NEWS

പുനർ വിവാഹ വാഗ്ദാനത്തിലൂടെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി: 5 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

    പുനർ വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നും 5 ലക്ഷത്തി  അറുപതിനായിരം രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ഇർഷാന (34) യെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഹോട്ടലിൽ വെച്ച് 6 മാസം മുമ്പ് വിവാഹ ചടങ്ങ് നടത്തിരുന്നു. ഡോക്ടർ പള്ളിയിൽ പോയ സമയം 5 ലക്ഷത്തിലേറെ രൂപയും ഫോണും ആഭരണങ്ങളും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു.

Signature-ad

കേസിൽ ഇർഷാനയുടെ സഹായികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇർഷാനയെ റിമാൻഡ് ചെയ്തു. ഡോക്ടറിൽ നിന്ന് വ്യാജ വിവാഹം നടത്തി 5,60,000 രൂപയാണ് ഇർഷാനയും കൂട്ടുപ്രതികളും തട്ടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സർവീസിൽനിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താൽപര്യം ഉണ്ടെന്ന് പത്രത്തിൽ പരസ്യം നൽകി. ഇതു മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇർഷാനയ്ക്ക് പുറമെ, കാഞ്ഞങ്ങാട് സ്വദേശികളായ റാഫി, മജീദ്, സത്താർ എന്നിവരും തട്ടിപ്പിൽ പങ്കാളികളായിരുന്നു.

ഡോക്ടർ പത്രത്തിൽ നൽകിയ പരസ്യം കണ്ട പ്രതികൾ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ, കോഴിക്കോട് എത്തി ഡോക്ടറുമായി പലതവണ സംസാരിച്ചു. ഇവർ കൊണ്ടുവന്ന ആലോചനയിൽ വലിയ താൽപര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറെ പലതവണ പ്രലോഭിപ്പിച്ച് വിവാഹത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റു കാര്യങ്ങൾ ചെയ്യാനും ഡോക്ടറിൽ നിന്ന് പണവും കൈപ്പറ്റി. ആകെ 5,60,000 രൂപയോളം തട്ടി എടുത്തു.

പിന്നീട് പ്രതികൾ കോഴിക്കോട് എത്തി, ബീച്ചിനടുത്തുള്ള ഒരു ലോഡ്ജിൽ വെച്ച് വിവാഹ ചടങ്ങുകൾ നടത്തി.  വിവാഹത്തിന് ശേഷം, ഡോക്ടർ പള്ളിയിലേയ്ക്കു പോയ സമയത്ത് ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി പ്രതികൾ കടന്നുകളയുകയായിരുന്നു.
തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഡോക്ടർ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. താൻ ചതിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ നടക്കാവ് പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: