CrimeNEWS

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകന്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചു

അഗര്‍ത്തല: ത്രിപുരയിലെ ഉദയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ച അധ്യാപകന്‍ മരിച്ചു. ആള്‍ക്കൂട്ട മര്‍ദനത്തിന് രണ്ട് ദിവസം ശേഷം ഞായറാഴ്ചയാണ് അധ്യാപകന്‍ മരിച്ചത്. സംഭവത്തില്‍ ത്രിപുര പൊലീസ് കേസെടുത്തു.

ട്യൂഷന്‍ ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഓഗസ്റ്റ് എട്ടിന് അഭിജിത്ത് ദേയ് (40) എന്നയാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ടം മര്‍ദിച്ചതിന് ശേഷമാണ് ഇയാളെ ഏരിയ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Signature-ad

ഓഗസ്റ്റ് 8 ന് അറസ്റ്റിലായ ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോടതി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധ്യാപികനേറ്റ പരിക്കാണ് മരണകാരണം എന്നാരോപിച്ച് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: