Month: August 2024

  • Crime

    പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകന്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചു

    അഗര്‍ത്തല: ത്രിപുരയിലെ ഉദയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ച അധ്യാപകന്‍ മരിച്ചു. ആള്‍ക്കൂട്ട മര്‍ദനത്തിന് രണ്ട് ദിവസം ശേഷം ഞായറാഴ്ചയാണ് അധ്യാപകന്‍ മരിച്ചത്. സംഭവത്തില്‍ ത്രിപുര പൊലീസ് കേസെടുത്തു. ട്യൂഷന്‍ ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഓഗസ്റ്റ് എട്ടിന് അഭിജിത്ത് ദേയ് (40) എന്നയാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ടം മര്‍ദിച്ചതിന് ശേഷമാണ് ഇയാളെ ഏരിയ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 8 ന് അറസ്റ്റിലായ ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോടതി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധ്യാപികനേറ്റ പരിക്കാണ് മരണകാരണം എന്നാരോപിച്ച് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

    കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും ജൂതപ്രമാണിയുമായിരുന്ന എസ്. കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്. ക്വീനി ഹലേഗ്വയുടെ സംസ്‌കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയില്‍ നടന്നു. ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ 2009ല്‍ മരിച്ചിരുന്നു. ഭര്‍ത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികില്‍ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനിയുടെയും സാമുവലിന്റെയും മക്കള്‍ അമേരിക്കയിലാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു ക്വീനിയുടെ പിതാവ് എസ് കോഡര്‍. കൊച്ചിയിലെ പ്രശസ്തമായ സീലോര്‍ഡ് ഹോട്ടല്‍, കോഡര്‍ നിര്‍മിച്ചതാണ്. ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ ചേര്‍ത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു. ക്വീനി ഹലേഗ്വയുടെ മരണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദന്‍ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭര്‍തൃസഹോദരിയുടെ മകന്‍ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ്…

    Read More »
  • Crime

    മകള്‍ പ്രണയത്തിലായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; കുഞ്ഞിനെ കൊന്നതോ, ഉത്തരമറിയാന്‍ കാത്തിരിപ്പ്

    ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്കു മാറ്റിയെങ്കിലും മരണകാരണമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയുംവരെ കാത്തിരിക്കണം. ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞു മരിച്ചോ…അതോ കൊന്നതാണോ…ആണെങ്കില്‍ ആര്…എവിടെവെച്ച്… പോലീസ് ഉത്തരം തേടുന്നു. ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടില്‍ മുറിയില്‍വെച്ച് യുവതി പ്രസവിച്ചത്. അച്ഛനുമമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ആരും കേട്ടിരുന്നില്ലേയെന്ന സംശയവും ബാക്കി. അതേസമയം, മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ. മകള്‍ ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തകഴിയില്‍ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവര്‍ത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്. ജയ്പുരില്‍നിന്നു ഫൊറന്‍സിക് സയന്‍സില്‍ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബില്‍ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകന്‍ തകഴിയിലുള്ളതാണെന്നും ജയ്പുരില്‍ ഹോട്ടല്‍ മാനേജ്മെന്റ പഠിച്ചിരുന്നെന്നും തുടര്‍ന്ന്, അമ്പലപ്പുഴയില്‍ ജലഅതോറിറ്റിയില്‍ ജോലിനോക്കിയിരുന്നതാണെന്നും അവര്‍ പറഞ്ഞു. ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കാനിങ്ങില്‍ പ്രസവം നടന്നതായി സൂചനയുള്ളതായി ഡോക്ടര്‍…

    Read More »
  • Crime

    വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രം അലക്കി

    കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ കൃത്യം നടത്തിയ ശേഷം ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങി. ഉറക്കമുണര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായാണ് തന്റെ വസ്ത്രം കഴുകിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രക്തക്കറ ഉള്ളതായാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന കൊല്‍ക്കത്ത പൊലീസിന്റെ എസ്‌ഐടി സംഘം ഞായറാഴ്ച ഫൊറന്‍സിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിരുന്നു. ആശുപത്രിയിലെ…

    Read More »
  • NEWS

    കണ്ണീരൊടുങ്ങാതെ വയനാട്:  ഇന്നും തെരച്ചില്‍ തുടരുന്നു, ഡിഎന്‍എ ഫലം ഇന്നു മുതല്‍ പരസ്യപ്പെടുത്തും

        വയനാടിൻ്റെ കണ്ണിരൊടുങ്ങുന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തെരച്ചില്‍ തുടങ്ങി. ഇന്നലെ 3 ശരീരഭാഗങ്ങൾ കിട്ടി. ശനിയാഴ്ചയും 4 മൃതദേഹങ്ങൾ കണ്ടെത്തി. മുണ്ടക്കൈയിൽ ഇന്നലെ നടത്തിയ ജനകീയ തെരച്ചിലിന് കനത്ത മഴ തിരിച്ചടിയായി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് 3 ശരീരഭാഗങ്ങൾ കണ്ടെടുത്തത്. മരണം ഇതുവരെ 438 ആയി. ഇനിയും കണ്ടെത്താനുള്ളത് 143 പേരെ. കഴിഞ്ഞ ദിവസം 3 മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന്  പരിശോധിക്കും. വിവിധ സേനകളുടെ നേതൃത്വത്തില്‍ ചാലിയാറിലും ഇന്ന് വിശദമായ തിരച്ചില്‍ നടത്തും. ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. അഗ്‌നിരക്ഷാസേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വനപാലകര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെട്ട 200 പേരാണ് ഇന്നത്തെ തിരച്ചിലിൽ പങ്കെടുക്കുന്നത്. ദുര്‍ഘട മേഖലകളില്‍ സേന മാത്രം തിരച്ചില്‍ നടത്താനാണ് തീരുമാനം. ഓരോ മേഖലയിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചാലിയാറില്‍ തിരച്ചില്‍ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും…

    Read More »
  • Life Style

    ‘നോ പ്രോബ്‌ളം എന്ന പ്രോബ്‌ളം’, അഭിപ്രായസ്വാതന്ത്ര്യം അതിരുകടക്കുമ്പോൾ…

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ   ദീർഘദൂരയാത്രയ്ക്ക് നമ്മൾ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. മൂന്ന് പേർക്കുള്ള സീറ്റിൽ രണ്ട് തടിയന്മാർ. നേരത്തേ വന്നവരാണ്. അവരുടെയിടയിൽ ഞെങ്ങി ഞെരുങ്ങി 6 മണിക്കൂർ യാത്ര. വഴി നീളെ അവരുടെ ഫോൺ സംസാരം. റോഡ് നിറയെ ട്രാഫിക്കും ബഹളവും. യാത്ര കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേയ്ക്ക് പോകുമ്പോഴും നമ്മൾ ചിന്തിക്കുന്നത് ‘അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല’ അഥവാ ‘നോ പ്രോബ്‌ളം’ എന്നാണ്. അതിലും ഭീകരമാണ് ഹോസ്പിറ്റലിലേയ്ക്ക് നടക്കുമ്പോൾ വഴിയിലെ മാൻഹോളിൽ വീഴുകയെന്നത്. എല്ലാരും കൂടി പിടിച്ചു കയറ്റി, ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റി, നമ്മൾ ‘പ്രശസ്‌തരാ’വുമ്പോഴും നമ്മളുടെ ചിന്ത ഇതാണ്: ‘ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായി!’ പൊതുസംവിധാനങ്ങളും ജനങ്ങളുടെ സാമൂഹിക പെരുമാറ്റവും കൂടി മഹത്തായ സംഭാവന ചെയ്‌ത നിലപാടാണ് ‘നോ പ്രോബ്‌ളം’ എന്ന നിലപാട്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരത്തിന്റെ ടിക്കറ്റ്, സഹോദരി ദുരുപയോഗം ചെയ്‌തു എന്ന് കേൾക്കുമ്പോഴും നമ്മൾ പറയുന്നു: ‘ഇന്ത്യയിൽ ഇത് നടക്കുമല്ലോ!’ യുകെയിലെ…

    Read More »
  • Kerala

    എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

        കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ (കുട്ടൻ,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് (ഞായർ) രാവിലെആണ് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. കുടുംബ കലഹത്തെ തുടർന്ന് ഭാര്യ ലേഖയും മക്കളും ഏറെ നാളായി അവരുടെ വീട്ടിലാണ് കഴിയുന്നത്. ഇതിനാൽ ജോലിക്ക് പോകാതെ പിതാവിന്റെ അവിവാഹിതരായ രണ്ട് സഹോദരിമാർക്കൊപ്പമാണ് വിജയൻ വീട്ടിൽ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്നതായി പറയപ്പെടുന്നു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ശൂരനാട് സി.ഐ ജോസഫ് ലിയോൺ ഇൻക്വിസ്റ്റ് നടത്തിയ ശേഷം അനന്തര നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 2ന് വീട്ടുവളപ്പിൽ നടക്കും

    Read More »
  • NEWS

    പുനർ വിവാഹ വാഗ്ദാനത്തിലൂടെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി: 5 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

        പുനർ വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും 5 ലക്ഷത്തി  അറുപതിനായിരം രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ഇർഷാന (34) യെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഹോട്ടലിൽ വെച്ച് 6 മാസം മുമ്പ് വിവാഹ ചടങ്ങ് നടത്തിരുന്നു. ഡോക്ടർ പള്ളിയിൽ പോയ സമയം 5 ലക്ഷത്തിലേറെ രൂപയും ഫോണും ആഭരണങ്ങളും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. കേസിൽ ഇർഷാനയുടെ സഹായികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇർഷാനയെ റിമാൻഡ് ചെയ്തു. ഡോക്ടറിൽ നിന്ന് വ്യാജ വിവാഹം നടത്തി 5,60,000 രൂപയാണ് ഇർഷാനയും കൂട്ടുപ്രതികളും തട്ടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സർവീസിൽനിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താൽപര്യം ഉണ്ടെന്ന് പത്രത്തിൽ പരസ്യം നൽകി. ഇതു മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇർഷാനയ്ക്ക് പുറമെ, കാഞ്ഞങ്ങാട് സ്വദേശികളായ റാഫി, മജീദ്, സത്താർ എന്നിവരും തട്ടിപ്പിൽ പങ്കാളികളായിരുന്നു. ഡോക്ടർ പത്രത്തിൽ നൽകിയ…

    Read More »
  • Movie

    ”ലളിത ജീവിതമാണ് എൻ്റേത്, നാലും നാലരക്കോടിയും വിലയുള്ള കാർ എനിക്കെന്തിനാണ്…?” നടൻ ജോൺ എബ്രഹാം സ്വന്തം ജീവിതം പറയുന്നു

         “എന്റെ പ്രഥമ പരിഗണന പണത്തിനല്ല. ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. ഞാനൊരു മിഡിൽ ക്ലാസുകാരനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല എന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. ‘കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ’ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും. ‘അതെന്തു കാര്യത്തിനാണെ’ന്നാണ് ഞാൻ തിരിച്ചു ചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് താത്പര്യമില്ല.” നടർജോൺ എബ്രഹാമിൻ്റെതാണ് ഈ വാക്കുകൾ. തന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. ജോൺ എബ്രഹാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വേദ. നിഖില്‍ അദ്വാനി…

    Read More »
  • NEWS

    ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക അക്രമം; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദം

    ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനു പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്ന് ഇടക്കാല സര്‍ക്കാരിന് തുറന്ന കത്ത്. ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍, ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷത്ത് എന്നിവയാണ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് കത്തുനല്‍കിയത്. തുടരുന്ന സാമുദായികസംഘര്‍ഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കിയിരിക്കുകയാണെന്നും അതിന് ഉടന്‍ അറുതിവരുത്തണമെന്നും കത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യൂണിറ്റി കൗണ്‍സില്‍ അംഗം കാജല്‍ ദേവ്‌നാഥ് ആവശ്യപ്പെട്ടു. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശില്‍ എട്ടുശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധമതക്കാരും 0.3 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണത്തെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അപലപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോടും ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസെബളെ ആവശ്യപ്പെട്ടിരുന്നു. ഇതേയാവശ്യമുന്നയിച്ച്…

    Read More »
Back to top button
error: