Social MediaTRENDING

നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോള്‍ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാര്‍

ടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയില്‍ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിര്‍ത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സാക്ഷിപ്പട്ടികയില്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.

താനും മറ്റൊരു നടിയുമായുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയില്‍ വന്നതെന്നും രഞ്ജു പറഞ്ഞു. ‘നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2013ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നും അവര്‍ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാര്‍ക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന നടിമാര്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും.

Signature-ad

അങ്ങനെ കുറേ സാധനങ്ങള്‍ വാങ്ങി, തിരിച്ചുവന്നപ്പോള്‍ അവിടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഈ നടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ മുറിയിലാണെന്ന് പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഈ കുട്ടി പൊട്ടിക്കരയുകയാണ്. കാരണം ചോദിച്ചപ്പോള്‍ മറ്റുള്ള നടിമാരാണ് ഇങ്ങനെ ചില സംഭവങ്ങള്‍ നടന്നെന്ന് പറയുന്നത്. ഈ കാര്യം മാത്രമേ എനിക്കറിയൂ.

2017ല്‍ ഈ സംഭവം നടന്നന്ന് രാവിലെ എനിക്ക് രണ്ട് നടിമാരുടെ മേക്കപ്പ് ഉണ്ട്. ഒന്ന് പ്രയാഗ മാര്‍ട്ടിന്റേത്, ചേര്‍ത്തലയില്‍. മറ്റേത് രമ്യാ നമ്പീശന്റെയും. രാവിലെ പ്രയാഗ മാര്‍ട്ടിന് മേക്കപ്പ് ചെയ്തു, അസിസ്റ്റന്റിനെ അവിടെ നിര്‍ത്തി രമ്യ നമ്പീശന് മേക്കപ്പ് ചെയ്തുകൊടുത്തു. അപ്പോള്‍ അവളെ കണ്ടിട്ട് കുറേ നാളായല്ലോ എന്ന് ഞാന്‍ ചോദിച്ചു. കുറച്ച് നടിമാരെ എന്റെ മക്കളാണെന്നുള്ള രീതിയില്‍ കളിയാക്കും.

അവള്‍ രാത്രിയില്‍ വരുന്നുണ്ടെന്നും നീ ഫ്രീയാണെങ്കില്‍ എന്റെ ഫ്‌ലാറ്റിലോട്ട് വാ, നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും രമ്യയാണ് പറഞ്ഞത്. രാത്രി മൈഗ്രയിനായതുകൊണ്ട് ഞാന്‍ പോയതുമില്ല. പിറ്റേന്ന് രാവിലെ മറ്റൊരു നടിയാണ് എന്നോട് പറയുന്നത്. എന്നെയൊന്ന് വിളിച്ചിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിപ്പോയി. പൊട്ട ബുദ്ധിയായിരിക്കാം. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അപ്പോള്‍ ഞാന്‍ അങ്ങനെയാണ് വിചാരിക്കുന്നത്. എനിക്കവളെ കാണാന്‍ തോന്നിയില്ല. പിന്നീട് ഞാന്‍ അവളെ 2017 ഓഗസ്റ്റിലാണ് കാണുന്നത്. ഈയൊരു സംഭവത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല.’- രഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: