

    വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു

    മലപ്പുറം: വിദ്യാര്‍ഥിയുടെ രക്ഷിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. പൊന്നാനി എം.ഐ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂര്‍ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്. വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ. സ്‌കൂളിന് സമീപമാണ് താമസം. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനുശേഷമായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ചേര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങള്‍. മാതാവ്: അറക്കല്‍ അമീനക്കുട്ടി. മകന്‍: സയ്യിദ് ആദില്‍. മരുമകള്‍: ഫായിസ.സഹോദരങ്ങള്‍: മുഹമ്മദ് തങ്ങള്‍, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളേജ് വടക്കേക്കാട്). കബറടക്കം ബുധനാഴ്ച നടത്തി.  

    Read More »
  • Crime

    ലഗേജില്‍ എന്തെന്ന് ചോദിച്ചപ്പോള്‍ ‘ബോംബ്’ എന്ന് യാത്രക്കാരന്‍; നെടുമ്പാശേരിയില്‍ വിമാനം വൈകിയത് 2 മണിക്കൂര്‍

    കൊച്ചി: ലഗേജില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ തമാശയായി പറഞ്ഞത് കാരണം നെടുമ്പാശേരിയില്‍ വിമാനം രണ്ടു മണിക്കൂര്‍ വൈകി. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തായ് എയര്‍ലൈന്‍സില്‍ പോകാനെത്തിയ ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റിച്ചത്. പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതിനുശേഷം ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലര്‍ച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.…

    Read More »
  • Movie

    ചിത്രീകരണം പൂര്‍ത്തിയാക്കി ഹിമുക്രി …

    എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ പികെ ബിനുവര്‍ഗീസ് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുകയും ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നിക്കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രം ‘ഹിമുക്രി’ചിത്രീകരണം പൂര്‍ത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് അതീതമായി മാനവികതയ്ക്കും സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകര്‍ക്ക് പകരുന്നത്. ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടയര്‍ഡ് ലൈന്‍മാന്‍ ബാലന്‍പിള്ളയുടെ മകന്‍ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സ്, കഥ, സംവിധാനം – പികെ ബിനുവര്‍ഗീസ്,…

    Read More »
  • Crime

    കുടുംബവഴക്ക്: ഭാര്യാ മാതാവിനെ മരുമകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു, സംഭവം ആറ്റിങ്ങലിൽ

         ആറ്റിങ്ങൽ: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർ‌ട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്. പ്രീതയുടെ ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിൽ. മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ‌ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും വധശ്രമത്തിനും ഇയാളുടെ പേരിൽ കേസെടുത്തു. അനിൽകുമാർ‌ ഭാര്യയുമായി പിണക്കത്തിലായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ  കലാശിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

    Read More »
  • Kerala

    മദ്യപാനികളേ സന്തോഷിപ്പിൻ: ഡ്രൈ ഡേയിൽ ഇളവു വരുന്നു, പക്ഷേ എല്ലാ മദ്യഷോപ്പുകളും തുറക്കില്ല

        സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശ. നിലവിൽ, ഡ്രൈ ഡേയിൽ മദ്യഷോപ്പുകൾ അടച്ചിടുന്നതിനാൽ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ടൂറിസം മേഖലയേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേയില്‍ ഇളവു വരുത്താന്‍ ശുപാര്‍ശ. അതേസമയം, ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ല. എന്നാൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ  മദ്യം വിൽക്കാൻ അനുമതി നൽകുന്നത് പരിഗണിക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇതിന് വേണ്ടിയുള്ള കൃത്യമായ നിയമങ്ങൾ ഇനിയും തയ്യാറാക്കേണ്ടതുണ്ട്. ഡ്രൈ ഡേ ഒഴിവാക്കണം എന്നായിരുന്നു ബാര്‍ ഉടമകളുടെയും മദ്യക്കമ്പനികളുടെയും ആവശ്യം. രാജ്യാന്തര കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ, കേരളത്തിലേക്ക് വി.ഐ.പികൾ വരുന്നതിന് ഡ്രൈ ഡേ തടസമാകുന്നുവെന്ന് ടൂറിസം വകുപ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.  ഡ്രൈഡേ ഒഴിവാക്കണം എന്ന് കാലങ്ങളായുള്ള ബാർ ഉടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും പകരം  ചില നിബന്ധനകളോടെ സർക്കാർ ഈ…

    Read More »
  • LIFE

    ഈയൊരു നിമിഷത്തിന് നന്ദി! മമ്മൂട്ടിയുടെ കാല്‍തൊട്ട് വണങ്ങി, വിന്‍സിയെ ചേര്‍ത്തുനിര്‍ത്തി മെഗാസ്റ്റാറും

    റിയാലിറ്റി ഷോയിലൂടെ തുടങ്ങി മലയാള സിനിമയുടെ ഭാഗമായവര്‍ ഏറെയാണ്. ചിക്കറി ഉണ്ടാക്കുന്നത് വ്യത്യസ്തമായ രീതിയില്‍ വിന്‍സി അവതരിപ്പിച്ചത് പ്രേക്ഷകര്‍ മറന്നിട്ടില്ല. എല്ലാ റൗണ്ടുകളിലും ഗംഭീര പ്രകടനമായിരുന്നു വിന്‍സി കാഴ്ച വെച്ചത്. വിന്‍സിയിലെ പ്രതിഭയെക്കുറിച്ച് തുടക്കം മുതലേ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വികൃതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം വിജയകരമായി മുന്നേറുകയാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം വിന്‍സി സ്വന്തമാക്കിയിട്ടുള്ളത്. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, രേഖ തുടങ്ങിയ ചിത്രങ്ങളിലെ വിന്‍സിയുടെ പ്രകടനം മികച്ചതായിരുന്നു. രേഖ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും വിന്‍സിയെ തേടിയെത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു അന്ന് വിന്‍സി പ്രതികരിച്ചത്. ഇപ്പോഴിതാ ഫിലിം ഫെയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷമുള്ള സന്തോഷനിമിഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു പുരസ്‌കാര വിതരണം.…

    Read More »
  • India

    ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ഹസീന കേട്ടില്ല; പണികൊടുത്തത് പട്ടാളമേധാവി

    ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അധികാരം നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. സേനാമേധാവി ജനറല്‍ വഖാറുസ്സമാനെ 2023ല്‍ കരസേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വഖാറുസ്സമാന്റെ ചൈന അനുകൂല നിലപാടുകളെക്കുറിച്ചാണ് ഇന്ത്യ ഹസീനയെ അറിയിച്ചത്. ബംഗ്ലദേശില്‍ സര്‍ക്കാരിനെതിരെ കലാപമുണ്ടായപ്പോള്‍ അതു നിയന്ത്രിക്കുന്നതിനു പകരം ഷെയ്ക്ക് ഹസീനയോടും സഹോദരിയോടും രാജ്യം വിടാനാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. ബിഎന്‍പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനം ജമാ അത്തെ ഇസ്ലാമി അടക്കമുള്ള പാര്‍ട്ടികളുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നു. ഇന്ത്യാ വിരുദ്ധ നിലപാടാണ് ജമാ അത്തെ ഇസ്ലാമി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 2024 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്നാണ് മത്സരിച്ചതെന്നുമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെ രാഷ്ട്രീയ സുഹൃത്തുക്കളെ അറിയിച്ചത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനാല്‍ കുടുംബത്തില്‍നിന്ന് ആരെയും പിന്‍ഗാമിയാക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. പിന്‍ഗാമികള്‍…

    Read More »
  • NEWS

    ബംഗ്ലാദേശ് എം.പിയുടെ വസതിയില്‍നിന്ന് 5 കോടി രൂപ കണ്ടെടുത്തു; പണം കണ്ടെത്തിയത് തീഅണയ്ക്കാന്‍ വന്നവര്‍

    ധാക്ക: ബംഗ്ലാദേില്‍ പാര്‍ലമെന്റംഗത്തിന്റെ് വസതിയില്‍നിന്ന് 5 കോടി രൂപ കണ്ടെടുത്തു. ഝല്‍കത്തി-2 മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം അമീര്‍ ഹുസൈന്‍ അമുവിന്റെ വസതിയില്‍നിന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് വിദേശ കറന്‍സി ഉള്‍പ്പെടെ ഏകദേശം 5 കോടി രൂപ കണ്ടെടുത്തത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടത്. തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി വന്‍തുക കണ്ടെടുക്കുകയായിരുന്നു. ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഉച്ചക്ക് 12.30ഓടെ ഝല്‍കാത്തി നഗരത്തിലെ റൊണാള്‍സ് റോഡിലുള്ള അമീര്‍ ഹുസൈന്റെ വസതിക്ക് തീയിട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രി 12 മണിയോടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വീണ്ടും തീ പടരുന്നത് നാട്ടുകാര്‍ കണ്ടു. പിന്നീട് വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് കത്തിനശിച്ച സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിവരം ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനെയും അറിയിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി ലഗേജ് കണ്ടെടുത്തു. ഒരു സ്യൂട്ട് കേസില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ ഒരു കോടി…

    Read More »
  • Kerala

    പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു; പന്തളത്ത് രണ്ടുപേര്‍ മരിച്ചു

    പത്തനംതിട്ട: പന്തളം കൂരമ്പാലയില്‍ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം. കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ ഓടിയെത്തിയത്. പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പന്തളത്തു നിന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തിവരികയാണ്.

    Read More »
Back to top button
error: