Month: August 2024

  • Crime

    കോട്ടയത്തെ പെന്‍ഷന്‍ ഫണ്ടില്‍നിന്ന് 3 കോടി തട്ടി; വൈക്കം നഗരസഭാ ഉദ്യോഗസ്ഥനെതിരേ കേസ്

    കോട്ടയം: നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നു 3 കോടി രൂപ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തതായി കണ്ടെത്തല്‍. കോട്ടയം നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനും ഇപ്പോള്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കുമായ കൊല്ലം മങ്ങാട് ആന്‍സി ഭവന്‍ അഖില്‍ സി.വര്‍ഗീസിനെതിരെയാണ് പരാതി. കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനില്‍ കുമാര്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്തു. വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരില്‍ ഒരാള്‍ക്ക് നഗരസഭയില്‍ നിന്നു പെന്‍ഷന്‍ തുക അയച്ചിരുന്നതിനാല്‍ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. യഥാര്‍ഥ പെന്‍ഷന്‍കാരി മരിച്ചപ്പോള്‍ വിവരം റജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നു സ്ഥലം മാറി 2020 മാര്‍ച്ച് 12 നാണ് അഖില്‍ കോട്ടയത്ത് എത്തിയത്. 2023 നവംബറില്‍ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അഖിലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും…

    Read More »
  • Crime

    ഞെട്ടിക്കുന്ന അരുംകൊല: റോഡപകടം കൊലക്കേസായി, ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 90 ലക്ഷം തട്ടാൻ വനിതാ മാനേജറുടെ ക്വട്ടേഷൻ

        കൊല്ലം ആശ്രാമത്ത് ജൂൺ 19നുണ്ടായ വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലക്കേസായി മാറുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ചുരുളഴിയുന്നത്. ബിഎസ്എൻഎല്ലിൽ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങൾ പുറത്തു വന്നത്. വിരമിച്ചപ്പോൾ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.  പക്ഷേ അദ്ദേഹം സ്വന്തം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം വനിതയായ മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജർ സരിതയും അക്കൌണ്ടൻ്റും ചേർന്ന് ആസൂത്രണം നടത്തിയത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ അനി ക്രിമിനലിനെ സമീപിച്ചാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. പാപ്പച്ചൻ്റെ അക്കൌണ്ടിലെ 90 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം പ്രതിഫലമായി നൽകാം…

    Read More »
  • India

    കൗമാര പ്രണയം: കാമുകിക്ക് പിറന്നാള്‍ സമ്മാനം ഐ ഫോണ്‍,  9-ാംക്ലാസുകാരന്‍ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റു

         കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു വിറ്റ 9-ാം ക്ലാസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കൗമാരക്കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മകൻ തന്നെയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി ഒളിവില്‍ പോയിരുന്നു. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. 9-ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകിക്ക് വലിയ സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിക്കണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനായി അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിന്നാലെയാണ് മോഷണം നടത്താൻ തീരുമാനിച്ചതെന്ന് കൗമാരക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി. ഒരു ജോടി സ്വര്‍ണ്ണ കമ്മലുകള്‍, ഒരു മോതിരം, ഒരു ചെയിന്‍ എന്നിവയാണ് മോഷ്ടിച്ചത്. ഇവ നഗരത്തിലെ സ്വര്‍ണപ്പണിക്കാരില്‍ നിന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സ്വര്‍ണപണിക്കാരനെയും അറസ്റ്റ് ചെയ്തു. ഓഗസറ്റ് 2ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ…

    Read More »
  • Kerala

    ക്രിക്കറ്റ് പരിശീലനത്തിനെത്തിയ  പെൺകുട്ടികളുടെ നഗ്ന ഫോട്ടോ എടുപ്പിച്ചു: കോച്ച് എം മനുവിനെതിരെ 7 കേസുകൾ

         കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് എം മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ. പെൺ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന്  കോച്ചിനെതിരെ 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ  ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 മുതൽ ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് പെൺകുട്ടികൾ  പരാതികളിൽ വെളിപ്പെടുത്തിരിക്കുന്നത്. ആദ്യ കേസെടുത്തതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തിയത്. മനുവിനെതിരായ അന്വേഷണം എഡിജിപിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിശീലനത്തിനെത്തിയ ചില പെൺ കുട്ടികളുടെള നഗ്ന ഫോട്ടോ എടുപ്പിച്ച് പ്രതി കൈവശപ്പെടുത്തിയിട്ടുണ്ടന്നും തിരുവനന്തപുരം കെന്‍റോൺമെന്‍റ് സി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

    Read More »
  • Health

    ഭക്ഷണ ശേഷം 10 മിനിറ്റ് നടക്കണം, എന്തിനാണെന്ന് അറിയാമോ?

    ആരോഗ്യത്തോടിരിക്കാന്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടും. വെറും 10 മിനിറ്റ് ദിവസവും നടക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ഭക്ഷണ ശേഷം നടത്തം ദഹനം വളരെ വേഗത്തിലാക്കാനും മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഏറെ സഹായിക്കും. മാത്രമല്ല മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കാറുണ്ട്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്കും അതുപോലെ പ്രമേഹം വരാന്‍ സാധ്യതയുള്ളവരും ഈ രീതി പിന്തുടരേണ്ടതാണ്. സ്പോര്‍ട്സ് മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് അനുസരിച്ച് 10 മിനിറ്റ് നടത്തം പ്രമേഹം കുറയ്ക്കുകയും ഭക്ഷണ ശേഷം ഇരിക്കുന്നതിനേക്കാള്‍ 22% വരെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം കണ്ടെത്തുന്നതായി പറയപ്പെടുന്നു. ഈ കുറ് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവും അതുപോലെ പ്രമേഹത്തിന്റെ ആരംഭം തടയാനും നിയന്ത്രിക്കാനും സഹായിക്കും…

    Read More »
  • Crime

    200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്; വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

    പത്തനംതിട്ട: വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ക്ഷേത്രത്തിന്റെ മതില്‍ചാടി ഉള്ളില്‍ കടന്ന ശേഷം പിന്നിലെ വാതില്‍ തുറന്നാണ് മോഷണം നടന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക്, ദേവീനട, മഹാദേവര്‍ നട എന്നിവിടങ്ങളിലെ തൂക്കുവിളക്ക് എന്നിവയാണ് മോഷണം പോയത്. പൊലീസും വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി. ക്ഷേത്രപരിസരത്തു നിന്നു ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന തോര്‍ത്തില്‍ നിന്നു മണംപിടിച്ച് നായ തൃപ്പാറ ഭാഗത്തേക്ക് ഓടി. അവിടെ അച്ചന്‍കോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതല്‍ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.

    Read More »
  • NEWS

    ഇന്ത്യക്കാരടക്കമുള്ളവരെ കാത്ത് ജര്‍മ്മനി, എല്ലാ ജോലിക്കും ലക്ഷങ്ങള്‍ ശമ്പളം; ഭാവിയില്‍ 70 ലക്ഷം ഒഴിവുകള്‍

    2024ന്റെ ആദ്യപകുതിയില്‍ 80,000 പേര്‍ക്ക് തൊഴില്‍ വിസ അനുവദിച്ച് ജര്‍മനി. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വിസ അനുവദിച്ചതെന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് ജര്‍മന്‍ പ്രസ് ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3000 കൂടുതല്‍ വിസകളാണ് ജര്‍മനി അനുവദിച്ചിരിക്കുന്നത്. ഇതില്‍ പകുതിയും ഡോക്ടര്‍, എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജോലികള്‍ക്കാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണമാണ് രാജ്യം ഇത്രയും പേര്‍ക്ക് വിസ അനുവദിക്കുന്നത്. രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് നേരിടുന്നതായി ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5,70,000 ഒഴിവുകള്‍ രാജ്യത്ത് നികത്തപ്പെടാതെ ഉണ്ടായിരുന്നു. ഇത് രാജ്യത്തിന് വളരെ വലിയ രീതിയിലുള്ള സാമ്പത്തിക ഇടിവാണ് ഉണ്ടാക്കുന്നതെന്നും ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനത്തില്‍ വ്യക്തമായി. ഗതാഗതം, ആരോഗ്യം, നിര്‍മാണം, എഞ്ചിനീയറിംഗ്, ഐടി തുടങ്ങി ജര്‍മനിയിലെ നിരവധി മേഖലകളില്‍ തൊഴിലാളികളെ ആവശ്യമാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ഇനിയും തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് റിസര്‍ച്ചിന്റെ പഠനത്തില്‍…

    Read More »
  • Kerala

    ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്, പണമെടുക്കാന്‍ ധനസെക്രട്ടറിയുടെ അനുമതി വേണം; വിശദീകരിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്. ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും…

    Read More »
  • Crime

    പള്ളിയിലേക്ക് പോയ വീട്ടമ്മയെ ഓവുചാലില്‍ തള്ളിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

    പാലക്കാട്: പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന വീട്ടമ്മയെ ഓവുചാലിലേക്ക് തള്ളിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30-നാണ് സംഭവം. പൂഞ്ചോല കണ്ണംകുളം വീട്ടില്‍ ജോണിന്റെ ഭാര്യ ജെസ്സി(59)യുടെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇവര്‍ പൂഞ്ചോലയിലുള്ള പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കായി പോകുന്ന സമയം കുറ്റിയാംപാടം എന്ന സ്ഥലത്തുവെച്ച് പുറകിലൂടെ വന്ന ഒരാള്‍ വഴിയരികിലെ ചാലിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മുക്കാല്‍ പവനോളം തൂക്കംവരുന്ന സ്വര്‍ണ മോതിരവും സ്വണംമുക്കിയ രണ്ട് വളകളും ബലപ്രയോഗത്തിലൂടെ ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഈ സമയം വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിടിവലിക്കിടെ ജെസ്സിക്ക് നിസ്സാര പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    Read More »
  • India

    ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു, വിനേഷിന് മെഡല്‍ നഷ്ടമാകും

    പാരീസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തില്‍ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അര്‍ഹതയുണ്ടാകില്ല. ഫലത്തില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. പാരിസ് ഒളിംപിക്‌സില്‍ ഉജ്വല പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ ഇടംപിടിച്ചത്. കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക…

    Read More »
Back to top button
error: