Month: August 2024
-
Kerala
‘കോണി’ ചതിച്ചാശാനേ! ലീഗ് പിന്തുണയില്‍ തൊടുപുഴ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി
ഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കോണ്‍ഗ്രസും ലീഗും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 14 വോട്ട് നേടി. കോണ്‍ഗ്രസിലെ കെ ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ പുറത്തായ ലീഗ് അവസാന റൗണ്ടില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. അഞ്ച് ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോര്‍ജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കിയിരുന്നത്. കൈക്കൂലി കേസില്‍ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയതോടെ എല്‍ഡിഎഫ് ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പിന്നാലെ സനീഷ് ജോര്‍ജ് രാജിവയ്ക്കുകയായിരുന്നു.
Read More » -
Crime
പൂച്ചാക്കലെ നവജാത ശിശുവിന്റെ മരണം: മാതാവും കാമുകനും റിമാന്‍ഡില്‍
ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും കാമുകനും റിമാന്‍ഡില്‍. യുവതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരില്‍ യുവതിയെയും കാമുകന്‍ തോമസ് ജോസഫിനെയുമാണ് റിമാന്‍ഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫ് കസ്റ്റഡിയിലുണ്ട്. അതേസമയം, കുഞ്ഞിന്റ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. ഇന്നലെയാണ് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന്, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയതായി സമ്മതിച്ചു. കുഞ്ഞിനെ കാമുകന് കൈമാറിയെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ കാമുകനാണ് കൈമാറിയത്. ഇയാള്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന്…
Read More » -
Kerala
തിരുവനന്തപുരത്ത് 24 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കനാലില്‍നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ നെല്ലിമൂട്, പേരൂര്‍ക്കട, നാവായിക്കുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്‌കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ, എട്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവരായിരുന്നു ഇവര്‍.
Read More » -
Crime
മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗംചെയ്ത് അച്ഛന്റെയും കൂട്ടാളികളുടെയും
ചണ്ഡീഗഡ്: മകള്‍ ഒളിച്ചോടിയതിന്റെ പ്രതികാരത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശികളായ രവീന്ദര്‍ സിങ്, സഹോദരന്‍ വരീന്ദര്‍ സിങ്, മകന്‍ അമാന്‍ സിങ്, ഇവരുടെ കൂട്ടാളി സന്തോഷ് സിങ് എന്നിവര്‍ക്കെതിരേ ലുധിയാന ടിബ്ബ റോഡ് പോലീസ് കേസെടുത്തു. മുഖ്യപ്രതിയായ രവീന്ദര്‍ സിങ്ങിന്റെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് മകളുടെ കാമുകന്റെ സഹോദരിയെ രവീന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടബലാത്സംഗംചെയ്തത്. ഇതിന്റെ വീഡിയോ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുംചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് രവീന്ദറിന്റെ മകള്‍ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് മകളെ തിരക്കിയാണ് രവീന്ദറും കൂട്ടുപ്രതികളും ലുധിയാനയിലെ യുവാവിന്റെ വീട്ടിലെത്തിയത്. മകളെയും കാമുകനെയും ഇവിടെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ രവീന്ദറും കൂട്ടാളികളും യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. മേയ് ഒന്നാം തീയതി യുവതിയുടെ ലുധിയാനയിലെ വീട്ടില്‍വെച്ചായിരുന്നു സംഭവം.…
Read More » -
Crime
മയിലിനെ കറിവെച്ച് വീഡിയോ പങ്കുവെച്ചു; തെലങ്കാനയില്‍ യൂട്യൂബര്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയിലെ സിര്‍സില്ലയില്‍ ‘മയില്‍ കറി’ തയ്യാറാക്കി കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ അറസ്റ്റില്‍. ദേശീയ പക്ഷിയായ മയിലിനെ കറിവച്ച സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. യൂട്യൂബര്‍ കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകള്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ കുമാറിന്റെ യൂട്യൂബ് ചാനലില്‍നിന്ന് വീഡിയോ നീക്കം ചെയ്തു. വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയില്‍ക്കറി’ പാകം ചെയ്ത് വീഡിയോ ചിത്രീകരിച്ച സ്ഥലം പരിശോധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ വീഡിയോ പ്രോത്സാഹിപ്പിക്കുന്നെന്ന് അധികൃതര്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ നിയമസാധുത അന്വേഷിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. യൂട്യൂബറുടെ രക്തസാമ്പിളുകളും കറിയുടെ ഭാഗങ്ങളും പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ മയിലിന്റെ ഇറച്ചിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
വല്ലാത്തൊരു ചതിയിത്! സോളാര്‍ പാനല്‍ വയ്ക്കാനാഗ്രഹിക്കുന്നവര്‍ ഇത് അറിയുന്നുണ്ടോ?
തിരുവനന്തപുരം: സോളാര്‍ വൈദ്യുതി ഉത്പാദകരില്‍ നിന്ന് തീരുവ പിരിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ നടപ്പായില്ല. ജൂലായ് 10ന് തീരുവ പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും യൂണിറ്റിന് 15 പൈസ നിരക്കില്‍ കെഎസ്ഇബി പിരിക്കുന്നുണ്ടെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യൂമേഴ്സ് കമ്മ്യൂണിറ്റി പറയുന്നു. യൂണിറ്റിന് 1.2 പൈസയാണ് മാര്‍ച്ച് 31 വരെ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടിയായി പിരിച്ചത്. ഇത് വാങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കെ എസ് ഇ ബി പിരിക്കുകയാണ്. ഇതിനു പുറമെയാണ് തീരുവയും വര്‍ദ്ധിപ്പിച്ചത്. സോളാര്‍ വൈദ്യുതി ഉത്പാദകരെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും നടപ്പായില്ല. മാത്രമല്ല, ഉത്തരവില്ലാതെ ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ച തീരുവ പിരിക്കാനും തുടങ്ങി. പ്രതിഷേധം ശക്തമായപ്പോള്‍ തീരുവ പൂര്‍ണ്ണമായും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കാത്തതാണ് പ്രശ്നം. അതേസമയം, സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ ബില്ലില്‍ നിന്ന് സോളാര്‍ ജനറേഷന്‍ ഡ്യൂട്ടി ഒഴിവാക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്. വൈദ്യുതി പ്രതിസന്ധിക്കിടെ പുരപ്പുറ സോളാര്‍…
Read More » -
Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട: അവലോകന യോഗം നടത്തി മന്ത്രി റോഷി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മില്‍ കേസ് നിലവിലുണ്ട്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗര്‍മാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട…
Read More » -
Crime
ഭര്‍ത്താവ് കാര്‍ വിറ്റതില്‍ തര്‍ക്കം; യുവതിയുടെ നേതൃത്വത്തില്‍ 20 അംഗസംഘം വീടുകയറി തല്ലി
കോഴിക്കോട്: താമരശ്ശേരിയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. നാല് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയ സ്ത്രീയ്ക്ക് പോലീസ് നോട്ടീസ് നല്‍കി. 21 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തു. എരവന്നൂര്‍ സ്വദേശികളായ റുഷൈദ് മുഹമ്മദ്, അബ്ദുള്‍ റഹീസ്, പി.സി.പാലം സ്വദേശികളായ അബ്ദുള്‍ സലാം, ഷഹാന, ഷബീര്‍ മുഹമ്മദ്, നരിക്കുനി സ്വദേശികളായ സാജിദ്, റംഷിദ്, നാഫിദ്, ഷക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ചുങ്കം കലറക്കാംപൊയില്‍ അഷ്റഫിന്റെ പരാതിയിലാണ് നടപടി. വാഹനവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ അക്രമണമുണ്ടായത്. അഷ്റഫിന്റെ വീട്ടിലെത്തിയ 20-ലധികം പേരുള്ള സംഘമാണ് ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. അക്രമണത്തില്‍ വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ഷഹാനയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഇവരറിയാതെ ഭര്‍ത്താവ് വിറ്റുവെന്നാണ് പറയുന്നത്. കാര്‍ വാങ്ങുന്നതിന് അഷ്റഫ് അഡ്വാന്‍സും നല്‍കി. എന്നാല്‍, രജിസ്ട്രേഷന്‍ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം…
Read More » -
Kerala
വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിട്ട് പാലരുവി, വലഞ്ഞ് യാത്രക്കാര്‍; എറണാകുളത്ത് പ്രതിഷേധം
കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകാന്‍ പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് യാത്രക്കാര്‍ നിവേദനം നല്‍കി. രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്‌സ്പ്രസ് മുളന്തുരുത്തിയില്‍ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്ന് പോകാനായി പിടിച്ചിടാറുണ്ട്. പിന്നാലെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായെത്തിയത്. കോളജ് വിദ്യാര്‍ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്‌സ്പ്രസ്. കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തില്‍ നടപടി വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചത്. പാലരുവി എക്‌സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്കു പോകേണ്ടവര്‍ക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാര്‍ പറയുന്നു. പാലരുവിക്കും വേണാടിനുമിടയില്‍ ഒന്നരമണിക്കൂര്‍…
Read More »