KeralaNEWS

എഴുകോൺ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

    കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശൂരനാട് വടക്ക് ആനയടി ഗോവിന്ദ സദനത്തിൽ വിജയനെ (കുട്ടൻ,50) വീടിന്റെ പിറകിലുള്ള ഔട്ട് ഹൗസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

ഇന്ന് (ഞായർ) രാവിലെആണ് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.

Signature-ad

കുടുംബ കലഹത്തെ തുടർന്ന് ഭാര്യ ലേഖയും മക്കളും ഏറെ നാളായി അവരുടെ വീട്ടിലാണ് കഴിയുന്നത്. ഇതിനാൽ ജോലിക്ക് പോകാതെ പിതാവിന്റെ അവിവാഹിതരായ രണ്ട് സഹോദരിമാർക്കൊപ്പമാണ് വിജയൻ വീട്ടിൽ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്നതായി പറയപ്പെടുന്നു.

ശാസ്താംകോട്ട ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ശൂരനാട് സി.ഐ ജോസഫ് ലിയോൺ ഇൻക്വിസ്റ്റ് നടത്തിയ ശേഷം അനന്തര നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 2ന് വീട്ടുവളപ്പിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: