CrimeNEWS

ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും

തൃശൂര്‍: ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Signature-ad

അതിനിടെ, കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് കുട്ടിയെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

 

Back to top button
error: